നസ്രിയ ഫഹദിന്‍റെ നായികയാവുന്നു | Kerala Cinema – Latest Malayalam Cinema News And Review Previews In Malayalam


നസ്രിയ ഫഹദിന്‍റെ നായികയാവുന്നു


Nazria to become the Heroine of Fahad

നേരത്തിലൂടെ സ്വന്തം നേരം തെളിഞ്ഞ നസ്രിയക്കിപ്പോള്‍ കൈനിറയ അവസരങ്ങളാണ്. ഏറ്റവും ഒടുവില്‍ ഫഹദ് ഫാസിലിന്‍റെ നായികയാവാനുള്ള ഒരുക്കത്തിലാണ് നസ്രിയ എന്നാണ് റിപ്പോര്‍ട്ട്. രാജു മല്യത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയും. കളിമണ്ണിനു ശേഷം ബ്ലസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രവും സാമൂഹിക പ്രാധാന്യമുള്ള കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ബ്‌ളെസി സംവിധാനം ചെയ്ത പളുങ്കിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് നസ്രിയ സിനിമാരംഗത്തേക്ക് എത്തിയത്. നിവിന്‍ പോളി നായകനാവുന്ന ഓം ശാന്തി ഓശാന ദുല്‍ഖര്‍ സൽമാനോടൊപ്പമുള്ള സലാല മൊബൈല്‍സ് എന്നിവയാണ് നസ്രിയയുടെ ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രങ്ങള്‍. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഫഹദിനും കൈനിറയ ചിത്രങ്ങളാണ്. സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ അമലാപോള്‍ നായികയായ ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഫഹദിന്‍റെ പുറത്തിറങ്ങിയ ചിത്രം. അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ വണ്‍ ബൈ ടു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രം തുടങ്ങിയവ ഫഹദിന്‍റെ വരാനിരിക്കുന്നവയാണ്.

English Summary : Nazria to become the Heroine of Fahad

Keralacinema.com