Monthly Archives: May 2011

സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന ഫിലീം സ്റ്റാര്‍

വൈഡ് സ്‌ക്രീനിന്റെ ബാനറില്‍ സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന ഫിലീം സ്റ്റാര്‍ എന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. നന്ദഗോപന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാലു ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. രംഭ, മുക്ത എന്നിവരാണ് നായികമാര്‍. കലാഭവന്‍ മണി, വിജയരാഘവന്‍, തലൈവാസല്‍ വിജയ്, അശോകന്‍, ദേവന്‍, ശിവജി ഗുരുവായൂര്‍, സാദിഖ്, ബാബുരാജ്, സലീംകുമാര്‍, കോട്ടയം നസീര്‍, ബാബു നമ്പൂതിരി, കൃഷ്ണപ്രസാദ്, വി.പി. രാമചന്ദ്രന്‍, വത്സലാമേനോന്‍, രമാദേവി എന്നിവരും പ്രധാന താരങ്ങളാണ്. രചന എസ്. സുരേഷ് ബാബു. സംഗീതം ബെന്നി ജോണ്‍സ്. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫിലീം സ്റ്റാര്‍സ് ഗായത്രി മീഡിയാസ് പ്രദര്‍ശനത്തിനെത്തുന്നു.

രതിനിര്‍വേദം ജൂണ്‍ മൂന്നിന്

ടികെ രാജീവ് കുമാറിന്റെ രതിനിര്‍വേദം ജൂണ്‍ മൂന്നിന് റിലീസാകും. ഭരതന്‍ -പത്മരാജന്‍ ടീമിന്റെ രതിനിര്‍വേദത്തിലെ(1978) ജയഭാരതിയുടെ രതിച്ചേച്ചി ശ്വേതമേനോനിലൂടെ പുനര്‍ജനിക്കുന്ന വാര്‍ത്തക്ക് ഏറെ പ്രാധാന്യം ലഭിച്ചു. അപൂര്‍വ പ്രണയചിത്രത്തില്‍ കൃഷ്ണചന്ദന്റെ പപ്പു എന്ന കഥാപാത്രമായി ശ്രീജിത്ത് വിജയ് എത്തുന്നു. സംഗീത സംവിധായകന്‍ ജയചന്ദ്രന്റെ നൂറാം ചിത്രമാണിത്. ജൂണ്‍ 18ന് ശ്വേത വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. വരന്‍ വള്ളത്തോളിന്റെ ചെറുമകനും പത്രപ്രവര്‍ത്തകനുമായ ശ്രീവത്സന്‍ മോനോന്‍ . രണ്ടു കുട്ടികളുടെ പിതാവാണ്. ഇരുവരുടെയും രണ്ടാം വിവാഹം. ബോളിവുഡ് തിരക്കഥാകൃത്തും നടനുമായ ബോബി ഭോസ്ലെയുമായുള്ള ശ്വേതയുടെ വര്‍ഷങ്ങള്‍നീണ്ട പ്രണയബന്ധം വിവാഹത്തോടെ തകര്‍ന്നു.

വാദ്ധ്യാരായി ജയസൂര്യ

ജയസൂര്യ, ആന്‍ അഗസ്റ്റിന്‍ എ്ന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിധീഷ് ശക്തി സംവിധാനം ചെയ്യുന്ന ചിത്രം വാദ്ധ്യാര്‍ തൃശ്ശൂരില്‍ ചിത്രീകരണം ആരംഭിച്ചു. ലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീകല നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ച്ിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്. ബിജുമേനോന്‍, വിജയരാഘവന്‍, നെടുമുടിവേണു, ബിജുക്കുട്ടന്‍, അനൂപ് ചന്ദ്രന്‍, അനില്‍ മുരളി, സലീംകുമാര്‍, സുരേഷ് കൃഷ്ണ, മേനക, സീമാ ജി. നായര്‍, വനിത, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സന്തോഷ് വര്‍മ, രാജീവ് നായര്‍ എ്ന്നിവരുടെ വരികള്‍ക്ക് ഈണമൊരുക്കുന്നത് മനോജോര്‍ജ്, ഗൗതം എന്നിവരാണ്.

രതിനിര്‍വ്വേദം വീണ്ടും വരുന്നു

സുപ്രിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹരി പോത്തന്‍ നിര്‍മ്മിച്ച് ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന രതിനിര്‍വ്വേദം പുതിയ സാങ്കേതിക വിദ്യയില്‍ ഡിടിഎസ്സിലും സിനിമാസ്‌ക്കോപ്പിലുമായി പ്രദര്‍ശനത്തിനെത്തുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതിനിടയിലാണ് പഴയ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജയഭാരതി, കൃഷ്ണചന്ദ്രന്‍, സോമന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് താരങ്ങള്‍.

ഐഡിയല്‍ കപ്പിള്‍

വാസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോണ്‍ ബോസ്‌ക്കോ നിര്‍മ്മിച്ച് അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡിയല്‍ കപ്പിള്‍. വിനീത്, തിലകന്‍, നാസര്‍, ഉഷാഉതുപ്പ്, കലിംഗ ശശി, കലാഭവന്‍ ഷാജോണ്‍, ലക്ഷ്മി മേനോന്‍, പ്രവീണ്‍ പ്രേം, മധു അഞ്ചല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഐഡിയല്‍ കപ്പിള്‍. സംഗീതം നിര്‍വ്വഹിക്കുന്നത് അലീന അലി അക്ബറും ജിത്തു ബാസുമാണ്. കഥയും തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും അലി അക്ബര്‍ തന്നെ നിര്‍വ്വഹിക്കുന്നു. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും കൂടാതെ കോഴിക്കോട്ടും ചെന്നൈയിലും ഹോങ്ങ്‌കോങ്ങിലും ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കും. തെന്നിന്ത്യയിലെ പ്രശസ്ത താരം അതിഥിയായി ഈ ചിത്രത്തിലെത്തുന്നുണ്ട്.

ഒരു നാള്‍ വരും എന്ന ചിത്രം തമിഴിലേക്ക്

ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും, സമീറ റെഡ്ധിയും ഒന്നിച്ച ‘ഒരു നാള്‍ വരും എന്ന ചിത്രം അതേപേരില്‍ തന്നെ തമിഴിലേക്ക് മൊഴിമാറ്റുന്നു. സമീറ റെഡ്ധി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രമായ ഒരു നാള്‍ വരും താര സമ്പുഷ്ടമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ചലനം സൃഷ്ടിച്ചിരുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അഴിമതിയെ പ്രമേയമാക്കിയാണ് രാജീവ് കുമാര്‍ ചിത്രമൊരുക്കിയത്. മോഹന്‍ലാലിനെ കൂടാതെ ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. വീട് വയ്ക്കുന്നതിന് വേണ്ടിയും അനുബന്ധ നടപടികള്‍ക്കുമായി ടൗണ്‍ പ്‌ളാനിംഗ് ഓഫീസിന്റെ പടികള്‍ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. മലയാളത്തില്‍ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാതെ പോയ ചിത്രം തമിഴിലേക്ക് മൊഴി മാറ്റി വിജയം കാണാമെന്ന പ്രതീക്ഷയിലാണ് സംവിധായകനിപ്പോള്‍.

പ്രിയനന്ദന്റെ സമയം കടന്ന്

കാവ്യാമാധവന്റെ മികച്ച പ്രകടനത്താലും സാമൂഹ്യപ്രസക്തമായ പ്രമേയത്താലും ശ്രദ്ധിക്കപെ്പട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമൊരുക്കിയ സംവിധായകന്‍ പ്രിയനന്ദനന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നു. സമയം കടന്ന് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഥാകൃത്ത് വൈശാഖന്‍ അതേപേരില്‍ രചിച്ച ചെറുകഥയാണ് പ്രിയന്‍ സിനിമയെന്ന മാധ്യമത്തിലേക്ക് മാറ്റുന്നത്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്‍ തിരക്കഥ രചിക്കും.താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിച്ചു വരുന്നതേയുള്ളൂ. സമയം കടന്ന് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പ്രിയനന്ദനന്‍ തന്റെ ഡ്രീംപ്രോജക്ടായ ശബ്ദങ്ങളിലേക്ക് കടക്കും.

ബിജു വീണ്ടും പൃഥ്വിയെ നായകനാക്കി ചിത്രമൊരുക്കുന്നു

നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ വീട്ടിലേക്കുള്ള വഴിക്ക് ശേഷം ഡോ.ബിജു വീണ്ടും പൃഥ്വിരാജിനെ നായകനാക്കി ചലച്ചിത്രമൊരുക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളുമായി ബന്ധപെ്പട്ട് തിരക്കിലാണ് ഡോ.ബിജു ഇപ്പോള്‍. ആകാശത്തിന്റെ നിറങ്ങള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.അധികംഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത പശ്ചാത്തലമായ ആന്‍ഡമാന്‍ ദ്വീപുകളിലാണ് ബിജു തന്റെ പുിയ ചിത്രം ചിത്രീകരിക്കുന്നത്. ആന്‍ഡമാന്റെ മനോഹാരിതയും വന്യതയും അപ്പാടെ ഒപ്പിയെടുക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവം സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചേക്കും. ആന്‍ഡമാന്‍ദ്വീപുകളില്‍ ഒറ്റപ്പെട്ടവരുടെ കഥ പറയുന്ന ചിത്രത്തില്‍ വൈകാരികാംശവും വേണ്ടതുപോലെയാണ്. അഭിനേതാക്കള്‍ക്ക് മികച്ച പ്രകടനത്തിന് അവസരം നല്‍കുമെന്ന് പരക്കെ പ്രതീക്ഷിക്കപെ്പടുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, നെടുമുടിവേണു, അനൂപ് ചന്ദ്രന്‍ എന്നിവരുമുണ്ട്. അമ്പലക്കര ഫിലിംസാണ് ആകാശത്തിന്റെ നിറങ്ങള്‍ നിര്‍മ്മിക്കുന്നത്. അതേ സമയം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ വീട്ടിലേക്കുള്ള വഴി തിയേറ്ററിലേക്കുള്ള വഴിയിലെത്താത്തതിന്റെ നിരാശയിലാണ് ഡോ.ബിജു്. ഇതിനോടകം തന്നെ നിരവധി ലോകപ്രശസ്തഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

കര്‍മയോഗി അടുത്ത മാസം

ഷേക്സ്പിയറിന്റെ വിഖ്യാതനോവല്‍ ഹാംലെറ്റിന്റെ ചലച്ചിത്രാവിഷ്കാരം “കര്‍മയോഗി” അടുത്തമാസം റിലീസ് ചെയ്യും. ഒഥല്ലോയെ അധികരിച്ച് “കളിയാട്ട”ത്തിന്റെ തിരക്കഥ ഒരുക്കിയ ബല്‍റാം മട്ടന്നൂരാണ് തിരക്കഥാകൃത്ത്. ഷേക്സ്പിയറിന്റെ ദുരന്തനായകനെ വടക്കന്‍ കേരളത്തിലെ കളരിപ്പയറ്റിന്റെ പശ്ചാത്തലത്തില്‍ രുദ്രന്‍ ഗുരുക്കള്‍ എന്ന കഥാപാത്രമായി അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ . നിത്യമേനോന്‍ , പത്മിനി കോലാപൂരി, സൈജുകുറുപ്പ്, അശോകന്‍ , തലൈവാസല്‍ വിജയ് തുടങ്ങിയ താരനിര. സംവിധാനം വി കെ പ്രകാശ്. ചിത്രത്തിലൂടെ റിസബാവയ്ക്ക് ഡബ്ബിങ്ങിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഗജിനി, കാക്കകാക്ക ഫെയിം ആര്‍ ഡി രാജശേഖര്‍ ആണ് ഛായാഗ്രഹണം.

ആഴക്കടല്‍ പ്രദര്‍ശനത്തിന്

ആഴക്കടല്‍ ഈ ആഴ്ച തിയേറ്ററിലെത്തുന്നു.നവാഗതനായ ഷാന്‍ സംവിധാനം ചെയ്യുന്ന ആഴക്കടലില്‍ കടലിന്റെ കരുത്തുള്ള കുഞ്ഞുമോന്‍ എന്ന മുക്കുവന്റെ കഥാപാത്രമായി കലാഭവന്‍ മണി വെള്ളിത്തിരയിലെത്തും. നീണ്ട ഇടവേളയ്ക്കുശേഷമാണ് കലാഭവന്‍ മണി നായകനാവുന്ന ചിത്രം തിയറ്ററിലെത്തുന്നത്. റോമിയോ എന്ന സിനിമയിലൂടെ അരങ്ങേറ്റംകുറിച്ച ശ്രുതിലക്ഷ്മിയാണ് നായിക. ഷമ്മി തിലകന്‍ , ബിന്ദു പണിക്കര്‍ , വിജയരാഘവന്‍ , സായ്കുമാര്‍ , മേഘനാഥന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോഹന്‍ സിത്താരയാണ് സംഗീതം. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍തേജ നായകനാവുന്ന വീരയും മലയാളത്തിലേക്കു മൊഴിമാറി ഈയാഴ്ച തിയറ്ററിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo