Monthly Archives: November 2011

കമലിനും ജയരാജിനും വിലക്കേര്‍പ്പെടുത്തി

സിനിമാ സംവിധായകരായ കമലിനും ജയരാജിനും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി. അസോസിയേഷന്റെ തീരുമാനത്തെ മറികടന്ന് സിനിമകള്‍ റിലീസ് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ഇനി ഇവര്‍ സംവിധാനം ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുന്ന ചിത്രങ്ങള്‍ വിതരണത്തിനെടുക്കരുതെന്നാണ് തീരുമാനം.
കമലിന്റെ ‘സ്വപ്നസഞ്ചാരി’യും ജയരാജിന്റെ ‘നായിക’യും  25ന് റിലീസ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

മുല്ലപ്പെരിയാര്‍പോലുള്ള നീറുന്ന വിഷയത്തിന്റെ സമയത്ത് സംഭവിച്ച വിലക്കിനെ കാര്യമാക്കുന്നില്ലെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു. വിലക്കിനെക്കുറിച്ച് തങ്ങളുടെ സംഘടനയായ ഫെഫ്ക ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് ജയരാജ് പറഞ്ഞത്.

കമലിനും ജയരാജിനും പിന്തുണയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

അമല്‍ നീരദ് സിനിമ നിര്‍മിക്കുന്നു

പ്രശസ്ത സംവിധായകന്‍ അമല്‍ നീരദ് മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് വരുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറിലായിരിക്കും ചിത്രങ്ങള്‍ നിര്‍മ്മിക്കുക. യുവാക്കളെ പ്രധാന കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലേഴ്‌സ് പാര്‍ട്ടിയാണ് സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, രമ്യ നമ്പീശന്‍, നിത്യ മേനോന്‍, ബാബുരാജ്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ബാച്ചിലേഴ്‌സ് പാര്‍ട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍.ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ചേര്‍ന്നാണ് ചി്ത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഈ ചിത്രത്തിനുശേഷം അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ ചിത്രങ്ങളും അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കും.

മേജര്‍ രവിയുടെ രക്ഷ

മേജര്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രക്ഷ’ എന്ന ചിത്രത്തില്‍ സുരേഷ്‌ ഗോപി നായകനാകുന്നു. അഗസ്റ്റിനാണ് ചിത്ര ത്തില്‍ പ്രധാന വില്ലനാകുന്നത്. ദാമര്‍ സിനി മയുടെ ബാനറില്‍ സന്തോഷ് ദാമോദര്‍ നിര്‍മി ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ അവ സാനവാരം മുംബൈയില്‍ തുടങ്ങും. കുരു ക്ഷേത്രക്കുശേഷം സന്തോഷ് ദാമോദര്‍ മേജര്‍ രവി ടീം ഒന്നിക്കുന്ന ചിത്രമാണിത്.
ചിത്രത്തി ലേക്കുള്ള താരനിര്‍ണയം പുരോഗ മിക്കു കയാണ്. ശ്രീനിവാസന്‍ തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, ജോഷി ജയിംസ് ആല്‍ബര്‍ട്ട് ടീം ഒന്നിക്കുന്ന ചിത്രം എന്നിവ ദാമോദര്‍ സിനിമയുടെ ബാനറില്‍ 2012ല്‍ പ്രദര്‍ശനത്തിനെത്തും.

റസൂല്‍ പൂക്കുറ്റി സംവിധായകന്‍

മമ്മൂട്ടിയും ബിഗ് ബി അമിതാബച്ചനും ഒരുമിക്കുന്ന ചിത്രം വരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ശബ്ദസ ങ്കേതികതയില്‍ തന്റെ മികവ് ലോകസിനിമയില്‍ പ്രദ ര്‍ശിപ്പിച്ച റസൂല്‍ പൂക്കുറ്റിയാണ്. പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിന്റെ ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നോവല്‍ സിനിമയാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനി ച്ചിരുന്നെങ്കിലും അന്ന് അത് നടക്കാതെ പോകുക യായിരുന്നു. റസൂല്‍ പൂക്കുറ്റിയുടെ സംവിധാനകലയോടുള്ള അഭിനിവേശമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. അച്ഛനും മകനും തമ്മിലുള്ള തീവ്രമായ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡിലെ മികച്ച സിനിമാ പിന്നണി പ്രവര്‍ത്തകര്‍ ചിത്രത്തിനുവേണ്ടി അണിനി രക്കുന്നുണ്ട്. നിലവില്‍ നിരവധി അവസരങ്ങളാണ് സ്വദേശത്തും വിദേശത്തുമായി റസൂല്‍ പൂക്കുറ്റിയെ തേടി എത്തുന്നത്. ഈ തിരക്കുകള്‍ക്കുശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ സംവിധാനത്തിലേക്ക് കടക്കുകയുള്ളൂ.

സുധീഷ് ശങ്കര്‍ മലയാള സിനിമരംഗത്തേക്ക്

പ്രശസ്ത ടിവി സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കര്‍ മലയാള സിനിമരംഗത്തേക്ക് കടക്കുന്നു. ചിത്രത്തിലെ നായകന്‍ ദിലീപാണ്. തിരക്കഥ ഒരുക്കുന്നത് ദിനേശ് പണ്ഡിറ്റ്. സൂപ്പര്‍ ഗുഡ് ഫിലീംസിന് വേണ്ടി ആര്‍. ബി. ചൗദരിയാണ് ചിത്രം നിര്‍മിക്കുന്നത്. സൂധീര്‍ ഷങ്കര്‍ മുമ്പ് ഒരു തമിഴ് ചിത്രം സംവിധാനം ചെയ്തിരുന്നു. സൂപ്പര്‍ ഗുഡ് ഫിലീംസിന്റെ അവസാനം ചിത്രം മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം കീര്‍ത്തിചക്രയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന അരികെ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും സംവൃതാ സുനിലുമാണ് നായികമാര്‍

ഉന്നത്തില്‍ ഹിന്ദിതാരങ്ങല്‍

സിബിമലയില്‍ സംവിധാനം ചെയ്യുന്ന ഉന്നത്തിലൂടെ ഹിന്ദി താരങ്ങളായ പ്രശാന്ത് നാരായണന്‍, നൗഷി എന്നിവര്‍ മലയാ ളത്തില്‍ ആദ്യമായി അഭിനയിക്കുന്നു. ടോമി എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് നാരായണന്‍ അവതരിപ്പിക്കുന്നത്. ചിത്ര ത്തിന്റെ കഥാഗതിയെ തന്നെ മാറ്റി മറിക്കുന്ന വേഷമാണ് ഈ കഥാപാത്രത്തിന്റെത്. കൊ ച്ചിയിലും പരിസരങ്ങളിലുമായി ഉന്ന ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലാല്‍, ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്. റീമ കല്ലിംഗല്‍ ശ്വേതാമേനോന്‍, കെ.പി.എ.സി. ലളിത എന്നിവരും പ്രധാ നവേഷത്തില്‍ എത്തുന്നുണ്ട്. സ്വാതി ഭാസ്‌ക്കര്‍ തിരക്കഥയും അജയന്‍ വിന്‍സെന്റ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ ചിത്രം ജോണി ഗദ്ദര്‍ എന്ന ഹിന്ദി സിനിമയുടെ റീമേക്കാണ്.

ഉര്‍വശിയുടെ കുഞ്ചിയമ്മ

ഉര്‍വശി വീണ്ടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുഞ്ചിയമ്മക്ക് അഞ്ചുമക്കളാണ്. അഡ്വക്കേറ്റ് ലക്ഷ്മണന്‍, ലേഡീസ് ഓണ്‍ലിക്ക് ശേഷം പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കലാഭവന്‍ മണി, ജഗതി ശ്രീജിത്ത് വിജയ്, വിഷ്ണുപ്രിയ എന്നിരാണ് മറ്റ് പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നത്. ലാല്‍ പന്നിച്ചാല്‍ കഥരചിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫ്രാന്‍സിസ് മാവേലിക്കരയാണ്. രാജ്‌ന്യൂയോ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ യു.കെ. ശെന്തില്‍കുമാര്‍ നിര്‍വഹിക്കുന്നു.

അടുത്ത കാലത്ത് ഡിസംബറില്‍

അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഈ അടുത്ത കാലത്ത് ഡിസംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും. യുവതാരങ്ങളായ ഇന്ദ്രജിത്ത്, അനൂപ് മേനോന്‍, ഫഹദ് ഫാസില്‍, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മാണിക്യം മൈഥിലി, പുതുമുഖം തനുഘോഷ് എന്നിവര്‍ നായികമാരാകുന്നു.

കലികാലം പൂര്‍ത്തിയാകുന്നു

നായിക എന്ന ചിത്രത്തിന് ശേഷം ശാരദ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് കലികാലം. തലശ്ശേരിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന കലികാലം നിര്‍മിക്കുന്നത് പിലാക്കണ്ടി ഫിലീംസാണ്. പട്ടാളം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ റെജിനായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കലികാലത്തിന്റെ തിരക്കഥയും റെജിനായര്‍ തന്നെ രചിച്ചിരിക്കുന്നു. ശാരദ ടീച്ചറമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, അശോകന്‍, ലക്ഷ്മി ശര്‍മ, ശാരി, ഭീമന്‍ രഘു എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്നു. മാമുക്കോയ, പാര്‍വതി, അനുചന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഒ.എന്‍.വി. കുറുപ്പ് രചിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. മധുഅമ്പാട്ടാണ് ഛായാഗ്രഹകന്‍. പിലാക്കണ്ടി ഫിലീംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

താളം തെറ്റിയ താരാട്ട്

ഷെവലിയര്‍ മിഖായേല്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ പി. കെ. ബാബുരാജ് ഒരുക്കുന്ന താളം തെറ്റിയ താരാട്ടില്‍ നൗഷാദ് അറയ്ക്കല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിനിയാണ് ചിത്രത്തിലെ നായിക. ഹൃദയസ്പര്‍ശിയായ ഒരു കുടുംബകഥ പറയുന്ന ചിത്രത്തില്‍ കോഴിക്കോട് വിലാസിനി, സ്വാതി, സുഹാന, മാസ്റ്റര്‍ ആദിത്യന്‍ എന്നിവരും അഭിനയിക്കുന്നു. സംവിധായകനായ ബാബുരാജ് തന്നെ ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നു. ക്യാമറ ബിജു സുവര്‍ണ.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo