Monthly Archives: July 2011

ഡര്‍ട്ടി പിക്ചേഴ്സ് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണിയായി അറിയപ്പെട്ടിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രം റിലീസിനൊരുങ്ങുന്നു. സിനിമാലോകത്ത് തിളങ്ങിനില്‍ക്കൂന്ന വേളിയില്‍ സ്മിത ആത്മഹത്യചെയ്യുകയായിരുന്നു. ബോളിവുഡിലെ മലയാളിതാരം വിദ്യാബാലനാണ് സ്മിതയുടെ വേഷത്തിലെത്തുന്നത്. ചിത്രം സ്മിതയുടെ ജന്‍മദിനമായ ഡിസംബര്‍ 2 ന് റിലീസ് പ്രദര്‍ശനത്തിനെത്തും. ഏക്ത കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോസേട്ടന്റെ ഹീറോ ആരംഭിച്ചു

എംആര്‍എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാല്‍വാരാ മുഹമ്മദ് ഷെരീഫ് നിര്‍മ്മിച്ച് കെ.കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന ജോസേട്ടന്റെ ഹീറോ കോഴിക്കോട് ആരംഭിച്ചു. സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ഒരു യുവാവിന് അപ്രതീക്ഷിതമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതാണ് കഥ. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ സ്‌നേഹയാണ് നായിക. ജഗതി, അശോകന്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, കൊച്ചുപ്രേമന്‍, നന്ദു, ടോണി, കലാഭവന്‍ റഹ്മാന്‍, സീനത്ത് ഫാത്തിമ സാനു, ഡംപിള്‍ റോസ് എന്നിവരും പ്രധാന താരങ്ങളാണ്. രചന അന്‍സാര്‍ സത്യന്‍, കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരൂടെ ഗാനങ്ങള്‍. സെന്തില്‍ രാജ്, ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ചട്ടക്കാരി വീണ്ടും

നീലത്താമര, രതിനിര്‍വ്വേദം എന്നീ സിനിമകള്‍ക്കുശേഷം വീണ്ടും മറ്റൊരു റീമേക്കുമായി നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ എത്തുന്നു. ഇത്തവണ കെ. എസ്. സേതുമാധവന്റെ പ്രശസ്ത ചിത്രമായ ചട്ടക്കാരിയാണ് റീമേക് ചെയ്യുന്നത്. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ഇതു സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രിയദര്‍ശന്റെ സംവിധാനം സഹായിയാണ് ഇപ്പോള്‍ സന്തോഷ്. ഗോവയിലായിരിക്കും ഷൂട്ടിംഗ് നടക്കുക. യുവതലമുറയിലെ ശ്രദ്ധേയയായ നടിയായിരിക്കും നായിക. എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കും.

മൈ എയ്റ്റ്ത്ത് വണ്ടര്‍

ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ജീവിതവും അനുഭവങ്ങളും ബിഗ് സ്‌ക്രീനില്‍ വരുന്നു. ശബ്ദമിശ്രണം എന്ന കലയ്ക്കുവേണ്ടി ഉഴുഞ്ഞുവച്ച ജീവിതത്തിന്റെ പൂര്‍ണ്ണരൂപമായിരിക്കും സിനിമയില്‍ ഇതള്‍ വിരിയുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് മൈ എയ്റ്റത്ത് വണ്ടര്‍ എന്നാണ്. റസൂല്‍ പൂക്കുറ്റിയെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരു അന്വേഷകനിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചേരന്റെയും കെ.ജി. ജോര്‍ജിന്റെയും സംവിധാനസഹായി ആയുരുന്ന വി.എന്‍. പ്രദീപ് ആണ് സംവിധായകന്‍. രചന: ഷനോജ് ഷറഫ്, പൂണെ ഫിലീം ഇന്‍സ്്റ്റിറ്റിയൂട്ടില്‍ റസൂലിനൊപ്പം പഠിച്ച എസ്. ജി. രാമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

മൗനം പ്രദര്‍ശനത്തിന്

മനോഹരഗാനങ്ങളുടെ അകമ്പടിയോടെ മൗനം എന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു. മഹാരാജ് ഫിലീംസിന്റെ ബാനറില്‍ സുരേഷ് മച്ചാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും. മാടമ്പ് കുഞ്ഞുകുട്ടന്റെ രചന, സൈജു കുറുപ്പ്, തിലകന്‍, നെടുമുടി വേണു, മാടമ്പ്, മുല്ലനേഴി തുടങ്ങി ഒട്ടേറെപ്പേര്‍ അണി നിര ക്കുന്നു. ഗാനരചനയും സംഗീതസംവിധാനവും എം.ഡി. രാജേന്ദ്രന്‍. യേശുദാസ് അടക്കം പാടിയ എട്ട് ഗാനങ്ങള്‍ ചിത്ര ത്തിലുണ്ട്. ചിത്ര, സിംല മേനോന്‍, വിഷ്ണു രാജേന്ദ്രന്‍ എന്നിവരാണ് മറ്റു ഗായകര്‍.

സെവന്‍സ് പൂര്‍ത്തിയായി

യുവതാരങ്ങളെ അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന സെവന്‍സ് കോഴിക്കോട്ട് ചിത്രീകരണം പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജിത്ത് മേനോന്‍, വിജീഷ്, അജു വര്‍ഗീസ്, അമീര്‍ നിയാസ്, വിനീത് കുമാര്‍, മണിയന്‍ പിള്ള രാജു, ശിവജി ഗുരുവായൂര്‍, മുരളി മേനോന്‍, സമ്പത്ത് റാം, ദിനേശ് പണിക്കര്‍, ജോജു, മിഥുന്‍, റാംരാജ്, ഭാമ, റീമ കല്ലൂങ്കല്‍, നദിയാമൊയ്തു, ബിന്ദു പണിക്കര്‍, ചേര്‍ത്തല ലളിത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, ഛായാഗ്രഹണം: അജയന്‍ വിന്‍സെന്റ്, നിര്‍മ്മാണം സന്തോഷ് പവിത്രം, സഞ്ജയ് സെബാസ്റ്റ്യന്‍.

സീന്‍ നമ്പര്‍ 001

അനിരുദ്ധ്, രൂപശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സ്‌നേഹജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സീന്‍ നമ്പര്‍ 001. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സുരേഷ് കൊച്ചമ്മിണി എഴുതുന്നു. യദുകൃഷ്ണന്‍, നിയാസ്, ടി.എസ്. രാജു, റഷീദ് കോട്ടയം, നാരായണന്‍കുട്ടി, ആര്യന്‍ കണ്ണന്നൂര്‍, ശാന്തകുമാരി എന്നിവര്‍ക്കൊപ്പം സംവിധായകരായ പ്രിയനന്ദനും ബിജു വര്‍ക്കിയും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ. സ്‌ക്വയറിന്റെ ബാനറില്‍ ഷിഹാബ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഡി. പ്രഭാകരന്‍ നിര്‍വ്വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് തിലക് ആണ്.

കില്ലാടി രാമന്‍

ഫാര്‍ ഈസ്റ്റ് ക്രിയേഷന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ തുളസിദാസ് സംവിധാനം ചെയ്യുന്ന കില്ലാടി രാമന്‍ എന്ന മുഴുനീളഹാസ്യചിത്രത്തില്‍ മുകേഷ്, സിദ്ധിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, ഇന്ദ്രന്‍സ്, ഗിന്നസ് പക്രു, ജാഫര്‍ ഇടുക്കി, ഹനീഷ് കുമാരനല്ലൂര്‍, സൂര്യ ടി. എസ് നായര്‍, നോയില്‍ ജേക്കബ്, കലാഭവന്‍ ഹനീഫ്, മേഘ നായര്‍, പ്രിയ ലാല്‍, ലെന, ശ്രീലത നമ്പൂതിരി, ബിന്ദു മുരളി, റാണി ലാറീസ് എന്നിവരാണ് പ്രധാന താരങ്ങള്‍. തിരക്കഥ: രാജന്‍ കിരിയത്ത്, ഛായാഗ്രഹണം: ആനന്ദകുട്ടന്‍, ഗാനരചന: രാജീവ് ആലുങ്കല്‍, സംഗീതം എം. ജയചന്ദന്‍. നിര്‍മ്മാണം ഫ്രാന്‍സിസ് ആന്റണി കാരാഞ്ചിറ, ജോസഫ് ചെറിയാന്‍.

ഡോക്ടര്‍ ലൗ ഓണത്തിന്

കുഞ്ചാക്കോ ബോബന്‍, മണിക്കുട്ടന്‍, രഞ്ജിത് മേനോന്‍, ഹേമന്ത്, പ്രകാശന്‍, ഭഗത് മാനുവേല്‍, അര്‍ജുന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കെ. ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡോക്ടര്‍ ലൗ ഓണത്തിന് തിയേറ്ററുകളിലെത്തുന്നു. ജിതിന്‍ ആര്‍്ടസിന്റെ ബാനറില്‍ ജോയി തോമസ് ശക്തി കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി നിര്‍വ്വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് വിനു തോമസ് ആണ്. ഇന്നസെന്റ്, സലീംകുമാര്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, കലാഭവന്‍ നിയാസ്, ബൈജു എഴുപുന്ന, കലാഭവന്‍ ഹനീഫ്, ഹില്‍ട്ടണ്‍, ജിക്കോ, ഭാവന, അനന്യ, വിദ്യാ ഉണ്ണി, നിമിഷ, ധന്യ, നയന, ചിന്നു, ബിന്ദുപണിക്കര്‍, ശാരി, കെ.പി.എ.സി. ലളിത, റോസ്ലിന്‍, ജിലു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വെണ്‍ശംഖുപോല്‍ ആഗസ്ത് 12ന്

ന്യൂ ടി.വി.യുടെ ബാനറില്‍ സനല്‍ തോട്ടം നിര്‍മിച്ച് അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന വെണ്‍ശംഖുപോല്‍ എന്ന ചിത്രം ആഗസ്ത് 12ന് മിഥുന്‍ കൃഷ്ണ റിലീസ് പ്രദര്‍ശനത്തിനെത്തിക്കും. സുരേഷ്‌ഗോപി, മനോജ് കെ. ജയന്‍, അനൂപ് മേനോന്‍, ലാലു അലക്‌സ്, കൊച്ചുപ്രേമന്‍, ജ്യോതിര്‍മയി, മീരാനന്ദന്‍, ശ്രീക്കുട്ടി, സുകുമാരി, മാസ്റ്റര്‍ ദേവനാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. കഥ: സുനില്‍ പ്രേം, തിരക്കഥ, സംഭാഷണം: അനില്‍ മുഖത്തലം, ക്യാമറ: രാമചന്ദ്രബാബു, ഗാനരചന: ഒ.എന്‍.വി. സംഗീതം: അനില്‍ പോങ്ങുംമൂട്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo