Category Archives: Malayalam Cinema News

വി.കെ പ്രകാശിന്റെ ‘ പിതാവിനും , പുത്രനും, പരിശുദ്ധാത്മാവിനും’


പ്രശസ്ത സംവിധായകന്‍ വി.കെ പ്രകാശ് നടനാകുന്നു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രകാശ്. പരസ്യ ചിത്ര സംവിധാന രംഗത്ത് നിന്ന് സിനിമയിലെത്തിയ വി.കെ. പ്രകാശ് പുനരധിവാസം എന്ന ഓഫ്ബീറ്റ് ചിത്രവും, പിന്നീട് ഗുലുമാല്‍, ത്രി കിങ്ങ്‌സ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇപ്പോള്‍ ബ്യൂട്ടിഫുള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ വീണ്ടും ഒന്നിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന പടത്തിന്റെ ഷൂട്ടിംഗിലാണ് വി.കെ.പ്രകാശ്. അതിന് ശേഷം ദീപേഷ് സംവിധാനം ചെയ്യുന്ന ‘ പിതാവിനും , പുത്രനും, പരിശുദ്ധാത്മാവിനും’എന്ന ചിത്രത്തില്‍ വി.കെ പ്രകാശ് അഭിനയിക്കും. രാജസേനന്റെ പാത പിന്തുടരുന്ന മറ്റൊരു സംവിധായകനാകുകയാണ് ഇദ്ദേഹം. ഒരു പുരോഹിതന്റെ വേഷമാണ് ഇതില്‍ വി.കെ പ്രകാശ് ചെയ്യുന്നത്.

തരുണി സച്ച്‌ദേവ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു


സിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് തരുണി സച്ച്‌ദേവ് വിടവാങ്ങി. നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ തുണി സച്ച് ദേവ് കൊല്ലപ്പെട്ടു. ആരെയും ആകര്‍ഷിക്കുന്ന പ്രകടനത്തിലുടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച താരമായിരുന്നു തരുണി. വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കതരിയായിരുന്നു തരുണി. കോള്‍ഗേറ്റ്, രസ്‌ന, എയര്‍ടെല്‍, വി.ഐ.പി, ഷെവര്‍ലെ തുടങ്ങിയ പരസ്യങ്ങളിലൂടെ ഇന്ത്യമുഴുവന്‍ ശ്രദ്ധിച്ച ബാലപ്രതിഭയായിരുന്നു തരുണി. അമിതാഭച്ചനൊപ്പം പാ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പതിനാല് വയസായിരുന്നു. മുംബൈയിലെ ബിസിനസ്‌കാരനായ സച്ച്‌ദേവാണ് പിതാവ്.

പ്രിഥ്വിരാജ്-ശ്രീനിവാസന്‍ ഒന്നിക്കുന്ന മുംബൈയ് പോലീസ്


ഏറെ തവണ മാറ്റി വയ്ക്കപ്പെട്ട ചിത്രമാണ് മുംബൈ പോലീസ്. കാസനോവക്ക് മുമ്പേ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രം പ്ലാന്‍ ചെയ്തിരുന്നു. പ്രിഥ്വിരാജിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. പിന്നീട് കേട്ടത് പ്രഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്നാണ്. ഇപ്പോള്‍ ചിത്രം ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ശ്രീനിവാസനും പ്രിഥ്വിരാജും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിഥ്വിരാജ് അഭിനയിക്കുന്ന മുംബൈ ദോസ്ത് എന്ന ചിത്രം വൈകാതെ തുടങ്ങും. ഇവ തമ്മില്‍ പേരില്‍ കണ്‍ഫ്യൂഷനുണ്ടാക്കുമെന്നതിനാല്‍ ചിത്രത്തിന്റെ പേര് മാറ്റിയേക്കാം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കും.

സിനിമക്കുള്ളിലെ സിനിമ


സിനിമ കഥാ കേന്ദ്രമാക്കിയ ഏറെ സിനിമകള്‍ മലയാളത്തില്‍ അടുത്തിടെ വന്നു കഴിഞ്ഞു. ഉദയനാണ് താരം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, നായിക, കഥ പറയുമ്പോള്‍, തുടങ്ങിയവയൊക്കെ സിനിമലോകം കേന്ദ്രമാക്കിയായിരുന്നു. ഇപ്പോള്‍ സിനിമയെന്ന പേരില്‍ തന്നെ ഒരു സിനിമ വരുന്നു. അനില്‍ ശശിധറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലാല്‍, ലെന തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ശിവകുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉണ്ണി മുകുന്ദന് കൂടുതല്‍ ചിത്രങ്ങള്‍


മല്ലുസിങ്ങ് വിജയം നേടിയതോടെ ഉണ്ണി മുകുന്ദന്‍ എന്ന പുതുമുഖ നടന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുകയാണ്. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ സാമുവേലിന്റെ മക്കലില്‍ പ്രധാനവേഷം ചെയ്യുന്നത് ഉണ്ണിയാണ്. മീര ജാസ്മിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഈ ചിത്രം. തുടര്‍ന്ന് പ്രമോദ് ജി.ഗോപാല്‍ സംവിധാനം ചെയ്യുന്ന എഡിസണ്‍ ഫോട്ടോസ് എന്ന ചിത്രത്തിലാണ് ഉണ്ണി അഭിനയിക്കുക. സംജാദ് നാരായണനാണ് ഇതിന്റെ തിരക്കഥ എഴുതുന്നത്. ആര്യ പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.

അനുമോള്‍ ഗോഡ് ഫോര്‍ സെയിലില്‍


ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനുമോള്‍ ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന ഗോഡ് ഫോര്‍ സെയില്‍ ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തില്‍ നായികയാകുന്നു. അകം എന്ന ചിത്രത്തിലൂടെയാണ അനുമോള്‍ സിനിമയിലെത്തിയത്. ഇവന്‍ മേഘരൂപന്‍ വൈകാതെ റിലീസ് ചെയ്യും. ഭക്തി പ്രസ്ഥാനത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.

സി.പി പത്മകുമാര്‍ അന്തരിച്ചു


മലയാള ചലച്ചിത്ര സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്‍സറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. 1981 പുറത്തിറങ്ങിയ അപര്‍ണയാണ് ആദ്യ ചിത്രം. 1996 പുറത്തിറങ്ങിയ സമ്മോഹനം ഏറെ ശ്രദ്ധ നേടി. സംവിധായകന്‍ അരവിന്ദന്റെ മിക്ക ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്. കാഞ്ചന സീത, പാഠം ഒന്ന് ഒരു വിലാപം,പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കലാസംവിധാന രംഗത്തും ശ്രദ്ധേയനായിരുന്നു പത്മകുമാര്‍.

വിനയനും ഡ്രാക്കുളയും


വിനയന്‍ സംവിധാനം ചെയ്യുന്ന ഡ്രാക്കുളയുടെ ചിത്രീകരണം ട്രാന്‍സില്‍വാനിയയില്‍ പുരോഗമിക്കുന്നു. ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള കഥ കേന്ദ്രമാക്കിയാണ് ഈ ചിത്രം തയ്യാറാക്കുന്നത്. ഡ്രാക്കുളയുടെ വേഷം ചെയ്യുന്നത് സുധീറാണ്. ഹോളിവുഡ് സാങ്കേതിക വിദഗ്ദരും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്. കേരളം, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങലിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.

സത്യസായി ബാബയാകാന്‍ ശ്രീജിത്


രതിനിര്‍വേദത്തിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശ്രീജിത്ത് തെലുങ്കിലേക്ക്. ബാബ സത്യസായി എന്ന ചിത്രത്തില്‍ സത്യസായി ബാബയുടെ വേഷമാണ് ശ്രീജിത്തിന് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ തെലുഗ് സംവിധായകന്‍ കോടിരാമകൃഷ്ണയാണ്.
നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ ശ്രീജിത്തിന്റെ ക്രെഡിറ്റിലുണ്ട്. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചെക്കനും പെണ്ണും എന്ന ചിത്രം വൈകാതെ തീയേറ്ററിലെത്തും. ശ്രീജിത്ത് ഇതില്‍ പ്രധാന വേഷമാണ് ചെയ്തിരിക്കുന്നത്.

രാജിവ് പിള്ള നായകനാകുന്നു


സെലിബ്രിററി ക്രിക്കറ്റ് ലീഗിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ രാജിവ് പിള്ള സിനിമയിലേക്ക്. നിഖില്‍ സംവിധാനം ചെയ്യുന്ന മൈ ഫാന്‍ രാമുവിലാണ് ഈ വേഷം. ഹിന്ദി സിനിമയിലേക്കും രാജിവ് പിള്ളക്ക് ക്ഷണം ലഭിച്ചിരുന്നു. ഡെന്റിസ്റ്റായ ഇദ്ദേഹം ഒരു മോഡലുമാണ്. സൈജു കുറുപ്പും മൈ ഫാന്‍ രാമുവില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo