Monthly Archives: August 2011

ഇന്ത്യന്‍ റുപ്പിയുടെ ചിത്രീകരണം പൂര്‍ത്തിയായി

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്ര മാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയുടെ ചിത്രീകരണം പൂര്‍ത്തിയായി. അച്യുത മേനോന്‍ എന്ന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ റുപ്പീയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്നു.

ജഗതി ശ്രീകുമാര്‍, മധുപാല്‍, ലാലു അലക്‌സ്, കോട്ട യം നസീര്‍, ടിനിടോം, സുരേഷ് കൃഷ്ണ, ബാബു രാജ്, ബാബു നമ്പൂതിരി, അബു സലിം, മജിദ്, ബിജു പപ്പന്‍, ടി.പി. മാധവന്‍, ശശി കലിംഗ, ടി. സുധാകരന്‍, ശശി എരഞ്ഞിക്കല്‍, വിജയന്‍ വി. നായര്‍, റിമ കല്ലുങ്കല്‍, ശ്വേതാ മേനോന്‍, മല്ലിക, സീന ത്ത്, കല്‍പന, ശ്രീലത തുടങ്ങിയവ രാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം എസ്. കുമാര്‍, ഗാനങ്ങള്‍ രചിച്ചത് പി.ആര്‍. സന്തോഷ്, മുല്ലനേഴി. സംഗീതം നല്‍കിയിരിക്കുന്നത് ഷഹ ബാസ് അമന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

വീരപുത്രന്‍ പൂര്‍ത്തിയായി

സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച വീരപുത്രന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുന്നു.

ഐടിഎല്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നരേനാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ അവതരിപ്പിക്കുന്നത്. റെയ്മാസെന്‍ ഈ ചിത്രത്തിലെ നായികയാകുന്നു.

സിദ്ദിഖ്, കലാഭവന്‍ മണി, സായ്കുമാര്‍, അശോകന്‍, മാമുക്കോയ, ശിരാമന്‍, നിഷാന്ത് സാഗര്‍, ഷാനവാസ്, മധുവാര്യര്‍, സാദിഖ്, സുധീഷ്, കലാഭവന്‍ നവാസ്, കലാഭവന്‍ റഹ്മാന്‍, റിസബാവ, ശിബിത്ത് രവി, വിജയ് മേനോന്‍, ദേവന്‍. മാള, രവി വള്ളത്തോള്‍, ശോഭ മോഹന്‍, വത്സലാ മേനോന്‍ എന്നിവരും നാടക ടെലിവിഷന്‍ കലാകാരന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കഥ: എന്‍.പി. മുഹമ്മദ്. റഫീഖ് അഹമ്മദ്, ഇടശേരി ഗോവിന്ദന്‍ നായര്‍, മോയിന്‍കുട്ടി വൈദ്യര്‍, അംശി നാരാ യണ പിള്ള എന്നിവരുടെ ഗാനങ്ങള്‍ക്ക് രമേഷ് നാരായണന്‍ ഈണം പകരുന്നു. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, ശ്രേയാ ഘോഷല്‍, മഞ്ജരി, രമേഷ് നാരായണന്‍ എന്നിവരാണു ഗായകര്‍. എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എന്നെന്നും ഓര്‍മയ്ക്കായ്

രാജീവ് കുമാറിന്റെ രതി നിര്‍വേദത്തിലൂടെ ഏറെ ശ്രദ്ധേയനാവുന്ന ശ്രീജിത്ത് വിജയ്, പ്രശസ്ത നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബിന്‍ രാജ്, പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ട ബാദുഷ, പുതുമുഖം അനന്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന എന്നെന്നും ഓര്‍മയ്ക്കായ് തൊടുപുഴയില്‍ ആരംഭിച്ചു.
സുസ്മിത സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ കെ ജയിംസ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ധന്യാ മേരി വര്‍ഗീസ് നായികയായി പ്രത്യക്ഷപ്പെടുന്നു. ബിജുക്കുട്ടന്‍, അനൂപ്ചന്ദ്രന്‍, ശ്രീജിത്ത് രവി, ഭീമന്‍ രഘു, കൊച്ചു പ്രേമന്‍, മജീദ്, സുധീര്‍, ഹരിശ്രീ യൂസഫ്, ഷമ്മി തിലകന്‍, ശിവജി ഗുരുവായൂര്‍, പറവൂര്‍ സുനി, നസീര്‍ സംക്രാന്തി, കെ പി എ സി ലളിത, അംബിക മോഹന്‍, കുളപ്പുള്ളി ലീല, സിനിമോള്‍, ഉണ്ണിമായ കാസര്‍കോട്, സംജ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

‘ഉറുമി’ തെലുങ്കില്‍ വന്‍വിജയമാകുന്നു

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഉറുമി’ എന്ന ചിത്രം തെലുങ്കില്‍ വന്‍വിജയമാകുന്നു. ‘ഉറുമി’ എന്ന പേരില്‍ത്തന്നെ തെലുങ്കിലേക്ക് ഡബ്ബുചെയ്ത ചിത്രം ഹൈദരാബാദിലെ 36 തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരേ സമയത്തുതന്നെയാണ് ചിത്രം ഈ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയത്.
ഏറെ നാളുകള്‍ക്കുശേഷമാണ് ഒരു മലയാളചിത്രത്തിന് തെലുങ്കില്‍ ഇത്രയേറെ സ്വീകരണം ലഭിക്കുന്നത്. സുരേഷ്‌ഗോപിയുടെ ‘കമ്മീഷണര്‍’ക്കുശേഷം ഇത്രയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രം മലയാളത്തില്‍ നിന്നെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മോഹന്‍ലാല്‍-ജോഷി ചിത്രം

മുതിര്‍ന്ന സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ജോഷി സംവിധാനം ചെയ്ത സെവന്‍സ് ഈ ഉത്സവകാലത്ത് തിയേറ്ററില്‍ എത്തും. പുതിയ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സച്ചി-സേതു ടീമിലെ സച്ചിയാണ്. റോബിന്‍ഹുഡ് എന്ന ജോഷി ചിത്രത്തിലും സച്ചിയാണ് തിരക്കഥ രചിച്ചത്. ഈ ഓണത്തിന് പ്രദര്‍ശനത്തിന് എത്തുന്ന ഉലകം ചുറ്റും വാലിബന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മിലന്‍ ജലീല്‍ ആണ് ജോഷിയുടെ പേരിട്ടില്ലാത്ത പുതിയ ചിത്രത്തിന്റെ നിര്‍മാതാവ്.

കോബ്രാ ഒക്ടോബറില്‍ തുടങ്ങും

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ലാലും ഒന്നിക്കുന്ന കോബ്രായുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ലാല്‍ ചിത്രത്തില്‍ നായകനായ മമ്മൂട്ടിക്ക് തുല്യമായ വേഷത്തിലാണ് എത്തുന്നത്. 45 ദിവസം തുടര്‍ച്ചയായ കാള്‍ഷീറ്റാണ് മമ്മൂട്ടി ഈ ചിത്രത്തിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്. മമ്മൂട്ടി ഇപ്പോള്‍ ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയുടെ തിരക്കിലാണ്. കിംഗ് ആന്റ് കമ്മീഷണ്‍ എന്ന ചിത്രത്തിന്റെ ഇനിയും പൂര്‍ത്തിയാക്കാനുള്ള ഭാഗം ചിത്രീകരിച്ചതിനുശേഷം കോബ്രായുടെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും.

വെള്ളരിപ്രാവുകളുടെ ചങ്ങാതി

അക്കുഅക്ബര്‍ സംവിധാനം ചെയ്ത് ദിലീപ് നായികനാകുന്ന പുതിയ ചിത്രമാണ് ‘വെള്ളരിപ്രാവുകളുടെ ചങ്ങാതി’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണിത്. ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തൊട്ട് ഉദയനാണു താരവും മേക്കപ്പ്മാനും തുടങ്ങിയ ചിത്രങ്ങള്‍ ഈ സ്വഭാവമുള്ളതാണെങ്കിലും, അമ്പതുവര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരിച്ച ഒരു സിനിമയുടെ ദുരുഹതകള്‍ തേടിയുള്ള അന്വേഷണമാണ് അക്കു അക്ബറിന്റെ പുതിയ ചിത്രമായ വെള്ളരിപ്രാവുകളുടെ ചങ്ങാതി ശ്രമിക്കുന്നത്. ദിലീപ്, കാവ്യമാധവന്‍, നെടുമുടിവേണു, സായികുമാര്‍, ഇന്ദ്രജിത്ത്, സലിംകുമാര്‍ തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യില്‍ വേഷമിടുന്നുണ്ട്. സിനിമയില്‍ സംവിധായകന്‍ അഗസ്റ്റിന്‍ ജോസഫായി സായികുമാറും മകനായി ഇന്ദ്രജിത്തും രംഗത്തെത്തുന്നു. സംവിധായകനും നടനുമായ ലാല്‍, ലാലായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൊള്ളാച്ചി, ചെന്നൈ, കന്യാകുമാരി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

ജഗദീഷ് നായകനായി തിരിച്ചുവരുന്നു

സ്വഭാവനടനായ ജഗദീഷ് നായകനായി തിരിച്ചുവരുന്നു. പ്രസാദ് വളാഞ്ചേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കല്യാണി കളവാണി എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് നായകവേഷത്തിലെത്തുന്നത്. ഈയിടെ ഇറങ്ങിയ മിക്ക സിനിമകളിലും ജഗദീഷ് ഒരേ ടൈപ്പ് വേഷങ്ങളാണ് ചെയ്തുവന്നത്. കൂടാതെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിക്കുന്നതും അപൂര്‍വ്വം.അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ഭീമന്‍ രഘു, ലെന, കല്പന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രാധാവര്‍മ്മയാണ് ചിത്രത്തിലെ നായിക. ഇന്ദിരാ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രസാദ് കേശവ് ചിത്രം നിര്‍മിക്കുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഫൂള്‍ എന്ന ചിത്രത്തില്‍ ജഗദീഷ് നായകനായിരുന്നു.

സല്‍മാന്‍ഖാന് വധു മലയാളി?

ബോളിവുഡിന്റെ സ്വപ്‌നതാരകം സല്‍മാന്‍ഖാന്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സീരിയസ്സാണ്. മലയാളികള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. സല്‍മാന്‍ തേടുന്ന തെക്കേ ഇന്ത്യയില്‍ നിന്നുള്ള വധുവിനെയാണ് പ്രത്യേകിച്ച് മലയാളിയായ ഒരു പെണ്‍ക്കുട്ടിയെ. ഈ ആവശ്യത്തിനായി ഇടനിലക്കാരന്‍ ആകുന്നത് ബോഡിഗാര്‍ഡ് സിനിമയുടെ സംവിധായകന്‍ സിദ്ദിക്കിനെയാണ്. ബോളിവുഡിലെ സ്വപ്‌നറാണിമാരായ സോണി അലി മുതല്‍ കത്രീന കൈഫ് വരെ നിരവധി നടിമാര്‍ സല്‍മാന്‍ഖാന്റെ മനസ്സിലൂടെ കയറിയിറങ്ങിയെങ്കിലും ആരെയും ഈ നിത്യഹരിത നായകന് ബോധിച്ചില്ല. അതുകൊണ്ടുതന്നെ തന്റെ സ്വപ്‌നവധുവിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ അന്വേഷണം തുടരുകയാണ്. അത് വിവാഹത്തില്‍ കലാശിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

ആദാമിന്റെ മകന്‍ അബു ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍

ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു എന്ന സലീംകുമാര്‍ ചിത്രം ലണ്ടന്‍ ഫിലീം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു. ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന 55-ാമത് ഫെസ്റ്റിവലിന്റെ വേള്‍ഡ് സിനിമാ സെക്ഷനിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 13, 15 തീയതികളില്‍ ചിത്രം ഫെസ്റ്റിവലില്‍ കാണാന്‍ സാധിക്കും. ഇതാദ്യമാണ് അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തില്‍ ആദാമിന്റെ മകന്‍ അബു തെരഞ്ഞെടുക്കപ്പെടുന്നത്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo