ഐ.വി. ശശി സംവിധാനം ചെയ്ത ഇണയുടെ രണ്ടാം ഭാഗത്തില്‍ അരുണ്‍ നായകവേഷത്തില്‍ എത്തുന്നു. ബാലതാരമായിട്ടായിരുന്നു അരുണിന്റെ സിനിമാപ്രവേശം. കന്മഴപെയ്യും മുമ്പേ എന്ന ചിത്രത്തിനുശേഷം അരുണ്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ഇണ. നിഖിത നായികാവേഷത്തില്‍ എത്തുന്നു. മഹേഷ് കാരന്നൂരാണ് ചിത്രത്തിന്റെ സംവിധായകന്‍. എം. ശ്രീനാഥ് മങ്കട ചിത്രം നിര്‍മിക്കുന്നു.
Archives
- May 2012
- April 2012
- March 2012
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Ads


ജയസൂര്യ വേറിട്ട വേഷത്തിലെത്തുന്ന ചിത്രമായ പിഗ്മാന്റെ ചിത്രീകരണം നവംബര്‍ രണ്ടാം വാരം തൊടുപുഴയില്‍ ആരംഭിക്കും. ഗവേഷകവിദ്യാര്‍ത്ഥിയുടെ പന്നിഫാം സന്ദര്‍ശനവും തുടര്‍ന്ന അയാള്‍ പന്നിഫാമിലെ തൊഴിലാളി ആകുന്നതുമാണ് ചിത്രത്തിലെ പ്രമേയം. തകരച്ചെണ്ടയുടെ സംവിധായകനായ അവിരാ റബേക്കയാണ് പിഗ്മാന്‍ ഒരുക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത കഥാകാരനും പുലിജന്മത്തിന്റെ തിരക്കഥാകൃത്തുമായ എന്‍. പ്രഭാകരനാണ്. രമ്യനമ്പീശനാണ് ചിത്രത്തിലെ നായിക. ഇടുക്കി, ഏറണാകുളം എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.
ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന തല്‍സമയം പെണ്‍കുട്ടിയില്‍ ശ്വേതാമേനോന്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടെ സോള്‍ട്ട് ആന്റ് പെപ്പറിലൂടെ തന്റെ ഇമേജ് മാറ്റി മറിച്ച ബാബുരാജും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്നു ണ്ട്.റിയല്‍ ടിവി എന്റര്‍ടെ യിന്‍മെന്റ് ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂ സര്‍മാ രായ സറീന, തോമസ് എന്നീ കഥാപാത്ര ങ്ങളെയാണ് ഇവര്‍ അവതരി പ്പിക്കുന്നത്. ചിത്രത്തില്‍ നിത്യാമേ നോനാണ് നായിക. റിയാ എന്ന കഥാപാ ത്രത്തിന്റെ ജീവിതം തന്നെ ഒരു റിയാല്‍റ്റി ഷോ ആയി ടിവി ചാനലിലൂടെ അവത രിപ്പിക്കപ്പെടുകയാണ് ചിത്രത്തില്‍. കഥ ടി. കെ. രാജീവ് കുമാര്‍, തിരക്കഥ സണ്ണിജോസഫ്, മാനുവല്‍ ജോര്‍ജ്, സിദ്ദിഖ്, മണിയ ന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, കെ.പി.എ.സി. ലളിത, ടിനിടോം എന്നി വരാ ണ് മറ്റ് അഭിനേതാക്കള്‍. റീല്‍ ടു റീല്‍ സിനിമയാണ് ചിത്രം നിര്‍മി ക്കുന്നത്.
പ്രകൃതിയേയും മണ്ണിനെയും കുറിച്ച് വാചാ ലമാകു ന്ന ഏറ്റവും പുതിയ ചിത്രമാണ് സ്ഥലം എന്ന ചിത്രത്തില്‍ ബാല ഒരു സര്‍വ്വേയറുടെ വേഷത്തില്‍ എത്തുന്നു. ഇതിനോടകം മലയാളത്തില്‍ 28 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ബാലയുടെ ആദ്യ ചിത്ര മായിരിക്കും ഇത്തരത്തിലുള്ള ഒന്ന്. സിനി മയുടെ കഥയും കാമ്പും നോക്കാതെയുള്ള അഭിന യമായിരുന്നു ബാല മലയാളസിനിമയില്‍ അവത രിപ്പിച്ചത്. വില്ലനായാലും നായകനായാലും തന്റെ ഭാഗം മികച്ചതാക്കുക എന്നുമാത്രമാണ് വിവാ ഹത്തിലൂടെ മലയാളിയായി മാറിയ ബാലയുടെ പ്രകൃതം. പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പോക്കുടനും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാല അവസാനമായി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആസിഫ് അലി നായകനാകുന്ന കൗബോയ്.
മഹാഭാരതത്തിലെ ഏറ്റവും ശക്തനായ കഥാപാത്രം ഭീമന്റെ ജീവിതത്തിലെ വഴി ത്തിരുവുകള്‍ പ്രകാശിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം അതേ പേരില്‍ തന്നെ സിനിമയാകുന്നു. സിനിമയുടെ തിരക്കഥ എം.ടി. വാസു ദേവന്‍നായരുടെ കരസ്പര്‍ശത്തില്‍ പൂര്‍ത്തിയായി. മലയാളസിനിമാചരിത്രത്തില്‍ സുവ ര്‍ണലിപിയില്‍ എഴുതപ്പെടാന്‍ പോകുന്ന തിരക്കഥയാണ് പൂര്‍ത്തിയായിരിക്കുന്നത്. മോഹ ന്‍ലാല്‍ ചിത്രത്തില്‍ ഭീമന്റെ റോളില്‍ എത്തുന്നു. ജീവിതത്തില്‍ എന്നും സഹനടന്റെ വേഷം മാത്രം കെട്ടിയാടിയ കഥാപാത്രമാണ് ഭീമന്റേത്. ശത്രു പക്ഷത്തെ പ്രമുഖനായ ദുര്യോധനനെ അവതരി പ്പിക്കുന്നത് മറ്റാരുമല്ല മലയാളിയുടെ അഭിമാനമായ മമ്മൂട്ടി തന്നെ. ഗോകുലം ഗോപാലന്‍ രണ്ടാമൂഴം നിര്‍മിക്കുന്നു. ചരിത്രസിനിമകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ ചാരുത പകരുന്ന ഹരിഹരനാണ് രണ്ടാമുഴത്തിന്റെയും സംവിധായകന്‍. ചിത്രത്തിന്റെ അണിയറയില്‍ ഇന്ത്യയിലേയും ഹോളിവുഡിലേയും പ്രമുഖര്‍ അണിനിരക്കും. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2012ല്‍ ആരംഭിക്കും.
നവംബര്‍ മാസം ന്യൂയോര്‍ക്കില്‍ അരങ്ങേറുന്ന സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ആദാമിന്റെ മകന്‍ അബു’ ത്രം പ്രദര്‍ശിപ്പിക്കുന്നു. ഈ ഫെസ്റ്റിവലിന്റെ ഓപ്പണിംഗ് നൈറ്റ് ഫിലിം ആയിട്ടാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഫിലിം ഫെസ്റ്റി വല്‍ നവംബര്‍ മാസം 9-ാം തീയതി ആരം ഭിച്ച് നവംബര്‍ 15-ാം തീയ തി അവ സാ നിക്കും. സലീം കുമാറി നോടൊ പ്പം സറീ നാ വഹാബ്, നെടുമുടി വേണു, കലാ ഭവന്‍ മണി, അംബികാ മോഹന്‍ , സുരാജ് വെ ഞ്ഞാറ മ്മൂട്, ആന്റണി തെകാര്‍ , റ്റി.എസ്. രാജു, വിനോദ് കോവൂര്‍ , ശശി കലിംഗ, ജാഫര്‍ ഇടുക്കി, എം.ആര്‍. ഗോപകുമാര്‍ , മുകേഷ് എന്നിവരും ഈ ചിത്രത്തില്‍ അഭി നയിക്കുന്നു. സലീം അഹ മ്മദാണ് ഈ ചിത്ര ത്തിന്റെ സംവിധായകന്‍ , സംഗീത സംവി ധാനം രമേഷ് നാരായണന്‍ , ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കുന്നത് ഐസക് തോമസ് കോട്ടുകാപ്പള്ളിയാണ്.
അക്കുഅക്ബര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ പുരോഗമിക്കുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ വളരുന്ന ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിലീപും കാവ്യാമാധവനും വീണ്ടും നായികാനായകന്മാരായി എത്തുന്ന ചിത്രം കൂടിയാണിത്. ദിലീപിന് എണ്‍പതുകളിലെ വേഷപകര്‍ച്ചയാണ് ചിത്രത്തില്‍. ചാന്ദ്വി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. മനോജ് കെ. ജയന്‍, വിജയരാഘവന്‍, സായ്കുമാര്‍, മണിയന്‍ പിള്ള രാജു, മാമുക്കോയ, അനില്‍ മുരളി, സാദിക്ക്, കൊല്ലം തുളസി, ഗീതാസലാം, നന്ദകിഷോര്‍, സീനത്ത്, അര്‍ച്ചന, ചേര്‍ത്തല ലളിത തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജി.എസ്. അനില്‍ തിരക്കഥ, സംഭാഷഷമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ ആണ്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു.
1986ല്‍ പുറത്തിറങ്ങിയ സര്‍വകലാശാല മുതല്‍ 2011ല്‍ പുറത്തിറങ്ങാന്‍ പോകുന്ന ഞാനും എന്റെ ഫാമിലിയും വരെ 14 ചിത്രങ്ങള്‍ക്ക് തിരക്കഥ യെഴുതിയ ചെറിയാന്‍ കല്പകവാടിയുടെ സിനിമാ ജീവിതത്തിന് 25 വര്‍ഷം തികയുന്നു. ചെറിയാന്‍ കല്പകവാടിയുടെ തൂലികയില്‍ വിരി ഞ്ഞതെല്ലാം മലയാളനാടിന്റെ മണവും രുചിയുമുള്ള കഥകള്‍ മാത്രം. വേണു നാഗവള്ളി, മോഹന്‍ലാല്‍, എം.ജി. സോമന്‍, കമല്‍, മോഹന്‍ തുടങ്ങിയ വര്‍ക്കൊപ്പം തന്റെ കലാസപര്യ കൂടിയിണക്കി മലയാള സിനിമയ്ക്ക് എണ്ണം പറയാന്‍ കഴിയുന്ന നല്ല സിനിമ കള്‍ക്ക് വഴിയൊ രുക്കു കയായിരുന്നു. കെ. കെ. രാജീവാണ് ചെറിയാന്‍ കല്പകവാടിയുടെ തിരക്കഥയില്‍ ഞാനും എന്റെ ഫാമി ലിയും സംവിധാനം ചെയ്യുന്നത്. മറ്റൊരു മലയാളിത്തമുള്ള സിനിമയ്ക്കു വേണ്ടി കാത്തി രിക്കാം.
മിനി സ്‌ക്രീനിലും മിമിക്രി സ്‌റ്റേജുകളിലും ഒതുങ്ങി നിന്നിരുന്ന അതുല്യകലാകാരനാണ് ടിനി ടോം. എന്നാല്‍ ഇപ്പോള്‍ ടിനി ടോമിന്റെ സമയമാണ്. സിനിമയില്‍ മികച്ച അവസരങ്ങളാണ് ടിനിടോമിനെ തേടിയെത്തുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലെ ടിനിടോമിന്റെ കഥാപാത്രം ടിനിക്ക് ഒരു ബ്രേക്ക് നല്‍കിയ ചിത്രമാണ്. പ്രാഞ്ചിയേട്ടനില്‍ നിന്ന് ഇന്ത്യന്‍ റുപ്പിയിലേക്കുള്ള ദൂരം ടിനിടോമിന്റെ അഭിനയപ്രതിഭ വിളിച്ചറി യിക്കുന്നതാണ്. രാജീവ് കുമാര്‍ സംവി ധാനം ചെയ്യുന്ന തത്സമയം പെണ്‍കു ട്ടിയിലും ടിനിടോം വ്യത്യസ്തമായ ഒരു കഥാ പാത്രത്തിന് ജീവന്‍ നല്‍കുന്നു. കോമഡി വേഷത്തില്‍ നിന്നും തന്റെ ശാരീരികവടിവിനനുസരിച്ചുള്ള ഗൗരവമാര്‍ന്ന വേഷങ്ങളാണ് ടിനിടോമിനെ തേടി വരുന്നത്.
മലേഷ്യയില്‍ ജനിച്ചുവളര്‍ന്ന പ്രണയജോഡികളുടെ കഥ പറയുന്ന ചിത്രമാണ് സലാമത്ത്. പ്രമുഖ ഫിലിം കമ്പനിയായ വീരാ ഫിലിം കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും അവിനാഷ് ഒ. ശ്രീധര്‍ നിര്‍വഹിക്കുന്നു. രമ്യാനമ്പീശന്‍ നായികയാകുന്ന ചിത്രത്തില്‍ തെലുങ്ക് തമിഴ് നടന്‍ തനീഷ് നായകനാകുന്നു. സുധീഷ്, ബിജുകുട്ടന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, റോജി, ജോണി അറയ്ക്കല്‍, സോനാനായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മലേഷ്യയില്‍ പൂര്‍ണമായി ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമാണിത്. ചിത്രത്തിന്റെ സംഭാഷണം റോബിന്‍ തിരുമലയും ക്യാമറ പ്രതാപ്, ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ, സംഗീതം മേജോ ജോസ്.