സ്വപാനം | Kerala Cinema – Latest Malayalam Cinema News And Review Previews In Malayalam


സ്വപാനംകലയുടെ ശ്രദ്ധേയമായ ഇടങ്ങളില്‍ നിന്ന് തിരസ്കാരത്തിന്‍റെ ഇരുളിലേക്ക് കടന്നുപോകേണ്ടി വന്ന ഒരു കലാകാരന്‍. ചെണ്ടയുടെ നാദവൈവിധ്യങ്ങളില്‍ അത്ഭുതം തീര്‍ത്ത ഉണ്ണിയെന്ന ചെണ്ടവാദ്യക്കാരന്‍റെ ജീവിതത്തിലെ ഒറ്റപ്പെടലിന്‍റെയും തകര്‍ച്ചയുടെയും കഥയാണ് ഷാജി എന്‍. കരുണിന്‍റെ സ്വപാനം എന്ന ചിത്രം പറയുന്നത്. ചെണ്ടയില്‍ അത്ഭുതം തീര്‍ത്ത ഉണ്ണിയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞ മോഹിനിയാട്ടം നര്‍ത്തകിയായ നളിനിയുമായി ഉണ്ണി പ്രണയത്തിലാവുന്നതും എന്നാല്‍ ജീവിത്തില്‍ ഒറ്റപ്പെടേണ്ടി വന്ന ഉണ്ണിക്ക് ജീവിതം തന്നെ കൈവിട്ട് പോവുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ഉണ്ണിയായി ജയറാമും, നളിനിയായി ഒഡിസി നര്‍ത്തകിയായ കാദംബരിയും അഭിനയിക്കുന്നു.

Keralacinema.com