Category Archives: Malayalam Cinema News

അവളുടെ രാവുകളിലെ നായിക


ഐ.വി ശശിയുടെ ആദ്യകാല ഹിറ്റ് ചിത്രം റീമേക്ക് ചെയ്യപ്പെടുകയാണ്. മുന്‍കാല ഹിറ്റുകളുടെ വലിയൊരു നിരയാണ് രതിനിര്‍വേദത്തിന് ശേഷം രൂപം കൊണ്ടത്. 1972 ലാണ് അവളുടെ രാവുകള്‍ പുറത്തിറങ്ങിയത്. 2012 ല്‍ ചിത്രം ചെയ്യുമെന്നാണ് അനൗണ്‍സ് ചെയ്തിരുന്നത്. എന്നാല്‍ അനുയോജ്യയായ നടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പഴയ ചിത്രത്തില്‍ സീമ ചെയ്ത വേഷം ഏറെ വിവാദം സൃഷ്ടിച്ചതാണ്. ലിബര്‍ട്ടി ബഷീറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രിയാമണിയെ പരിഗണിച്ചിരുന്നെങ്കിലും പ്രായം കുറഞ്ഞ നടിയെ തേടുന്നതിനാല്‍ പിന്നീട് ഒഴിവാക്കിയിരുന്നു.

പ്രിയാമണി സജീവമാകുന്നു


രാവണ്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ തിരനോട്ടം നടത്തിയ പ്രിയാമണി ആര്‍.ജി.വിയുടെ രക്തചരിത്രക്ക് ശേഷം വീണ്ടും ബോളിവുഡിലെത്തും. ചന്ദ്രകാന്ത് സിങ്ങാണ് സംവിധായകന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഗ്രാന്‍ഡ് മാസ്റ്ററില്‍ പ്രിയാമണിയാണ് നായിക.

പത്മപ്രിയയും നാടകവും


പത്മപ്രിയ നാടകരംഗത്തേക്കും കടക്കുന്നു. തനിക്ക് നാടകങ്ങളിലഭിനയിക്കാന്‍ ഏറെ താലപര്യമുണ്ടെന്നും അതിനായി ശ്രമിക്കുകയാണെന്നും പത്മപ്രിയ പറയുന്നു. ആന്‍ അഗസ്റ്റിന്‍, വി.കെ പ്രകാശ്, ജയപ്രകാശ് കുളൂര്‍ എന്നിവര്‍ ചേര്‍ന്ന് നാടകങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

മോഹന്‍ ലാല്‍ -പ്രകാശ് രാജ് ഒരുമിക്കുന്നു

പ്രാകാശ് രാജും മോഹന്‍ലാലും രഞ്ജിതിന്റെ സിനിമയിലഭിനയിക്കുന്നു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായിക. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കും.
പ്രകാശ് രാജിന്റെ സംവിധാന സംരംഭം ധോണി അടുത്തിടെ റിലീസായിരുന്നു. ചിത്രത്തിന് തരക്കേടില്ലാത്തപ്രതികരണമാണ് ലഭിക്കുന്നത്.

പോക്കിരിരാജ തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നു

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജ തമിഴിലേക്ക് റീ മേക്ക് ചെയ്യുന്നു. രാജ പോക്കിരിരാജ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി, പ്രിഥ്വിരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. ശ്രേയ ശരണ്‍ നായിക.വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്.

അമല പോള്‍ ശ്രദ്ധനേടുന്നു

മലയാളനടി അമല പോള്‍ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഇറങ്ങിയ മുപ്പൊഴുതും ഉന്‍ കല്പനകള്‍, കാതലില്‍ സോദപ്പോവത് എപ്പടി എന്നിവ ഹിറ്റാണ്.
മലയാളത്തില്‍ നീലത്താമര, ഇതു നമ്മുടെ കഥ എന്നിവയിലൂടെയാണ് അമല ശ്രദ്ധ നേടിയത്. ആകാശത്തിന്റെ നിറം, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

മുരളി ഗോപി മടങ്ങിവരുന്നു

ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചയാളാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്റെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഭ്രമരത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. എം.എസ്.എന്‍ ഇന്ത്യയുടെ ചീഫ് എഡിറ്ററായി ജോലിചെയ്യുകയാണ് ഇദ്ദേഹം. അതോടൊപ്പം തന്നെ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ചിത്രത്തില്‍ മുരളി ഒരു വേഷവും ചെയ്യുന്നുണ്ട്.
രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.ഭ്രമരം നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.

ഭാമക്ക് വിവാഹം ?

മലയാളസിനിമയില്‍ ഇത് താര വിവാഹങ്ങളുടെ കാലമാണ്. നായകമാര്‍ ഒന്നൊന്നായി വിവാഹം ചെയ്തുപോകുന്നു. സംവൃതക്കും, അനന്യക്കും ശേഷം ഭാമയും വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത. തെലുഗ് സൂപ്പര്‍ സ്റ്റാര്‍ രാജിവാണ് ഭാമയുടെ കാമുകനെന്നാണ് പറയപ്പെടുന്നത്. തെലുഗ് സംഘീത സംവിധായകന്‍ കോതിയുടെ മകനാണ് രാജിവ്.
എന്നാല്‍ ഭാമ ഇത് നിഷേധിക്കുന്നു. തമിഴ് ചിത്രം സെര്‍വക്കൊടിയും, തെലുഗ് ചിത്രം അപ്പായയുമാണ് ഇനി റിലീസ് ചെയ്യാനുള്ള ഭാമയുടെ ചിത്രങ്ങള്‍.സജി സുരേന്ദ്രന്റെ ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവയിലേക്കും ഭാമ കരാര്‍ ചെയ്തുകഴിഞ്ഞു.

ശ്വേതയുടെ ആക്ട്രസ് താമസിക്കും.

മലയാളത്തില്‍ നിരവധി മികച്ച വേഷങ്ങളാണ് ശ്വേതക്ക് അടുത്തകാലത്തായി ലഭിക്കുന്നത്. മോഹനകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആക്ട്രസ് എന്ന ചിത്രത്തിലേക്ക് ശ്വേത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം നീട്ടിവച്ചിരിക്കുന്നു. നിര്‍മ്മാതാവ് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്‍മാറിയെന്നും പറയപ്പെടുന്നു.

മായാമോഹിനി പുരോഗമിക്കുന്നു

ദിലീപ് നായകനാകുന്ന മായാമോഹിനി യുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഴുനീള സ്ത്രീ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. കോമഡി കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശരിക്കും സ്‌ത്രൈണതയുള്ള കഥാപാത്രമായാണ് ഇതില്‍ ദിലീപ് വേഷമിടുന്നത്.
ലക്ഷ്മി റായ്, മൈഥിലി എന്നിവരാണ് നായികമാര്‍. ബിജു മേനോന്‍, ബാബുരാജ്, വിജയരാഘവന്‍, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്ജ് എന്നിങ്ങനെ താരനിര നീളുന്നു. തിരക്കഥ ഉദയകൃഷ്ണ, സിബി കെ. തോമസ്. സംഗീതം ബേണി ഇഗ്നേഷ്യസ്. പി.സുകുമാര്‍, മധുവാര്യര്‍ എന്നിവര്‍ കളര്‍ ഫാക്ടറിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo