‘തേജാഭായി’ എന്ന ചിത്രത്തിലെ കോമഡി പ്രകടനത്തിനുശേഷം പൃഥ്വിരാജ് അവതരിപ്പിക്കുന്ന മറ്റൊരു കോമഡി ചിത്രം കൂടി വരുന്നു. ‘ലൂയി ആറാമന്‍’ എന്ന പുതിയ സിനിമയില്‍ ലൂയിസ് എന്ന രസകരമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. കുട്ടനാട്ടുള്ള പുരാതന ക്രിസ്ത്യന്‍ കുടുംബത്തിലെ കുഞ്ഞു റോസ യുടേയും ഔസേപ്പച്ചന്റെയും ഏകമകനാണ് ലൂയിസ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ലൂയിസ് അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിന് വഴങ്ങി സെമിനാരിയില്‍ ചേരുന്നതും പിന്നീട് അവിടെ നിന്നും രക്ഷപ്പെടാന്‍ ലൂയിസ് നടത്തുന്ന ശ്രമങ്ങളുടെ നര്‍മ്മ രസം നിറഞ്ഞ ആവിഷ്‌കാരമാണ് ഈ ചി്ത്രം. ബാബു ജനാര്‍ദനന്‍ രചന നിര്‍വഹിക്കുന്ന ‘ലൂയി ആറാമന്‍’ സംവിധാനം ചെയ്യുന്നത് നവാഗതരായ ജെക്‌സണ്‍ ആന്റണി-റെജീഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ്. മെജോ ജോസഫ് സംഗീതം ഒരുക്കും. മധു നീലകണ്ഠനാണ് കാമറ.
Archives
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Advertisement




15 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ 15ന് പ്രദര്‍ശനത്തിനെത്തും. ദുബായ് , ബാങ്കോക്ക് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. കൂടാതെ അവസാന ഷെഡ്യൂള്‍ ബാംഗ്ലൂരില്‍ ഒക് ടോബര്‍ 28ന് പൂര്‍ത്തിയായി. ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന കാസനോവ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. ശ്രേയ സരണ്‍, ലക്ഷ്മി റായ്, സഞ്ജന, റോമ എന്നിങ്ങനെ നായികമാരുടെ ഒരു പട തന്നെയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം ബിസിനസ്സാക്കിയ കോടീശ്വരനായ വ്യാപാരിയാണ് ലാല്‍ അവതരിപ്പിക്കുന്ന കാസനോവ എന്ന കഥാപാത്രം. ദൃശ്യമനോഹാരിത നിറഞ്ഞ സ്‌റ്റൈലിഷ് ചിത്രമായ കാസനോവ നിര്‍മ്മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി.ജെ റോയിയാണ്. മോഹന്‍ലാല്‍, ജഗതി, ലാലു അലക്‌സ് , ശങ്കര്‍, റിയാസ് ഖാന്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. 200 സെന്ററുകളില്‍ കാസനോവ റിലീസ് ചെയ്യും.
സലീം അഹമ്മദ് ചരിത്രപശ്ചാത്തലമുള്ള ചിത്രമൊരുക്കാന്‍ തയ്യാറെ ടുക്കുന്നു. ധീരദേശാഭിമാനി കുഞ്ഞാലിമരയ്ക്കാരെ കേന്ദ്രകഥാ പാത്രമാക്കിയാണ് സലീം തന്റെ രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ് കാര്‍ ഇന്ത്യന്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദാമിന്റെ മകന്‍ അബുവില്‍ സലീംകുമാര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടിയിരുന്നു. കുഞ്ഞാലി മരയ്ക്കാ രുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ സലീം അഹമ്മദ്. ദക്ഷിണേ ന്ത്യന്‍ സൂപ്പ ര്‍താരം വിക്രം നായക വേഷ ത്തി ലെത്തുമെന്ന് സൂചനയുണ്ട്. സാമൂതിരി രാജാക്ക ന്മാരുടെ നാവിക സേനയുടെ ചുമതല വഹിച്ചിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ യൂറോ പ്യന്‍ അധിനി വേശത്തിനെതിരെ നാവികപ്രതിരോധം തീര്‍ത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തി യാണ്. കുഞ്ഞാലി മരയ്ക്കാരെ കേന്ദ്രകഥാപാത്രമാക്കി മുമ്പും മലയാളത്തില്‍ സിനിമ ഇറങ്ങിയിട്ടുണ്ട്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരി നവംബര്‍ നാലിന് മുരളി ഫിലിംസ് തിയേറ്ററിലെത്തുന്നു. ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥ, സംഭാഷ ണമെഴുതുന്ന ചിത്രത്തിന്റെ ഛായാ ഗ്രഹ ണം ഷാംദത്ത് നിര്‍വഹിക്കുന്നു. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, വിജയ രാഘവന്‍, സലീംകുമാര്‍, സുരാജ് വെ ഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ശ്രീരാമന്‍, ജനാര്‍ദ്ദനന്‍, ഗിനസ് പക്രു, സാജു കൊടിയന്‍, ജോണി, കലാഭവന്‍ ഷാ ജോ ണ്‍, അബു സലീം, കലാഭവന്‍ ഫനീഫ്, കാവ്യാമാധവന്‍, പൂനംബജ്വ, അഞ്ജലി തുടങ്ങിയവരാണ് അഭിനേതാക്കള്‍. പി.പി. മാധവന്‍ നായര്‍ ചിത്രം നിര്‍മിക്കുന്നു.
പ്രശസ്ത മൃദംഗവിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണന്റെ ജീവിതകഥ ചലച്ചിത്രമാകുന്നു. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിയൊരുക്കുന്ന നീരാജ്ഞനത്തില്‍ ഒരു മൃദംഗ കലാകാരന്റെ സംഘര്‍ഷഭരിതമായ ജീവിതകഥയാണ് പറയുന്നത്. ജയകാന്ത് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. വി. കെ. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അശോകന്‍ പത്തനാപുരമാണ്. കഥയും ഗാനരചനയും സംഗീതവും ചിത്രത്തിലെ നായകനായ കുഴല്‍മന്ദം രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. അനുബാലയാണ് നായിക. നവംബറില്‍ ചിത്രം തിയേറ്ററിലെത്തും. ഛായാഗ്രഹണം മോഹന്‍ പുതുശേരി.
പുതുമുഖ നായകര്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് ആസിഫ് അലി. ആദ്യചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാരംഗത്തെത്തുകയും പിന്നീട് നായകനായി മാറുകയും ചെയ്ത നടനാണ് ആസിഫ് അലി. സിബി മലയിലിന്റെ തുടര്‍ച്ചയായ മൂന്ന് സിനിമകളില്‍ നായകനാകാനുള്ള ഭാഗ്യം സിദ്ധിച്ച നടന്‍കൂടിയാണ് ആസിഫ് അലി. നായകകഥാപാത്രമായി അഭിനയിക്കുമ്പോഴും സഹനടനായും അതിഥിതാരമായും സിനിമയില്‍ വകതിരിവുകള്‍ വകവയ്ക്കാതെ തന്റെ അഭിനയകലയെ ഊതിയെടുക്കുകയാണ് ആസിഫ് അലി ചെയ്യുന്നത്. ഈയിടെ ഇറങ്ങിയ ഇന്ത്യന്‍ റുപ്പീയില്‍ അതിഥി താരമായി എത്തി നല്ല സിനിമയുടെ ഭാഗമാകാന്‍ ആസിഫ് അലിക്ക് സാധിച്ചു. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിക്കുന്ന പൃഥ്വിരാജിനോളം വളരുകയാണ് ഇദ്ദേഹം.
നവാഗതനായ നന്ദു ശ്രീരാജ് സംവിധാനം ചെയ്യുന്ന പേഴ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കോളോത്ത് മീഡിയാ സിറ്റിയുടെ ബാനറില്‍ ടി.ടി.ബി. നമ്പ്യാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം വിജു നന്ദന്‍, സുധീഷ് വിജയരാഘവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
രാഹുള്‍ മാധവ്, തിലകന്‍, റോസിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന സ്റ്റെപ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോലഞ്ചേരിയില്‍ പുരോഗമിക്കുന്നു. ശശി ശങ്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ പ്രേം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍പ്രേം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു ആണ്. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍, ഗാനരചന ജയന്‍ രാഘവന്‍, സംഗീതം കെ. ആര്‍. പ്രത്യാശ് കുമാര്‍.
ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നെടുമുടിവേണു, അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടര്‍ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആകാശത്തിന്റെ നിറം എന്ന ചിത്രത്തിന്റെ ചിത്രീകരണം അന്തമാനില്‍ പുരോഗമിക്കുന്നു. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നെടുമുടിവേണു, അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടര്‍ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമ്പലക്കര ഗ്ലോബല്‍ ഫിലീംസിന്റെ ബാനറില്‍ അഡ്വക്കേറ്റ് കെ. അനില്‍ കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. സംഗീതസംവിധാനം ഒരുക്കുന്നത് രവീന്ദ്രജെയിനാണ്.
ജയറാമിനെ നായകനാക്കി കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തില്‍ മൈഥിലിലും മംമ്താ മോഹന്‍ദാസും നായികമാരാകുന്നു. ജയറാം ഡോ. ദിനന്‍ അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജനാണ്. ഭാര്യയായി അഭിനയിക്കുന്ന മംമ്താ മോഹന്‍ദാസ് ഡോ. പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ക്ക് രണ്ടു മക്കള്‍. സന്തുഷ്ട കുടുംബം. മൈഥിലി സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിനി സ്‌ക്രീനിലൂടെ പ്രശസ്തനായ സംവിധായകനാണ് കെ.കെ.രാജീവ്. ചെറിയാന്‍ കല്പകവാടിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ജനുവരി 6ന് ചിത്രം തിയേറ്ററുകളിലെത്തും.