ജനപ്രിയ ടെലിസീരിയല്‍ സംവിധായകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകവേഷത്തില്‍ അഭിനയിക്കുന്നു. മമ്മൂട്ടിയെ വച്ച് സിനിമയെടുക്കുക എന്ന തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് കെ.കെ.രാജീവ് ജയറാമിനെ വച്ച് സിനിമയെടുക്കാന്‍ തീരുമാനിച്ചത്. നായികയായി റീമ കല്ലുങ്കല്‍ വേഷമിടുന്നു. ഷീലയും പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ ചെറിയാന്‍ കല്‍പ്പകവാടി. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ ചിത്രം നിര്‍മ്മിക്കും.
Archives
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Advertisement




ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രമാണ് ഭാനുപ്രിയ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. വീണ്ടും മലയാളസിനിമയിലേക്ക് മടങ്ങിവരികയാണ് ഭാനുപ്രിയ. കാറ്റു പറഞ്ഞ കഥ എന്നതാണ് ചിത്രത്തിന്റെ പേര്. ചിത്രകാരന്‍ കൂടിയായ ശ്യാം ഗോപാല്‍ തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നു. ഭാനുപ്രിയയ്ക്കു പുറമെ ചിത്രത്തില്‍ ഫൈസല്‍ ഹംസ, ജുബില്‍ രാജ്, സ്വാസിക എന്നീ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സുകുമാരി, പശുപതി, കൊച്ചുപ്രേമന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, കുളപ്പുള്ളി ലീല, ഗീതവിജയന്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ വിരിയുന്ന പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖമായ അയ്യപ്പന്‍ ആറ്റിങ്ങലാണ് ഛായാഗ്രാഹകന്‍. നാഗര്‍കോവില്‍, പീരുമേട് എന്നിവിടങ്ങളില്‍ വച്ച് ജൂണ്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. കാറ്റു പറഞ്ഞ കഥ നിര്‍മ്മിക്കുന്നത് എവര്‍ഗ്രീന്‍ ഫിലീം മെക്കേര്‍സ് ആണ്.
സീനിയേഴ്‌സ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം മലയാളസിനിമയില്‍ വീണ്ടും വിജയഗാഥ സൃഷ്ടിക്കുന്നത് ജയസൂര്യ, മനോജ് കെ. ജയന്‍, ഭാമ എന്നിവര്‍ അഭിനയിച്ച ജനപ്രിയനാണ്. പുതുമുഖ സംവിധായകനായ ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്തത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ലളിതമായി കഥ പറയുകയാണ് ചിത്രത്തില്‍. കൂടാതെ കുറഞ്ഞ ബഡ്ജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. പുതുമുഖമായ ഗൗതമിന്റെതാണ് ഗാനങ്ങള്‍. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിനുശേഷം ജയസൂര്യയുടെ മറ്റൊരു ഹിറ്റ് ചിത്രമാണ് ജനപ്രിയന്‍.
ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം വരുന്നു. ലെഫ്റ്റനന്റ് കേണല്‍ സരോജ്കുമാര്‍ എന്നാണ് സിനിമയുടെ പേര്. ഉദയനാണ് താരം പോലെ ഈ സിനിമയും ഹാസ്യപ്രധാനമായിരിക്കും. മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയനാണ് താരത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഉണ്ടാവുകയില്ല. ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം സെപ്തംബര്‍ മാസത്തില്‍ ആരംഭിക്കും.
നടി കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും വിവാഹമോചിതരായി. ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിച്ചു. കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ദാമ്പത്യബന്ധം അകന്ന സാഹചര്യത്തില്‍ അപേക്ഷ അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സ്ത്രീധനപീഡനം ആരോപിച്ച് നിഷാലിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കാവ്യ സമര്‍പ്പിച്ച കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉഭയസമ്മതപ്രകാരം വിവാഹമോചനം തേടുന്ന സാഹചര്യത്തില്‍ കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി കാവ്യ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി കേസ് റദ്ദാക്കിയത്
സിനിമാനിര്‍മാണരംഗത്തേക്ക് കടക്കുമെന്ന് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് നടന്‍ സലിംകുമാര്‍ . പറവൂര്‍ മേഖല ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സിനിമ എന്റെ ജീവിതമാര്‍ഗമാണ്. സിനിമയുടെ എല്ലാ രംഗങ്ങളിലും കൈവയ്ക്കണമെന്നാണ് ആഗ്രഹം. ഏതായാലും ഒരു സിനിമയെങ്കിലും ഞാന്‍ നിര്‍മിക്കും. ഒരു പുതുമുഖമായിരിക്കും സംവിധായകന്‍”- സലിംകുമാര്‍ പറഞ്ഞു.
സൂപ്പര്‍താരങ്ങളെ അണിനിരത്തി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കി മലയാള സിനിമയില്‍ അദ്ഭുത തരംഗം സൃഷ്ടിക്കുന്ന പ്രശസ്ത സംവിധായകന്‍ ജോഷി ആദ്യമായി യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സെവന്‍സ്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, വിനീത് കുമാര്‍, രജത് മേനോന്‍, വിജീഷ്, അജു വര്‍ഗീസ് എന്നീ ഏഴ് യുവനടന്‍മാരാണ് സെവന്‍സില്‍ നായകന്‍മാരായി പ്രത്യക്ഷപ്പെടുന്നത്. ഭാമയും റിമ കല്ലുങ്കലും നായികമാരാവുന്നു. ഉത്തരാ സ്വയംവരം, ആത്മകഥ എന്നീ ചിത്രങ്ങള്‍ക്കുശേഷം പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം, ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിനുശേഷം സിയോണ്‍ ഇന്റര്‍ നാഷണലിന്റെ ബാനറില്‍ സജയ് സെബാസ്റ്റിയന്‍ എന്നിവര്‍ നിര്‍മിക്കുന്ന സെവന്‍സിന്റെ തിരക്കഥ, സംഭാഷണം ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. ഛായാഗ്രഹണം – അജയന്‍ വിന്‍സന്റ്, സംഗീതം – ബിജി ബാല്‍.
ജനപ്രിയ നേതാവും ഭരണരംഗത്തെ പ്രതിഭാശാലിയുമായിരുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ – സംഭാഷണം ബാബു ജനാര്‍ദന്‍ ആണ്. ഹൈദരാബാദില്‍ പുരോഗമിക്കുന്ന ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി – ബാബു ജനാര്‍ദനന്‍ ചിത്രത്തിനുശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഈ നേതാവിന്റെ മകനായും മമ്മൂട്ടി തന്നെയാണ് അഭിനയിക്കുന്നത്. കണ്ണൂരില്‍ നിന്നു ചിത്രകല പഠിക്കാന്‍ തൃശൂരിലെത്തിയ ഒരു സാധാരണ പയ്യനായഅലന്‍ താമസിച്ചിരുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന് അടുത്തായിരുന്നു. ജീവിക്കാന്‍ വേണ്ടി ആ പാര്‍ട്ടിക്കുവേണ്ടി ചുവരെഴുത്തും മറ്റും അവന്‍ ചെയ്തു. അന്നവിടെ നടന്ന ഒരു കൊലപാതക സംഭവവുമായി ബന്ധപ്പെട്ട് അയാള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി നേതാവായി, അയാള്‍ വളരുകയായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് കേരള രാഷ്ട്രീയത്തില്‍ നേതാക്കന്‍മാരുടെ ഇടയില്‍ സ്വന്തമായ ഒരു സ്ഥാനം സ്ഥാപിച്ചെടുക്കുകയും ഇന്ത്യന്‍ രാഷ്ട്രീയത്തെ വരെ സ്വാധീനിക്കാന്‍ തക്ക വിധത്തില്‍ ഉയരുകയും ചെയ്തു.
അമര്‍ പ്രേം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്‌റ്റെപ്‌സ്. കലാഭവന്‍ മണി, ഇന്നസെന്റ്, നെടുമുടിവേണു, കലാശാല ബാബു, കൊച്ചുപ്രേമന്‍, അനില്‍ മോഹന്‍, കലാഭവന്‍ നവാസ്, ശശി കലിംഗ, വിനോദ് കോവൂര്‍, നീന കുറുപ്പ്, മങ്കാ മഹേഷ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ റോണ്‍സണ്‍ വിന്‍സന്റ്, ദിലീപ് കുമാര്‍, വിക്കി, ഷംസു, ഇലൂഷ്, റോസിന്‍ ജോളി തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമര്‍ പ്രേം നിര്‍മിക്കുന്ന സ്‌റ്റെപ്‌സ് എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഹല്‍ കുന്‍ഹരാമു എഴുതുന്നു. ജയന്‍ രാഘവന്റെ വരികള്‍ക്ക് ഈണം പകരുന്നത് കെ ആര്‍ പ്രദീഷ്കുമാറാണ്.ഛായാഗ്രഹണം-ബിജോയ്.