Unni

ഉണ്ണി മുകുന്ദന് കൂടുതല്‍ ചിത്രങ്ങള്‍

മല്ലുസിങ്ങ് വിജയം നേടിയതോടെ ഉണ്ണി മുകുന്ദന്‍ എന്ന പുതുമുഖ നടന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുകയാണ്. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ സാമുവേലിന്റെ മക്കലില്‍ പ്രധാനവേഷം ചെയ്യുന്നത് ഉണ്ണിയാണ്. മീര ജാസ്മിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഈ ചിത്രം. More »

jalaja new

ജലജ മടങ്ങിവരുന്നു

1980 കളിലെ നായിക ജലജ മലയാളസിനിമയിലേക്ക് മടങ്ങിവരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജലജ അഭിനയിക്കുന്നത്. നായികയായ സുഹ്‌റയുടെ ഉമ്മയുടെ വേഷമാണ് ജലജക്ക്. ശാലിനി എന്റെ കൂട്ടുകാരി, അതിരാത്രം, തുടങ്ങി നിരവധി സിനിമകളില്‍ ജലജ നായികയായിരുന്നു. More »

sree

സത്യസായി ബാബയാകാന്‍ ശ്രീജിത്

രതിനിര്‍വേദത്തിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശ്രീജിത്ത് തെലുങ്കിലേക്ക്. ബാബ സത്യസായി എന്ന ചിത്രത്തില്‍ സത്യസായി ബാബയുടെ വേഷമാണ് ശ്രീജിത്തിന് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ തെലുഗ് സംവിധായകന്‍ കോടിരാമകൃഷ്ണയാണ്. നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ ശ്രീജിത്തിന്റെ ക്രെഡിറ്റിലുണ്ട്. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചെക്കനും പെണ്ണും More »

s

ശ്യാമിലിയുടെ വരവ് അഴകിയരാവണന്റെ രണ്ടാം ഭാഗത്തിലൂടെ

മുന്‍ബാലതാരം ശ്യാമിലിയുടെ രണ്ടാം വരവ് അഴകിയരാവണന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ. മമ്മൂട്ടി, ഭാനുപ്രിയ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ചിത്രം ഏറെ ശ്രദ്ധനേടിയതാണ്. ശ്രീനിവാസനായിരുന്നു ഇതിന്റെ രചന. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് പാര്‍ത്ഥസാരഥിയാണ്. അഴകിയരാവണനില്‍ കരയോഗം പ്രസിഡണ്ട് എന്ന കഥാപാത്രം ചെയ്ത More »

lalf

സിനിമക്കുള്ളിലെ സിനിമ

സിനിമ കഥാ കേന്ദ്രമാക്കിയ ഏറെ സിനിമകള്‍ മലയാളത്തില്‍ അടുത്തിടെ വന്നു കഴിഞ്ഞു. ഉദയനാണ് താരം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, നായിക, കഥ പറയുമ്പോള്‍, തുടങ്ങിയവയൊക്കെ സിനിമലോകം കേന്ദ്രമാക്കിയായിരുന്നു. ഇപ്പോള്‍ സിനിമയെന്ന പേരില്‍ തന്നെ ഒരു സിനിമ വരുന്നു. അനില്‍ ശശിധറാണ് ചിത്രം More »

ഉണ്ണി മുകുന്ദന് കൂടുതല്‍ ചിത്രങ്ങള്‍


മല്ലുസിങ്ങ് വിജയം നേടിയതോടെ ഉണ്ണി മുകുന്ദന്‍ എന്ന പുതുമുഖ നടന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുകയാണ്. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ സാമുവേലിന്റെ മക്കലില്‍ പ്രധാനവേഷം ചെയ്യുന്നത് ഉണ്ണിയാണ്. മീര ജാസ്മിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഈ ചിത്രം. തുടര്‍ന്ന് പ്രമോദ് ജി.ഗോപാല്‍ സംവിധാനം ചെയ്യുന്ന എഡിസണ്‍ ഫോട്ടോസ് എന്ന ചിത്രത്തിലാണ് ഉണ്ണി അഭിനയിക്കുക. സംജാദ് നാരായണനാണ് ഇതിന്റെ തിരക്കഥ എഴുതുന്നത്. ആര്യ പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.

അനുമോള്‍ ഗോഡ് ഫോര്‍ സെയിലില്‍


ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനുമോള്‍ ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന ഗോഡ് ഫോര്‍ സെയില്‍ ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തില്‍ നായികയാകുന്നു. അകം എന്ന ചിത്രത്തിലൂടെയാണ അനുമോള്‍ സിനിമയിലെത്തിയത്. ഇവന്‍ മേഘരൂപന്‍ വൈകാതെ റിലീസ് ചെയ്യും. ഭക്തി പ്രസ്ഥാനത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.

സി.പി പത്മകുമാര്‍ അന്തരിച്ചു


മലയാള ചലച്ചിത്ര സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്‍സറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. 1981 പുറത്തിറങ്ങിയ അപര്‍ണയാണ് ആദ്യ ചിത്രം. 1996 പുറത്തിറങ്ങിയ സമ്മോഹനം ഏറെ ശ്രദ്ധ നേടി. സംവിധായകന്‍ അരവിന്ദന്റെ മിക്ക ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്. കാഞ്ചന സീത, പാഠം ഒന്ന് ഒരു വിലാപം,പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കലാസംവിധാന രംഗത്തും ശ്രദ്ധേയനായിരുന്നു പത്മകുമാര്‍.

വിനയനും ഡ്രാക്കുളയും


വിനയന്‍ സംവിധാനം ചെയ്യുന്ന ഡ്രാക്കുളയുടെ ചിത്രീകരണം ട്രാന്‍സില്‍വാനിയയില്‍ പുരോഗമിക്കുന്നു. ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള കഥ കേന്ദ്രമാക്കിയാണ് ഈ ചിത്രം തയ്യാറാക്കുന്നത്. ഡ്രാക്കുളയുടെ വേഷം ചെയ്യുന്നത് സുധീറാണ്. ഹോളിവുഡ് സാങ്കേതിക വിദഗ്ദരും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്. കേരളം, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങലിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.

സത്യസായി ബാബയാകാന്‍ ശ്രീജിത്


രതിനിര്‍വേദത്തിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശ്രീജിത്ത് തെലുങ്കിലേക്ക്. ബാബ സത്യസായി എന്ന ചിത്രത്തില്‍ സത്യസായി ബാബയുടെ വേഷമാണ് ശ്രീജിത്തിന് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ തെലുഗ് സംവിധായകന്‍ കോടിരാമകൃഷ്ണയാണ്.
നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ ശ്രീജിത്തിന്റെ ക്രെഡിറ്റിലുണ്ട്. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചെക്കനും പെണ്ണും എന്ന ചിത്രം വൈകാതെ തീയേറ്ററിലെത്തും. ശ്രീജിത്ത് ഇതില്‍ പ്രധാന വേഷമാണ് ചെയ്തിരിക്കുന്നത്.

രാജിവ് പിള്ള നായകനാകുന്നു


സെലിബ്രിററി ക്രിക്കറ്റ് ലീഗിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ രാജിവ് പിള്ള സിനിമയിലേക്ക്. നിഖില്‍ സംവിധാനം ചെയ്യുന്ന മൈ ഫാന്‍ രാമുവിലാണ് ഈ വേഷം. ഹിന്ദി സിനിമയിലേക്കും രാജിവ് പിള്ളക്ക് ക്ഷണം ലഭിച്ചിരുന്നു. ഡെന്റിസ്റ്റായ ഇദ്ദേഹം ഒരു മോഡലുമാണ്. സൈജു കുറുപ്പും മൈ ഫാന്‍ രാമുവില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ലാല്‍ ജോസ് ചിത്രത്തില്‍ പ്രഥ്വിരാജും കുഞ്ചാക്കോ ബോബനും


ഡയമണ്ട് നെക്ലേസിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിഥ്വിരാജും, കുഞ്ചാക്കോ ബോബനും നായകന്‍മാര്‍. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവര്‍ നായികമാര്‍. ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലേസ് മികച്ച കളക്ഷന്‍ നേടി തീയേറററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ജലജ മടങ്ങിവരുന്നു

1980 കളിലെ നായിക ജലജ മലയാളസിനിമയിലേക്ക് മടങ്ങിവരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജലജ അഭിനയിക്കുന്നത്. നായികയായ സുഹ്‌റയുടെ ഉമ്മയുടെ വേഷമാണ് ജലജക്ക്. ശാലിനി എന്റെ കൂട്ടുകാരി, അതിരാത്രം, തുടങ്ങി നിരവധി സിനിമകളില്‍ ജലജ നായികയായിരുന്നു. ബോളിവുഡ് താരം ഇഷ ഷെര്‍വാണിയാണ് സുഹ്‌റയാകുന്നത്. മജീദിന്റെ വേഷം മമ്മൂട്ടി ചെയ്യുന്നു.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്നു..എന്റ സത്യാന്വേഷണ പരീക്ഷകള്‍


ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി പുതുമുഖ സംവിധായകന്‍ സുബില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് നായകന്‍. മേരി മാത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തില്‍ സുരാജ് മുമ്പ് നായകനായി വേഷമിട്ടിരുന്നു. ഇത് വിജയം നേടിയ ചിത്രമാണ്.

തിരുവമ്പാടി തമ്പാന്‍ മെയ് 25 ന്


പല തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട തിരുവമ്പാടി തമ്പാന്‍ മെയ് 25 ന് റിലീസ് ചെയ്യും. ആനകളെ കേന്ദ്രീകരിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ എന്‍.ഒ.സി ചിത്രത്തിന് ലഭിച്ചു. ജയറാം നായകനാകുന്ന ചിത്രത്തില്‍ കന്നട നടി ഹരിപ്രിയയാണ് നായിക. എം. പത്മകുമാര്‍ ശിക്കാറിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. സുരേഷ് ബാബുവാണ്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo