Monthly Archives: July 2011

പ്രണയത്തില്‍ ആര്യന്‍

പുതുമുഖനടന്‍ ആര്യന്റെ രണ്ടാമത്തെ ചിത്രമായി പ്രണയം വരുന്നു. ലാല്‍ സംവിധാനം ചെയ്ത ടുര്‍ണ്ണമെന്റില്‍ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ ആര്യനെ ആരും തിരിച്ചറിഞ്ഞില്ല. രണ്ടാമത്തെ ചിത്രമായ പ്രണയത്തില്‍ അനുപം ഖേറിന്റെ കുട്ടിക്കാലം അവത രിപ്പിക്കുന്നത് ആര്യനാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തോടെ ആര്യന്റെ സമയം തെളിയു മെന്നുതന്നെ കരുതാം. ഹരിയാനയിലെ റിവാഡി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് ആര്യനും നിവേദിതയും പങ്കെടുക്കുന്ന മനോഹരഗാനരംഗവും ചിത്രത്തിലുണ്ട്. ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന പ്രണയത്തിന്റെ അവസാനഘട്ട മിനുക്കുപണിയിലാണ് ബ്ലെസി.

തെമ്മാടി്ക്കൂട്ടം പൂര്‍ത്തിയായി

ജെ. സുജിത്ത് സംവിധാനം ചെയ്യുന്ന തെമ്മാടിക്കൂട്ടം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജഗതി, സണ്ണി, രഞ്ജിത്ത്, മനീഷ്, സാജു എന്നിവരാണ് പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപിക പാലാട്ട് നായിക വേഷത്തില്‍ എത്തുന്നു. കാര്യസ്ഥന്‍ എന്ന സിനിമയില്‍ ദിലീപിന്റെ അനുജത്തിയായിരുന്ന ഗോപിക. പ്രവീണ്‍, ജെ. സുജിത്ത് എന്നിവരാണ് തിരക്കഥ യൊരു ക്കിയിരിക്കുന്നത്. സിനു മുരുക്കുമ്പുഴ ഛായാഗ്രഹണം. അജി കുമാര്‍ ദൈവപുരയും ബാബു നമ്പൂതിരിയും ഗാനങ്ങള്‍ രചി ച്ചിരിക്കുന്നു. ജോയ്, സമദ് പ്രിയദര്‍ശിനി എന്നിവരാണ് സംഗീതം നിര്‍വ്വ ഹിച്ചി രി ക്കുന്നത്.

ഇന്നാണ് ആ കല്യാണം ചിത്രീകരണം ആരംഭിച്ചു

രാജസേനന്‍ സംവിധാനം ചെയ്യുന്ന ഇന്നാണ് ആ കല്യാണം കോഴിക്കോട്  ചിത്രീകരണം ആരംഭിച്ചു. യുവ താരങ്ങള്‍ക്കൊപ്പം പ്രമുഖതാരങ്ങളെയും അണിനിരത്തി യാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്.
രഞ്ജിത്ത് മേനോന്‍, റോഷന്‍, മാളവിക, ശരണ്യാമോഹന്‍ എന്നിവരാണ് ഈ ചിത്രത്തിലെ യുവതാരങ്ങള്‍. മാളവി കയാണ് നീലിമയെ അവതരിപ്പിക്കുന്നത്. സായികുമാര്‍, ജഗതി, അശോകന്‍, സുരാജ് വെഞ്ഞാറമൂട്, മണിയ ന്‍പിള്ളരാജു, ഇന്ദ്രന്‍സ്, ബിന്ദുപണിക്കര്‍, രോഹിണി, കല്പന, ബിന്ദുപണിക്കര്‍ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. കഥ, സംഭാഷണം – രാജസേനന്‍, തിരക്കഥ – ബദറുദ്ദീന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു.

വന്ദനയുടെ ഉലകം ചുറ്റും വാലിബാന്‍

ഹാപ്പിഹസ്ബന്റ്‌സ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് വന്ദന. ഹാപ്പിഹസ്ബന്റ്‌സിന് ശേഷം കാര്യസ്ഥന്‍ എന്ന ചിത്രം. ഇപ്പോള്‍ ഉലകം ചുറ്റം വാലിബന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിക്കുകയാണ് വന്ദന. വന്ദന ഒരു മൂഴുനീള കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഉലകം ചുറ്റും വാലിബന്‍. ഒരു ക്ലീന്‍ കോമഡി എന്റര്‍ടെയിനര്‍. ചിത്രത്തില്‍ ടിവി ജേര്‍ണലിസ്റ്റായിട്ടാണ് വന്ദന അഭിനയിക്കുന്നത്. കൊച്ചിയില്‍ ഉലകം ചുറ്റും വാലിബന്റെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കുകയാണ് വന്ദന.

മോഹന്‍ അഗാഷെ ആദ്യമായി മലയാളചിത്രത്തില്‍

പ്രമുഖ നാടക-ബോളിവുഡ് നടനായ മോഹന്‍ അഗാഷെ ആദ്യമായി മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിങ് ആന്‍ഡ് കമീഷണര്‍ എന്ന ചിത്രത്തിലാണ് മനശാസ്ത്രഞ്ജന്‍ കൂടിയായ അഗാഷെ അഭിന യിക്കു ന്നത്. മമ്മൂട്ടിയും സുരേഷ്‌ഗോപിയുമാണ് കിംഗ് ആന്‍ഡ് കമീഷണറിലെ നായകന്മാര്‍. 1990കളില്‍ പുനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറ ക്ടറായിരുന്ന അഗാഷെയുടെ ചിത്രങ്ങളില്‍ ‘രംഗ് ദേ ബസന്തി’, ‘ദില്‍ ആശ്‌ന ഹെ’ എന്നിവ ശ്രദ്ധേയങ്ങളാണ്.

അമിഷാ പട്ടേലിന്റെ സിനിമ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും

നടി അമിഷാ പട്ടേലിന്റെ ഉടമസ്‌ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനിക്കുവേണ്ടി പ്രിയദര്‍ശന്‍ സിനിമ സംവിധാനം ചെയ്യും.   സുഹൃത്ത്‌ കുനാല്‍ ഗൂമറുമൊത്ത്‌ ഏപ്രിലിലാണ്‌ അമീഷാ പട്ടേലിന്റെ നിര്‍മാണ കമ്പനിയായ അമീഷ പട്ടേല്‍ പ്രൊഡക്ഷന്‍സ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. ഡേവിഡ്‌ ധവാനാണ്‌ ബാനറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുക. രണ്ടാമത്തെ ചിത്രമാകും പ്രിയന്‍ സംവിധാനം ചെയ്യുന്നത്‌. മുന്‍പ്‌ പ്രിയന്‍ സംവിധാനം ചെയ്‌ത ‘ഫൂല്‍ ഫുലയ്യ’ എന്ന ചിത്രത്തില്‍ അമീഷ പട്ടേല്‍ അഭിനയിച്ചിരുന്നു. മലയാള ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. അമിഷയെ കൂടാതെ അക്ഷയ്‌കുമാര്‍, ഷൈനി അഹുജ, വിദ്യാ ബാലന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സ്വന്തം നിര്‍മാണ കമ്പനിയുടെ രണ്ടു ചിത്രങ്ങളിലും അമീഷ അഭിനയിക്കുകയും ചെയ്യുന്നുണ്ട്‌.

അങ്ങനെ തുടങ്ങി ഇന്റര്‍നെറ്റിലും

പ്രദര്‍ശനത്തിനെത്തിയ അങ്ങനെ തുടങ്ങി എന്ന ചിത്രം തിയേറ്ററില്‍ കാണു ന്നതിനുപുറമെ പ്രേക്ഷകര്‍ക്ക് ഇന്റര്‍നെറ്റിലും വീക്ഷിക്കുന്നതിനുള്ള സൗകര്യം ചെയ്തി രിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. പേ പാല്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാ ര്‍ഡുമുഖേനയോ പണത്തിന്റെ ഇടപാടു നടക്കും. വീട്ടിലിരുന്ന സുഖമായി സിനിമ കുടും ബസമേതമോ ഒറ്റയ്‌ക്കോ കാണാവുന്നതാണ്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം സൗത്ത് ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റില്‍ കാണുന്നതിനുള്ള സൗകര്യവും ഉണ്ടാവുകയുള്ളൂ. ബി.വി. നന്ദിനി റെഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.എല്‍. ദാമോദര്‍ പ്രസാദാണ്.

ഓര്‍മ്മ മാത്രം തിയേറ്ററില്‍

ഹാസ്യചിത്രത്തിനു തല്‍ക്കാലം വിടപറഞ്ഞ് ദിലീപ് സീരിയസ് വേഷത്തില്‍ എത്തുന്ന ചിത്രം ഓര്‍മ മാത്രം പ്രദര്‍ശനത്തിനെത്തുന്നു. സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയ ങ്കയാണ് നായികവേഷത്തില്‍. പ്രശസ്ത വക്കീലിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ അ ജയന്‍ എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. തിരക്കേറിയ മാ ര്‍ക്ക റ്റിലുണ്ടാകുന്ന ബോംബ് സ്‌ഫോടനത്തിനിടെ തന്റെ മകളെ കാണാതാവുന്നതാണ് ചിത്ര ത്തിന്റെ പ്രമേയം. സി.വി. ബാലകൃഷ്ണന്റേതാണ് തിരക്കഥ. കഥയെഴുതിയത് റഹീം കട വത്ത്. പ്രശസ്ത സംവിധായകന്‍ മധു കൈതപ്രത്തിന്റേതാണ് ഓര്‍മ മാത്രം. ഹൊ റൈ സണ്‍ എന്റര്‍ടെയിംമിന്റെ ബാനറില്‍ എം. രാജന്‍ ചിത്രം സംവിധാനം ചെയ്യുന്നു.

രഞ്ജിത്ത് ശങ്കര്‍ ഫിലീം പൃഥ്വിരാജ് നായകന്‍

അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വീണ്ടും പൃഥ്വിരാജ് തന്നെ നായകനാകുന്നു. മെയ്ഫഌവര്‍ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി യായി. ചിത്രീകരണം ഈ വര്‍ഷം അവസാനം തുടങ്ങും. പൃ ഥ്വിരാജ് ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ അഭി നയിച്ചു കൊ ണ്ടിരിക്കുകയാണ്. ജയപ്രകാശ് എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ വേഷ ത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പ ങ്കാളിയാണ്.

മോഹന്‍ലാലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍നിന്ന് ആനക്കൊമ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ലാലിനെതിരെ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവിട ണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പി ഡി ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി കോടതി ആഗസ്ത് ഒന്നിനു പരിഗണിക്കും. ആനക്കൊമ്പിന്റെ കേസ് ചാര്‍ജ് ചെയ്യാതെ മോഹന്‍ലാലിനെ രക്ഷിക്കാനാണ് അധികൃതരുടെ നീക്കമെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo