Monthly Archives: December 2011

2011 ഹിറ്റുകള്‍



പുതിയ വിഷയങ്ങളും, സമീപനവും ഉള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പ്രധാന വിജയങ്ങളൊന്നും നേടാനാവാത്തതുമാണ് ഇക്കൊല്ലത്തെ മലയാളം സിനിമ അവലോകനത്തില്‍ കാണാനാവുക. ജയരാജ്, ഫാസില്‍, തുളസീദാസ്, ഷാജി കൈലാസ് എന്നിവരുടെ ചിത്രങ്ങള്‍ ദയനീയ പരാജയം ഏറ്റുവാങ്ങുന്നതും കേരളം കണ്ടു
എന്നാല്‍ പല ചെറു ബഡ്ജറ്റ് ചിത്രങ്ങളും വിജയം നേടി.മമ്മൂട്ടിയുടെ നാലു ചിത്രങ്ങള്‍ പരാജയപ്പെട്ട ലിസ്റ്റില്‍ ഉണ്ട്.മോഹന്‍ലാലും ആവറേജ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളായിരുന്നു ഇക്കൊല്ലത്തെ പ്രത്യേകത. വിജയം നേടിയ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ഇവയാണ്.


1. സാള്‍ട്ട് എന്‍ പെപ്പര്‍ -ഇക്കൊല്ലത്തെ പ്രധാനപ്പെട്ട ചിത്രം. വന്‍ വിജയമെന്ന് പറയാവുന്ന ചിത്രത്തില്‍ വ്യത്യസ്തവും രസകരവുമായ അവതരണമായിരുന്നു. ആസിഫ് അലി, ലാല്‍, ശ്വേത മേനോന്‍, ബാബുരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍.ലുക് സാം ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു.


2. രതിനിര്‍വ്വേദം..
70 കളിലെ പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്ക്. ശ്വേത മോനോന്‍ മുഖ്യ വേഷത്തില്‍. 1.5 കോടി മുടക്കിയ ചിത്രം 2.5 കോടിയിലേറെ കളക്ട് ചെയ്തു.സംവിധാനം ടി.കെ രാജിവ് കുമാര്‍. നിര്‍മ്മാണം സുരേഷ് കുമാര്‍.


3. ഉറുമി -
ഹിസ്റ്റോറിക്കല്‍ ത്രില്ലര്‍ എന്ന ബ്രാന്‍ഡില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം. പ്രഥ്വിരാജ്, പ്രഭുദേവ, ജെനീലിയ എന്നിവര്‍ പ്രധാന വേഷത്തില്‍. പല ഭാഷകളില്‍ പുറത്തിറക്കി ലാഭം കണ്ടു.


4. സീനിയേഴ്‌സ്-
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ. ജയന്‍. ജയറാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍. പോക്കിരിരാജക്ക് ശേഷം വൈശാഖ് ചെയ്ത ചിത്രം.


5. ട്രാഫിക് -
രാജേഷ് പിള്ളയുടെ ആദ്യ സംരംഭം. തിരക്കഥ സഞ്ജയ് -ബോബി. മികച്ച വിജയം നേടിയ ചിത്രം.


6. ചൈന ടൗണ്‍.
ദിലീപ്, മോഹന്‍ലാല്‍, ജയറാം പ്രമുഖ വേഷങ്ങളില്‍. ആസിര്‍വാദ് ഫിലിംസ് നിര്‍മ്മിച്ച ചിത്രം


7. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് .
മോഹന്‍ലാല്‍, സുരേഷ് ഗോപി, ശരത് കുമാര്‍, ദിലീപ് എന്നിവര്‍ ഒന്നിച്ച ജോഷി ചിത്രം. മികച്ച കളക്ഷന്‍ നേടാനായി ഈ ചിത്രത്തിന്.


8. ഇന്ത്യന്‍ റുപ്പി.
രഞ്ജിത് സംവിധാനം ചെയ്ത പ്രഥ്വിരാജ് ചിത്രം. നിര്‍മ്മാണം പ്രഥ്വിരാജ്.


9. ബ്യൂട്ടിഫുള്‍ – ഇക്കൊല്ലം അവസാനം ഇറങ്ങിയ വി.കെ പ്രകാശിന്റെ ചിത്രം. ജയസൂര്യ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍.


10. അറബീം ഒട്ടകവും പി. മാധവന്‍ നായരും..
പ്രിയദര്‍ശന്‍ ഏറെക്കാലത്തിന് ശേഷം സംവിധാനം ചെയ്ത മലയാള ചിത്രം. മോഹന്‍ലാല്‍, മുകേഷ് പ്രധാന വേഷങ്ങളില്‍.

അനുഷ്‌ക വിനയന്റെ 3D ചിത്രത്തില്‍


മലയാള സിനിമയിലെ റിബല്‍ സംവിധായകന്‍ വിനയന്‍ അനുഷ്‌കയെ നായികയാക്കി ഹൊറര്‍ 3d ചിത്രം എടുക്കുന്നു. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ആധാരമാക്കിയുള്ള ചിത്രത്തിന് വേണ്ടി സംവിധായകന്‍ അനുഷ്‌കയെ സമീപിച്ചെങ്കിലും ഫെബ്രുവരിയില്‍ ഡേറ്റ് ലഭിച്ചില്ല. എന്നാല്‍ വരും ദിനങ്ങളില്‍ ഡേറ്റ് പ്രശ്‌നം പരിഹരിച്ച് അനുഷ്‌കയെ നായികയാക്കുമെന്നാണ് വിനയന്‍ പറയുന്നത്. തമിഴ് ഹൊറര്‍ ചിത്രമായ അരുന്ധതിയില്‍ അനുഷ്‌ക ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രാക്കുള 2012 എന്നണ് വിനയന്‍ ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്.

ജനുവരി ആദ്യ ആഴ്ചയില്‍ നാല് റിലീസുകള്‍.

2012 ജനുവരിയില്‍ ആദ്യ ആഴ്ചയില്‍ നാല് ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. മനോജ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്, സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ഒരുക്കുന്ന ജയസൂര്യ ചിത്രം കുഞ്ഞളിയന്‍, ആസിഫ് അലി നായകനാകുന്ന എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന അസുരവിത്ത്, ലാല്‍ ജോസിന്റെ ദിലീപ് ചിത്രം സ്പാനിഷ് മസാല എന്നിവയാണ് ഈ ചിത്രങ്ങള്‍.

ദീപന്റെ പുതിയ പ്രിഥ്വിരാജ് ചിത്രം


ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ പ്രിഥ്വിരാജ് ചിത്രം ഹീറോ എറണാകുളത്ത് തുടങ്ങി. പുതിയ മുഖത്തിന് ശേഷം ദീപന്‍ ചെയ്യുന്ന ചിത്രമാണിത്. തമിഴ് താരങ്ങള്‍ ശ്രീകാന്ത്, ബാല എന്നിവരും ഇതില്‍ അഭിനയിക്കുന്നു. നായികയാകുന്നത് യാമി ഗൗതം ആണ്. വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതുന്ന ഈ ത്രില്ലറില്‍ നെടുമുടി വേണു, തലൈവാസല്‍ വിജയ് എന്നിവരും അഭിനയിക്കുന്നു.

ട്രാഫിക് ടീം വീണ്ടും


ട്രാഫിക് എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം സംവിധായകന്‍ രാജേഷ് പിള്ള പുതിയ ചിത്രത്തിന് തയ്യാറെടുക്കുന്നു. അഭിനേതാവായ അനൂപ് മേനോനാണ് തിരക്കഥ തയ്യാറാക്കുന്നത്.
ഈ ത്രില്ലര്‍ ചിത്രത്തില്‍ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി എന്നിവര്‍ അഭിനയിക്കുന്നു. 2012 ആദ്യം ചിത്രീകരണം തുടങ്ങും. അതേ സമയം ട്രാഫിക്കിന്റെ ഹിന്ദി റീമേക്ക് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

യോദ്ധ ഉണ്ണിക്കുട്ടന്‍ തിരിച്ചുവരുന്നു


ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് യോദ്ധ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്നില്‍ വന്ന നേപ്പാളി ബാലന്‍ മലയാളത്തില്‍ മടങ്ങി വരുന്നു. സിദ്ധാര്‍ത്ഥ ലാമ എന്ന ഈ യുവാവ് ഇപ്പോള്‍ കാഠ്മണ്ഡുവില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. ലെനിന്‍ രാജേന്ദ്രന്റെ ‘ഇടവപ്പാതി’ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.
ഈ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ ഒരേ സമയം തന്നെ ഇംഗ്ലീഷിലും ‘നോ മാന്‍സ് ലാന്‍ഡ് ‘ എന്ന പേരില്‍ എടുക്കുന്നുണ്ട്. മനീഷ കൊയ്രാളയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജഗതി ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം ചിത്രദുര്‍ഗ, കാഠ്മണ്ഡു, ടിബറ്റ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക.
ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ണിമ ഇമേജ് മേക്കേഴ്‌സിന്റെ ബാനറില്‍ ഷിജു സഹദേവനാണ്.

സരോജ് കുമാര്‍ ജനുവരിയില്‍ വരുന്നു


ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ജനുവരിയി 14 ന് റിലീസാവും. വൈശാഖ മുവീസ് നിര്‍മ്മിക്കുന്ന ചിത്രം 70 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും.
സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിത്തിന്റെ തിരക്കഥ ഒരുക്കുന്നതും ശ്രീനിവാസനാണ്. ഉദയനാണ് താരത്തിന്റെ തുടര്‍ച്ചയാവും ഇത്. മുകേഷ്, ജഗതി, സലിം കുമാര്‍, സുരാജ്, വിനീത് എന്നിവരാണ് പ്രധാന താരങ്ങള്‍. മംമ്ത മോഹന്‍ദാസ് നായിക.

കൊലവെറി 2011 ടോപ്പ് സോങ്ങ്


സി.എന്‍.എന്‍ ന്റെ 2011 ലെ ടോപ്പ് സോങ്ങ് ലിസ്റ്റില്‍ ആദ്യം എത്തിയത് കൊലവെറി ഡി. യു ട്യൂബിലൂടെ വന്‍ ഹിറ്റായി മാറിയ ഗാനം ധനുഷിന്റെ 3 എന്ന ചിത്രത്തിലെയാണ്. ലോകമെങ്ങും വന്‍ ജനപ്രീതിയാണ് ഈ ഗാനത്തിന്.
വിവിധ ഭാഷകളില്‍, വിവിധ രാജ്യങ്ങളില്‍ ഇത് ഇപ്പോള്‍ ഇമിറ്റേറ്റ് ചെയ്യപ്പെടുന്നുണ്ട്.

മിലന്‍ ജലീല്‍ പ്രസിഡണ്ട്


പ്രമുഖ നിര്‍മ്മാതാവ് മിലന്‍ ജലീല്‍ കേരള ഫിലിം പ്രൊഡ്യസേഴ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.മിലന്‍ ജലീല്‍, ശശി അയ്യഞ്ചിറന്നിവര്‍ നേതൃത്വം നല്കുന്ന പാനലില്‍നിന്നാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കപ്പെട്ടത്. ശശി അയ്യഞ്ചിറ ജനറല്‍ സെക്രട്ടറിയാകും.
ആല്‍വിന്‍ ആന്റണി, കല്ലിയൂര്‍ ശശി, ബി. രാകേഷ്, ജോണി സാഗരിക, എം.രഞ്ജിത്, വി.പി മാധവന്‍ നായര്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിയാദ് കോക്കര്‍, എവര്‍ഷൈന്‍ മണി എന്നിവര്‍ നേതൃത്വം നല്കിയ പാനലിലെ ഭൂരിഭാഗം പേരും പരാജയപ്പെട്ടു.
കൊച്ചി ട്രാവന്‍കൂര്‍ കോര്‍ട്ടിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

മംമ്ത മോഹന്‍ദാസ് വിവാഹിതയായി


പ്രശസ്ത മലയാളം ചലച്ചിത്ര നടി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രജിത്ത് പത്മനാഭനാണ് വരന്‍. ഡിസംബര്‍ 28 ന് കോഴിക്കോട് കടവ് റിസോര്‍ട്ടിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. മുവാറ്റുപുഴയിലെ പത്മനാഭന്‍ കര്‍ത്തായുടെയും, ഗീതയുടെയും മകനാണ് ബഹ്‌റൈനില്‍ ബിസിനസ് നടത്തുന്ന പ്രേംജിത്.
വളരെ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. സിനിമാപ്രവര്‍ത്തകര്‍ക്കും, മറ്റുള്ളവര്‍ക്കുമായുള്ള വിപുലമായ പാര്‍ട്ടി നാളെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കും.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo