Monthly Archives: February 2012

നിദ്രക്ക് പരാജയ ഭീഷണി!


സിദ്ധാര്‍ത്ഥ് ഭരതന്റെ ആദ്യ സംവിധാന സംരംഭം നിദ്ര ഹോള്‍ഡ് ഓവര്‍ ഭീഷണിയില്‍. ചിത്രത്തിന് വളരെ കുറഞ്ഞ കലക്ഷനാണ് ലഭിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും മികവ് പുലര്‍ത്തിയിട്ടും ചിത്രം ജനശ്രദ്ധ നേടിയില്ല. ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്തത്.

ലോബഡ്ജറ്റ് ചിത്രങ്ങളുമായി ലാല്‍ ജോസ്


രഞ്ജിത്തിന്റെയും, അന്‍വര്‍ റഷീദിന്റെയും വഴിയേ ലാല്‍ ജോസും. ചെലവു കുറഞ്ഞ ക്വാളിറ്റിയുള്ള സിനിമകല്‍ സ്വന്തം നിര്‍മ്മിക്കുകയാണ് ലാല്‍ ജോസിന്റെ ലക്ഷ്യം.
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ലാല്‍ ജോസ് ഇപ്പോള്‍ ദുബായിലാണ്. എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെ ഈ ചിത്രം നിര്‍മ്മിക്കുന്നു. ഫഹദ് ഫാസില്‍, സംവൃത സുനില്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. മമ്മൂട്ടിയുടെ ഒരു ചിത്രവും, പ്രിഥ്വിരാജ് നായകനാകുന്ന ഒരു ചിത്രവും ഇക്കൊല്ലം ലാല്‍ ജോസ് സംവിധാനം ചെയ്യുന്നു. ഇതു കൂടാതെ സ്വന്തം പ്രൊഡക്ഷനില്‍ ചിത്രങ്ങളും ചെയ്‌തേക്കാം.

അനിലിന്റെ മാന്ത്രികന്‍


അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാന്ത്രികന്റെ പൂജ കൊച്ചിയില്‍ നടന്നു. യെസ് സിനിമയുടെ ബാനറില്‍ ആനന്ദ്കുമാറാണ് നിര്‍മ്മാണം. ജയറാമാണ് നായക വേഷത്തില്‍. പൂനം ബജ്വയാണ് പ്രധാന നായിക. മറ്റ് മൂന്ന് പുതുമുഖ നായികമാര്‍ കൂടി ചിത്രത്തിലുണ്ട്. മെര്‍ക്കാറയില്‍ മാര്‍ച്ച് ആദ്യവാരത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.

അനൂപ് മേനോന്‍ ഗാനരചനയില്‍

മലയാളസിനിമയിലെ ബഹുമുഖ പ്രതിഭ അനൂപ് മേനോന്‍ വീണ്ടും ചലച്ചിത്ര ഗാനരചനയില്‍. ബ്യൂട്ടിഫുള്ളിന് ശേഷം നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനരചന. ചിത്രത്തിന്റെ സംവിധാനം അജി ജോണ്‍. സംഗീത സംവിധാനം രതീഷ് വേഗ.

22 ഫിമെയില്‍ കോട്ടയം ചിത്രീകരണം പൂര്‍ത്തിയായി


ആഷിഖ് അബുവിന്റെ പുതിയ ചിത്രം 22 ഫിമെയില്‍ കോട്ടയം ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫഹദ് ഫാസില്‍, റീമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. കേരളത്തില്‍ നിന്ന് ബാംഗ്ലൂരില്‍ നഴ്‌സിങ്ങ് പഠിക്കാനെത്തുന്ന 22 വയസുകാരി ടെസ്സ അബ്രാഹത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സംഗീതം ബിജി ബാല്‍, റെക്‌സ് വിജയന്‍.

പശുപതി മലയാളത്തില്‍ സജീവമാകുന്നു

തമിഴ് നടന്‍ പശുപതിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്ന. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന നമ്പര്‍66 മധുര ബസ് എന്ന ചിത്രത്തില്‍ പ്രധാന വേഷമാണ് പശുപതിക്ക്. അമല്‍ നീരദിന്റെ ബിഗ് ബിയിലൂടെയാണ് പശുപതിയുടെ മലയാളത്തിലം അരങ്ങേറ്റം.

ബാബുരാജ് നായകന്‍ !

സാള്‍ട്ട് എന്‍ പെപ്പറിലൂടെ കരിയറില്‍ വളര്‍ച്ച ലഭിച്ച ബാബുരാജി നായകനാകുന്നു. നോട്ടി പ്രഫസര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളാണ് ബാബുരാജ് ചെയ്യുന്നത്.
ഹരിനാരായണനാണ് സംവിധാനം. ടിനി ടോം, ഇന്നസെന്റ്, ജനാര്‍ദ്ധനന്‍, ലെന,മാളവിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍.ബാബുരാജ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി, കാതല്‍ സന്ധ്യ എന്നിവര്‍ നായികമാര്‍. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലും ബാബുരാജ് പ്രധാന വേഷം ചെയ്തു കഴിഞ്ഞു. ഇതിന്റെ സംവിധാനം സജീവ് അന്തിക്കാടാണ്.

ഐ.ടി കഥയുമായി മെയ്ഫളവര്‍

ഐ.ടി രംഗത്ത് നിന്ന് സിനിമ സംവിധാനത്തില്‍ എത്തിയ രഞ്ജിത് ശങ്കര്‍ ഐ.ടി പശ്ചാത്തലത്തിലെ കഥയുമായി വരുന്നു. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നിവക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്ഫഌര്‍.
ഐടി പ്രഫഷണലുകളുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. പ്രിഥ്വിരാജ്, ജയസൂര്യ എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.

എം.ടി-ഹരിഹരന്‍ ചിത്രത്തില്‍ ഇന്ദ്രജിത്തിന് പ്രധാന വേഷം

അടുത്തകാലത്തായി നല്ല വേഷങ്ങള്‍ ഇന്ദ്രജിത്തിനെ തേടിയെത്തുന്നുണ്ട്. ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധനേടിക്കഴിഞ്ഞു. അതിനിടെ എം.ടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തില്‍ ഇന്ദജിത്തിന് പ്രധാന വേഷം ലഭിച്ചിരിക്കുന്നു.ചിത്രം എന്ന് തുടങ്ങുമെന്ന് അറിവായിട്ടില്ല. സാമൂഹ്യപ്രാധാന്യമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

എം.മോഹനന്റെ ചിത്രത്തില്‍ മുകേഷ്,അസിഫ്,അനൂപ്

കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ എം.മോഹനന്‍ മൂന്നാമതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ്, അനൂപ് മേനോന്‍, അസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍. മാണിക്യക്കല്ലാണ് മോഹനന്‍ അവസാനമായി ചെയ്ത ചിത്രം. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമക്ക് പേരിട്ടിട്ടില്ല.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo