Monthly Archives: September 2011

ചലചിത്രതാരം ജ്യോതിര്‍മയും വിവാഹമോചിതയാവുന്നു

പ്രശസ്തമലയാള സിനിമാതാരം ജ്യോതിര്‍മയി വിവാഹമോചിതയാവുന്നു. ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാദ്കുമാറും വിവാഹ മോചനത്തിനുവേണ്ടി സമര്‍പ്പിച്ച ഹരജി ഏറണാകുളം കുടുംബകോടതി ശനിയാഴ്ച വിധി പറയും. രണ്ടുപേരുടെയും തുല്യസമ്മതപ്രകാരമാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ആറുമാസം മുമ്പ് കോടതിയെ സമീപിച്ചത്. കൗണ്‍സലിംഗിന് വിധേയമായെങ്കിലും രണ്ടുപേരും വേര്‍പിരിയാന്‍ സന്നദ്ധത പ്രകടിപ്പി ക്കുകയാ യിരുന്നു. ഇതോടെ ഈയടുത്തകാലത്ത് മലയാള സിനിമയില്‍ വിവാഹമോചനം നേടുന്ന നടികളില്‍ ഊര്‍വശിക്കും കാവ്യാമാധവനും ശേഷം ജ്യോതിര്‍മയും ഇടംപിടിക്കുന്നു.

സ്‌നേഹവീട് തിയേറ്ററില്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം സ്‌നേഹവീട് 29ന് തിയേറ്ററില്‍ എത്തി. 90ലധികം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തി നെത്തിയിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ 51ാമത്തെ ചിത്രമാണ് സ്‌നേഹവീട്. ബിജുമേനോന്‍ ആദ്യമായി സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍. കൂടാതെ മോഹന്‍ലാലിന്റെ അജയന്‍ എന്ന കഥാപാത്രത്തിന്റെ സഹപാഠിയും ആജന്മ സുഹൃത്തുമാണ്. ഒരു കാലത്ത് ശ്രീനാഥും മണിയന്‍പിള്ള രാജുവും ചെയ്ത വേഷമാണ് ബിജുമേനോന് മോഹന്‍ലാലിന്റെ കൂടെ കിട്ടിയിരിക്കുന്നത്. സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പത്മപ്രിയ നായികാവേഷത്തില്‍ എത്തുന്നു. ആന്റണി പെരുന്വാവൂര്‍ നിര്‍മ്മിച്ച ചിത്രം മാക്‌സ് ലാബ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

മോഹന്‍ലാല്‍ ക്യാമറാമാന്‍

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ക്യാമറാമാന്റെ വേഷത്തിലായിരിക്കും പ്രേക്ഷക ര്‍ക്കുമുമ്പില്‍ എത്തുക. ഒരു ചാനലിന്റെ ക്യാമറമാന്‍ ആയിരിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് സെവന്‍സ് എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം പ്രശസ്ത സംവിധായകന്‍ ജോഷിയാണ്. സച്ചി-സേതു കൂട്ടുകെട്ടിലെ സച്ചിയാണ് ചിത്രത്തിനു തിരക്കഥ രചിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മുന്‍കാമുകി വീഡോയോ എഡിറ്ററുടെ വേഷത്തില്‍ മോഹ ന്‍ലാല്‍ ജോലി ചെയ്യുന്ന അതേ ചാനലില്‍ വര്‍ക്കു ചെയ്യുന്നു. അവിടെ വച്ച് അവരുടെ ബന്ധത്തിന് പുതിയൊരു ഊഷ്മളത കൈവരുന്നു. സസ്‌പെന്‍സിനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്.

നരേന്‍ ഹുങ്ഫൂ പഠിക്കുന്നു

വീരപുത്രന്‍ എന്ന ചിത്രത്തില്‍ ചിത്രീകര ണത്തിനുശേഷം നരേന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആയ ഹുങ്ഫൂ പഠനത്തിലേക്ക് തിരിയുന്നു. ആക്ഷന്‍ ഹീറോ എന്ന ഇമേജിന് വേണ്ടിയല്ല ഹുങ്ഫൂ പഠിക്കുന്നത്. നേരെമറിച്ച് ഒരു വില്ല്യന്‍ കഥാപാത്രത്തിന്റെ സ്വീകാര്യതയ്ക്കുവേണ്ടിയാണ്. മുഖംമൂടി എന്ന തമിഴ് പടത്തില്‍ നരേന്‍ വ്യത്യസ്തമായ ഒരു വില്ലനെ അവതരിപ്പിക്കുന്നു. ജീവയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കും.

പഞ്ചാബി ഹൗസിന് രണ്ടാമൂഴമില്ല

റാഫി-മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത എക്കാലത്തേയും ഹിറ്റ് സിനിമ പഞ്ചാബി ഹൗസിന് രണ്ടാം ഭാഗമില്ല. ലക്കി ന്യൂസ് എന്ന പേരില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിക്കുന്ന മല്ലുസിംഗ് എന്ന സിനിമയ്ക്ക് പഞ്ചാബി പശ്ചാത്തലം വരുന്നതും ഒരു കാരണമായി. എന്തായാലും റാഫിമെക്കാര്‍ട്ടിന്‍ ടീം ദിലീപിനെ വച്ച് തല്‍ക്കാലം സിനിമയെടുക്കുന്നില്ല. പകരം പൃഥ്വിരാജിനെ നായകനാക്കി ഒരു ഹ്യൂമര്‍ സിനിമയുടെ പദ്ധതിയിലാണ്.

പത്മപ്രിയ ഉപരിപഠനത്തിനായി ന്യൂയോര്‍ക്കിലേക്ക്‌

പ്രശസ്ത സിനിമാതാരം പത്മപ്രിയ ഉപരിപഠനത്തിനായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാനൊരുങ്ങുന്നു. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നതിനാണ് പ്ത്മപ്രിയ അമേരിക്കന്‍ യാത്ര. പത്മപ്രിയ അഭിനയിച്ച ജയരാജിന്റെ നായിക പ്രദര്‍ശനത്തിന് ഒരുങ്ങി. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി നിരവധി സിനിമകളില്‍ പത്മപ്രിയ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. പഠനത്തിനുവേണ്ടി സിനിമ പൂര്‍ണ്ണമായും ഒഴിവാക്കില്ലെന്നും സമയം അനുവദിക്കുകയാണെങ്കില്‍ സിനിമാഭിനയം തുടരുമെന്നും പത്മപ്രിയ വ്യക്തമാക്കി. പൃഥ്വിരാജും ഭാര്യ സുപ്രിയയും ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പത്മപ്രിയയുടെ ഉപരിപഠന വാര്‍ത്ത വരുന്നത്.

അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും പേര് മാറ്റി

ഏഴുവര്‍ഷത്തിനുശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും സിനിമയുടെ പേരുമാറ്റുന്നു. പ്രവാസികളില്‍ നിന്നും സിനിമയുടെ പേരിന് അത്രമാത്രം സ്വീകാര്യത ഉണ്ടായിട്ടില്ല എന്നതാണ് പേരുമാറ്റത്തിന് കാരണമായി പറയുന്നത്. പ്രിയദര്‍ശന്റെ മറ്റുചിത്രങ്ങളെ പോലെ ഈ ചിത്രവും ഹാസ്യപ്രധാനമാണെങ്കിലും പേരിലെ തമാശ അത്രസുഖമുള്ളതായി തോന്നുന്നില്ല. പുതിയ പേര് ഒരു മരുഭൂമിക്കഥ എന്നാണ്. അവസാനനിമിഷത്തെ പേര് മാറ്റം ചിത്രത്തിന് ഗുണം ചെയ്യുമോ എന്ന് കണ്ടുതന്നെ അറിയണം.

അനൂപ് ഗാനരചയിതാവിലേക്ക്‌

തിരക്കഥാകൃത്തും അഭിനേതാവുമായ അനൂപ് മേനോന്‍ സിനിമയ്ക്കുവേണ്ടി ഗാനരചന നിര്‍വ്വഹിക്കുന്നു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് അനൂപ് ഗാനമൊരുക്കുന്നത്. ട്രാഫിക്ക്, പ്രണയം, തിരക്കഥ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മികച്ച നടനായി അറിയപ്പെടുന്നതിനിടയില്‍ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ യൊരുക്കി. തുടര്‍ന്ന് കോക്ക്‌ടൈല്‍ എന്ന ചിത്രത്തി ന്റെ സംഭാഷണവും അനൂപിന്റേതായിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ബ്യൂട്ടിഫുളിന്റെ തിരക്കഥയൊരുക്കുന്നതും അനൂപാണ്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ സംഗീതം രതീഷ് വേഗ നിര്‍വ്വഹിക്കുന്നു

മാര്‍ത്താണ്ഡവര്‍മ

മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ജീവചരിത്രം സിനിമയാകുന്നു. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രം ശ്രീക്കുട്ടന്‍ സംവിധാനം ചെയ്യുന്നു. മാര്‍ത്താണ്ഡവര്‍മ്മ എന്ന രാജകുമാരന്റെയും, ഒരു ഭരണാധികാരി എന്ന നിലയിലും യഥാര്‍ത്ഥ മനുഷ്യന്‍ എന്ന പരിപ്രേക്ഷ്യത്തിലും മാര്‍ത്താണ്ഡവര്‍മയെ സമീപിക്കുകയാണ് ചിത്രത്തില്‍. വിദേശികളായ ഡച്ചുകാരില്‍ നിന്നും, സ്വദേശികളായ നാട്ടുരാജാക്കന്മാരായ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്ന മാനസീക ശാരീരിക ആധികാരികമായ ചരിത്രവും കലാപരമായ മുല്യവും നിലനിര്‍ത്തിയായിരിക്കും ചിത്രം അണിയിച്ചൊരുക്കുക. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍പൂക്കുറ്റി ശബ്ദമിശ്രണം നിര്‍വ്വഹിക്കും. വിദേശകമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിന് അഹങ്കരിക്കാന്‍ ഒരു ചരിത്രസിനിമകൂടി.

ഹസ്ബന്റ്‌സ് ഇന്‍ ഗോവ

ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ജയസൂര്യയും ആസിഫ് അലിയും നായകന്മാരാകുന്ന ചിത്രത്തില്‍ കുടുംബക്കോടതി വക്കീല്‍, ചാര്‍ട്ടേഡ് എക്കൗണ്ടന്റ്, ബാങ്കുദ്ദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് ഇവരുടെ വേഷങ്ങള്‍. ഭാമയും സംവൃതയുമാണ് നായികമാര്‍. ബിജുമേനോനും ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായിരിക്കും. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫ്രെബ്രുവരി 10ന് ചിത്രീകരണം ആരംഭിക്കുന്ന ഹസ്ബന്റസ് ഇന്‍ ഗോവയുടെ ലൊക്കേഷന്‍ ഗോവയും ഏറണാകുളവുമായിരിക്കും. എം. ജി. ശ്രീകുമാര്‍ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കും. യുടിവി മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളചിത്രമാണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവ.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo