ഡോള്‍ബി ആറ്റ്മോസില്‍ ധൂം 3 | Kerala Cinema – Latest Malayalam Cinema News And Review Previews In Malayalam


ഡോള്‍ബി ആറ്റ്മോസില്‍ ധൂം 3


Dhoom 3 - Keralacinema.com

Dhoom 3 release on december


ഡോള്‍ബി ആറ്റ്മോസ് ശബ്ദസംവിധാനത്തില്‍ ധൂം 3 റിലീസിങ്ങിനൊരുങ്ങുന്നു. യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ശബ്ദസംവിധാനത്തില്‍ ഏറെ പുതുമ അവതരിപ്പിക്കുന്നതാണ്. ഈ സംവിധാനത്തില്‍ തിയേറ്ററിലെവിടെ നിന്നും ശബ്ദവിന്യാസം സാധ്യമാകും. 2013 ഡിസംബറില്‍ റീലീസ് ചെയ്യുന്ന ധൂം 3 യുടെ മുന്‍ ഭാഗങ്ങള്‍ മികച്ച വിജയം നേടിയവയാണ്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആദിത്യ ചോപ്രയാണ്. ആമിര്‍ ഖാന്‍, അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, ഉദയ് ചോപ്ര എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Summary : Dhoom to release in Dolby Atmos

Keralacinema.com