Monthly Archives: June 2011

റസൂല്‍ പൂക്കൂട്ടി വക്കീല്‍ കുപ്പായമണിയുന്നു

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടി വക്കീല്‍ കുപ്പായമണിയുന്നു. പിതാവിന്റെ ആഗ്രഹ സാഫല്യ ത്തി നായി കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ നിയ മബിരുദം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് റസൂല്‍ പൂക്കുട്ടി. കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ ഈ വര്‍ഷം നിയ മബിരുദം പൂര്‍ത്തിയാക്കാനാണ് റസൂല്‍ പൂക്കുട്ടിയുടെ ശ്രമം.ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിന് മുമ്പ് നിയമപഠനം ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തി യാ ക്കാ നായിരുന്നില്ല. ഷാരൂഖ് ഖാന്‍ നായ കനാ കുന്ന രാ വണ്‍ എന്ന ചിത്രത്തിനാണ് റസൂല്‍ ഏറ്റ വു മൊ ടുവില്‍ ശ ബ്ദ മിശ്രണം നിര്‍വഹിച്ചത്. മലയാളത്തില്‍ സ്‌നേഹം ഇഷ്ടം അമ്മ എന്ന ചിത്രത്തില്‍ അതിഥിതാരമായും റസൂല്‍ അഭി നയി ക്കു ന്നു ണ്ട്‌  

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം പുരോഗമിക്കുന്നു

ഗാമീണ ജീവിതത്തിന്റെ പറയാക്കഥകളിലേക്ക് സത്യന്‍ അന്തിക്കാട് എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നു. ആശിര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. മോഹന്‍ലാലും ഷീലയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആദ്യചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അജയനായി മോഹന്‍ലാലും അമ്മുക്കുട്ടിയമ്മയായി ഷീലയും എത്തുന്നു. സുനന്ദയായി പത്മപ്രിയയും എസ് ഐ ബാലചന്ദ്രനായി ബിജുമേനോനും വേഷമിടുമ്പോള്‍ ഇന്നസെന്റ്, മാമുക്കോയ, കെപിഎസി ലളിത, ചെമ്പില്‍ അശോകന്‍ തുടങ്ങി സത്യന്‍ അന്തിക്കാട് സിനിമയിലെ പതിവ് പരിചിതമുഖങ്ങളേറെയും കഥാപാത്രങ്ങളാകുന്നു. വേണുവാണ് പാലക്കാടന്‍ ഗ്രാമത്തെ ക്യാമറയിലൊപ്പുന്നത്. ഇളയരാജയാണ് സംഗീതം.

വാധ്യാര്‍ ചിത്രീകരണം പുരോഗമിക്കുന്നു

നവാഗതനായ നിധീഷ് ശക്തി സംവിധാനം ചെയ്യുന്ന വാധ്യാര്‍ എന്ന ചിത്രത്തില്‍ അനൂപ് കൃഷ്ണനായി ജയസൂര്യ അഭിനയിക്കുന്നു. ഹെഡ്മിസ്ട്രസ്സായി പ്രത്യക്ഷപ്പെടുന്നത് മേനകയാണ്. ആന്‍ അഗസ്റ്റിനാണ് നായി ക. വിജ യ രാ ഘവന്‍, ബിജു മേനോന്‍, സലിംകുമാര്‍, നെടു മുടി വേണു, ഹരിശ്രീ അശോകന്‍, അനില്‍ മുരളി, ബിജു ക്കുട്ട ന്‍, കൊച്ചുപ്രേമന്‍, അനൂപ് ചന്ദ്രന്‍, സീമ ജി. നായര്‍, രഞ്ജുഷ മേനോന്‍, പൊന്നമ്മ ബാബു, ശോഭ സിങ് തുട ങ്ങി യവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്‌കൂള്‍ മാനേജര്‍ വാസു ദേവക്കുറുപ്പായി വിജയരാഘവന്‍ അഭിന യിക്കു ന്നു.  തൃ ശ്ശൂ രില്‍ ചിത്രീകരണം പുരോഗമിക്കുന്ന വാധ്യാറിന്റെ കഥ, തിരക്കഥ, സംഭാഷണം നവാ ഗ തനായ രാജേഷ് രാഘവന്‍ എഴുതുന്നു. സന്തോഷ്‌വര്‍മ, രാജീവ്‌നായര്‍ എന്നി വരുടെ വരികള്‍ക്ക് ആര്‍. ഗൗതം, മനോജ് ജോര്‍ജ് എന്നിവര്‍ ഈണം പകരു ന്നു. ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. സുധീഷ്, അഖില്‍ സിനിമാസിന്റെ ബാനറില്‍ ശ്രീകലനായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന വാധ്യാരുടെ ഛായാഗ്രഹണം പ്രദീ പ്‌ നാ യര്‍ നിര്‍വഹിക്കുന്നു.


സനുഷ കന്നഡയില്‍ നായിക

മലയാളത്തിന്റെ പ്രിയ ബാലതാരമായിരുന്ന സനുഷ കന്നഡയില്‍ നായികയായി. തമിഴില്‍ ഹിറ്റായ മൈനയുടെ കന്നഡപതിപ്പായ ഷൈലു എന്ന ചിത്രത്തിലാണ് സനുഷ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനോടകം തമിഴില്‍ അഞ്ചു സിനിമകളില്‍ നായികയായി. മൈന എന്ന തമിഴ് ചിത്രത്തില്‍ അമല പോള്‍ അഭിനയിച്ച വേഷമാണ് കന്നഡയില്‍ സനുഷയെ തേടി എത്തിയിരിക്കുന്നത്. ഗണേഷാണ് ചിത്രത്തിലെ നായകന്‍. ജാസി ഗിഫ്റ്റാണ് സംഗിതം നിര്‍വ്വഹിക്കുന്നത്. ബാലതാരത്തില്‍ നിന്ന് നായികാ വേഷത്തിലേക്ക് എത്തിയ സനുഷ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തെന്നിന്ത്യയിലെ മൂന്നു ഭാഷകളിലും വേഷമിടാനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.ബാംഗ്ലൂരില്‍ കോര്‍ഡ് റോഡിലെ ഗണപതി ക്ഷേത്രത്തില്‍ ഷൈലുവിന്റെ ചിത്രീകരണം ആരംഭിച്ചു.

വിനു പൊന്നാനി തയ്യാറാക്കിയ മോഹന്‍ലാല്‍ സംഗീത ആല്‍ബം

മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കി വിനു പൊന്നാനി തയ്യാറാക്കിയ സംഗീത ആല്‍ബം മോഹന്‍ലാലിന് നല്‍കി. മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ആല്‍ബത്തിന്റെ സി.ഡി സമ്മാനിച്ചത്. മോഹന്‍ലാലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മുതല്‍ ശിക്കാര്‍വരെയുള്ള ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ഗാനരചനയും സംഗീതവും ആലാപനവുമെല്ലാം നിര്‍വഹിച്ചതും വിനുതന്നെ. ബേബി ഷാലി മര്‍ജാന്‍ എന്ന കുട്ടിയും ആല്‍ബത്തില്‍ വിനുവിനോടൊപ്പം പാടിയിട്ടുണ്ട്.

അനൂപ് മേനോന്‍ നായകനാകുന്ന ജോസേട്ടന്‍ ഹീറോ

കെ.കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന ‘ജോസേട്ടന്റെ ഹീറോ’യില്‍ സാജന്‍ മാല്യങ്കരയായി അനൂപ് മേനോന്‍ അഭിനയിക്കുന്നു. ജോസേട്ടനായി എത്തുന്നത് വിജയരാഘവനാണ്. നായികയെ തീരുമാനിച്ചിട്ടില്ല. അശോക്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ റഹ്മാന്‍, കൊച്ചുപ്രേമന്‍, ടോണി, ജോളി, മുദ്രിധന്‍, കലന്തന്‍ ബഷീര്‍, അശോക്‌രാജ്, സോമരാജ്, ഗംഗ ജി. നായര്‍, പ്രകാശ് പയ്യാനയ്ക്കല്‍, സരയു, സീനത്ത്, ഊര്‍മിള ഉണ്ണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എം.ആര്‍.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സല്‍മാറ മുഹമ്മദ് ഷെറീഫ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അന്‍സാര്‍, സത്യന്‍ എന്നിവര്‍ എഴുതുന്നു

പിയ ബാജ്‌പെയി മലയാള സിനിമയില്‍

‘കൊ’ ഫെയിം പിയ ബാജ്‌പെയി മലയാള സിനിമയില്‍. പൃഥ്വിരാജ്, ശശികുമാര്‍ എന്നിവരെ നായകരാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘മാസ്‌റ്റേഴ്‌സ്, എന്ന ചിത്രത്തിലൂടെയാണ് പിയയുടെ മലയാളത്തിലേക്കുള്ള വരവ്. സുബ്രഹ്മണ്യം ശശികുമാറിനും മലയാളത്തില്‍ ഇത് ആദ്യ ചിത്രമാണ്. ശശികുമാര്‍, പൃഥ്വി എന്നിവര്‍ അവതരിപ്പിക്കുന്ന സഹപാഠികളായ കഥാപാത്രങ്ങളുടെ കഥയാണ് മാസ്റ്റേഴ്‌സ്. പൃഥ്വിയുടെ നായികവേഷമാണ് പിയക്ക്.   പിയയെ സംബന്ധിച്ച് ഭാഗ്യം കൊണ്ടുവന്നത് കെ.വി ആനന്ദിന്റെ കൊയിലെ വേഷമാണ്. സരോ എന്ന പത്രപ്രവര്‍ത്തകയായി മികച്ച പ്രകടനമാണ് പിയ ഈ ചിത്രത്തില്‍ കാഴ്ചവെച്ചത്. കൊ വന്‍ വിജയം കൊയ്തതോടെ പിയക്ക് തിരക്കേറി. ഇതിനിടയിലാണ് മാസ്റ്റേഴ്‌സിനൊപ്പം മലയാളത്തിലും മുഖം കാണിക്കാന്‍ പിയ വരുന്നത്

ജയറാം കമ്മീഷണറുടെ വേഷത്തില്‍

ജയറാം ശുക്രദശയാണ് ഇപ്പോള്‍. ഈ വര്‍ഷം അഭിനയിച്ച മൂന്ന് ചിത്രങ്ങളും ഹിറ്റ്. അപൂര്‍വ്വമായി മാത്രം ആക്ഷന്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജയറാം വീണ്ടും ആക്ഷന്‍ ത്രില്ലര്‍ സിനിമയുമായി എത്തുന്നു. ഇപ്രാവശ്യം കമ്മീഷണരുടെ വേഷത്തിലാണ്. സിറ്റി പോലീസ് കമ്മീഷണര്‍ ആന്റണി തലശ്ശേരി എന്നാണ് സിനിമയുടെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് ലെന്നി പി. തോമസ്. തിരക്കഥ കൃഷ്ണ പൂജപ്പുര. കോമഡി ആക്ഷന്‍ത്രില്ലറാണ് ചിത്രം. രണ്ടുമാസത്തിനുള്ളില്‍ ചിത്രീകരണം ആരംഭിക്കും.

കൂഞ്ചാക്കോ ബോബന്‍ അര്‍ദ്ധ സ്വെഞ്ചറിയില്‍

14 വര്‍ഷത്തെ സിനിമാഭിനയത്തിനുള്ളില്‍ മലയാളികളുടെ ചോക്കലേറ്റ് പയ്യന്‍ 50 സിനിമകളില്‍ അഭിനയിച്ചു കഴി ഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കുഞ്ചാക്കോ ബോ ബന്‍ മലയാളസിനിമയുടെ ഏകദേശം എല്ലാ വശങ്ങളും സ്വായത്തമാക്കിക്കഴിഞ്ഞു. നായകന്റെയും ഉപ നായ വേഷങ്ങളിലുമായി അവസാനം റിലീസായ സീനിയേഴ്‌സില്‍ വരെയെത്തി നില്‍ക്കുന്നു കുഞ്ചാക്കോയുടെ ഗ്രാഫ്. അതി നി ടയില്‍ കല്യാണവും കഴിച്ചു. ഒരു ഇടവേളയ്ക്കുശേഷം വീ ണ്ടും സജീവമായിരിക്കുകയാണ് കുഞ്ചാക്കോ. ഇപ്പോള്‍ പഴ യ ചോക്കലേറ്റ് പയ്യനില്‍ നിന്ന് ഒരു സീനിയര്‍ താരമായി കുഞ്ചാക്കോ ശരിക്കും ഉയര്‍ന്നുകഴിഞ്ഞു. കുഞ്ചാക്കോ അഭി നയിച്ച അനിയത്തി പ്രാവുമുതല്‍ നിറം, ഗുല്‍മാല്‍, മമ്മി ആന്റ് മി, സകുടുംബം ശ്യാമള, ട്രാ ഫിക്, സീനിയേഴ്‌സ് വരെ അഭിനയിച്ച ഒട്ടുമിക്കതും ഹിറ്റ് സിനിമകളാണ്. ഡോ. ലൗ, സാന്റ്വിച്ച്, സെവന്‍സ്, മല്ലു സിംഗ് എന്നീ ചിത്രങ്ങള്‍ ഉടനെ പ്രദര്‍ശനത്തിനെത്തും. ഇ ങ്ങനെപോയാല്‍ കുഞ്ചാക്കോ സ്വെഞ്ചറി അടിക്കാന്‍ അധികം കാലം വേണ്ടിവരില്ല. മലയാളത്തിന്റെ സുഹൃതം.

അമല പോള്‍ മലയാളത്തിലേക്കില്ല

അമല പോള്‍ മലയാളസിനിമയില്‍ പൃഥ്വിരാജിന്റെ നായികയായി ഇന്ത്യന്‍ റുപ്പീ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്നുള്ള പത്രറിപ്പോര്‍ട്ടുകള്‍ അമല പോള്‍ നിഷേധിച്ചു. യാതൊരു കാള്‍ഷീറ്റും ഈ പറയുന്ന സിനിമയ്ക്കുവേണ്ടി നല്‍കിയിട്ടില്ല എന്നാണ് താരം പറയുന്നത്. രഞജിത്താണ് ഇന്ത്യന്‍ റൂപ്പീ സംവിധാനം ചെയ്യുന്നത്. ഈ സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണം കിട്ടിയിരുന്നുവെങ്കിലും തമിഴിലെ തിരക്കുകാരണം നിവൃത്തിയില്ലാതാവുകയായിരുന്നുവെന്നും അമല കൂട്ടിചേര്‍ത്തു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo