
മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ടീമിന്റെ പുതിയ പ്രൊജക്‌ടിലൂടെ തിലകന്‍ വീണ്ടും മടങ്ങിയെത്തുകയാണ്. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ് തിലകനെ കാത്തിരിക്കുന്നതെന്നാണ് റി പ്പോര്‍ട്ട്. മേയ് അവസാനമാണ് ചിത്രീകരണം ആരം ഭി ക്കുന്നത്. ചിത്രത്തില്‍ പഴയകാല നായിക ഷീലയും നി ര്‍ണായക വേഷത്തിലഭിനയിക്കുന്നുണ്ടെന്നാണ് റി പ്പോര്‍ട്ട്. തന്റെ ചിത്രത്തില്‍ തിലകന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ സഹക രിപ്പിക്കുമെന്ന് വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തി ക്കാട് പറഞ്ഞിരുന്നു. തിലകനെ ഒപ്പം അഭിന യിപ്പിക്കുന്ന കാര്യത്തില്‍ മോഹന്‍ലാലിനും താല്‍പ്പര്യമാണ്. ചിത്രം നിര്‍മിക്കുന്നത് മോഹ ന്‍ലാലിന്റെ വലം കൈ കൂടിയായ ആന്റണി പെരുമ്പാവൂര്‍ ആണ്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലാണ് അവസാനമായി മോഹന്‍ലാലും തിലകനും ഒന്നിച്ചത്.
Archives
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Advertisement




കൃസ്ത്യന്‍ ബ്രദേഴ്‌സ്, ചൈനാ ടൗണ്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം സൂപ്പര്‍സ്‌ററാറുകള്‍ ഒന്നിച്ചഭിനയിക്കുന്ന സീനിയേഴ്‌സ് മെയ് 7ന് തിയേറ്ററിലെത്തുന്നു. പോക്കിരിരാജ എന്ന സിനിമയിലൂടെ പ്രശസ്തനായ വൈശാഖാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍, മനോജ് കെ. ജയന്‍ പത്മപ്രിയ, അനന്യ എന്നീവരാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാസ്യചിത്രമായ സിനീയേഴ്‌സില്‍ കോളേജ് പഠനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കോളേജ് പഠനം തുടരാന്‍ കോളേജിലെത്തുന്ന ഒരു സംഘത്തിന്റെ തിരിച്ചുവരവാണ് ഉദ്ദ്വോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്. തിരക്കഥ സച്ചി സേതു, സംഗീതം ജാസി ഗിഫ്റ്റും അല്‍ഫോന്‍സും നിര്‍വ്വഹിക്കുന്നു. വൈശാഖ് ഫിലീംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ ‘ ഹാംലറ്റി ‘ന്റെ കഥയുമായി പ്രമുഖ തിരക്കഥാ കൃത്ത് ബല്‍റാം മട്ടന്നൂര്‍ രണ്ടാം വരവിനൊരുങ്ങുന്നത്. ബല്‍റാമിന്റെ തിരക്കഥയ്ക്ക് ദൃശ്യാവിഷ്‌കാരം നല്‍കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ വി.കെ. പ്രകാശ്. ഇന്ദ്രജിത്ത് വലിയ രുദ്രന്‍ ഗുരുക്കളായും മകന്‍ രുദ്രനായും ഡബിള്‍ റോളില്‍ ആദ്യമായി വേഷമിടുന്ന ‘ഹാംലറ്റിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനു ‘ കര്‍മ്മയോഗി എന്നാണ് പേരിട്ടിരിക്കുന്നത്. സുരേഷ്‌ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ‘ കളിയാട്ടത്തിന്റെ വിജയത്തെ തുടര്‍ന്ന് ബല്‍റാം മട്ടന്നൂര്‍ 14 വര്‍ഷത്തിനു ശേഷം തിരക്കഥ നിര്‍വഹിക്കുന്ന ചിത്രമാണ് കര്‍മ്മയോഗി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കര്‍മ്മയോഗിയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഏച്ചിക്കാനത്തെ കല്യാണം വീട്, ചീമേനി, മടിയന്‍ കൂലോം ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍. ഇന്ദ്രജിത്തിനു പുറമെ തലൈവാസല്‍ വിജയ്, സൈജുകുറുപ്പ്, ശ്രീജിത്ത് രവി, എം. ആര്‍. ഗോപകുമാര്‍, ബാബു നമ്പൂതിരി, നിത്യാമേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ട്രെന്‍ഡ്‌സ് ആഡ് ഫിലിംമേയ്‌ക്കേഴ്‌സിന്റെ ബാനറില്‍ സജിതാ പ്രകാശാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിന്നലെ, കാക്ക കാക്ക, ഫോര്‍ ദി പീപ്പിള്‍, ഭീമ, ഗജിനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആര്‍.ഡി. രാജശേഖരാണ് ഈ ചിത്രത്തിന്റെ ക്യാമറാമാന്‍. ഔസേപ്പച്ചന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗാനരചന-ഷിബു ചക്രവര്‍ത്തി.
രമ്യയും കന്നഡയിലേയ്ക്ക് ‘താജ് മഹല്‍ ഫെയിം രവിവര്‍മ്മ ഒരുക്കുന്ന പുതിയ കന്നഡ ചിത്രത്തില്‍ അജയിന്റെ നായികയാകുന്നത് രമ്യാ നമ്പീശനാണ്. എസ്.വി ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം മേയ് അവസാനവാരം ആരംഭിക്കും.
സുരേഷ് ബാബു തിരക്കഥയെഴുതി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്ന ടാക്കീസ് അതിന്റെ അവസാന മിനുക്കുപണിയിലാണിപ്പോള്‍. ശിവശങ്കരന്‍ നായര്‍ എന്ന പേരില്‍ അച്ഛനായും രവീന്ദ്രന്‍ നായര്‍ എന്ന പേരില്‍ മകനായും ആണ് മോഹന്‍ ലാല്‍ അഭിനയിക്കുന്നത്. രാമന്‍തുരുത്ത് എന്നുപേരുള്ള ഒരു ഗ്രാമത്തിലെ ഒരു ചെറിയ തിയേറ്ററുമായി ബന്ധപ്പെട്ടാണ് ഈ കഥ നടക്കുന്നത്. മോഹന്‍ ലാലിനോടൊപ്പം ഗ്രാമീണരായ കുറെ കഥാപാത്രങ്ങളെ സുരേഷ് ബാബു ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. മെയ് അവസാനത്തോടെ ടാക്കീസ് നമുക്ക് പ്രതീക്ഷിക്കാം.
ഹര്‍ത്താലായിട്ടും സംസ്ഥാനത്ത് ഇന്ന് 3 സിനിമകള്‍ റിലീസിനെത്തുന്നു. മേല്‍വിലാസം, ലക്കി ജോക്കേഴ്‌സ്, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നിവയാണ് ആ ചിത്രങ്ങള്‍. ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആയതിനാല്‍ കുറച്ചു തിയേറ്ററുകളില്‍ മാത്രം ഈ സിനിമകള്‍ വൈകീട്ട് 6.30 ന് തുടങ്ങുന്നതായിരിക്കും. സുരാജ് ഇരട്ടവേഷത്തിലെത്തുന്ന ലക്കി ജോക്കേഴ്‌സ് അമ്പതിലധികം തിയേറ്ററുകളിലാണ് എത്തുന്നത്. എന്നാല്‍ മേല്‍വിലാസം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകള്‍ ഇരുപതില്‍ താഴെ തിയേറ്ററുകളിലാണ് എത്തുന്നത്.
സാഹിത്യകാരിയായ ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ് സ്‌നേഹം ഇഷ്ടം അമ്മ. ജയചന്ദ്രന്‍ അയിലറ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി അതിഥിതാരമായി എത്തുന്നു. മകനോടുള്ള സ്‌നേഹം ഈ അമ്മയെ ജയിലിലെത്തിക്കുകയാണ്. അമ്മയുടെ വേഷത്തില്‍ രേവതിയും മകനായി പുതുമുഖം ഷഹീനും എത്തുന്നു. വന്ദനയും നമിതയുമാണ് നായികമാര്‍.
അവഗമ ക്രിയേഷന്‍സിന്റെ ബാനറില്‍ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ഥലം. ബാലയും ശ്വേതാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവത രിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ ശിവപ്രസാദ് തന്നെയാണ് എഴുതിയിരിക്കുന്നത്. ശങ്കര്‍, പി. ശ്രീകുമാര്‍, ഗീഥാ സലം, കൊച്ചുപ്രേമന്‍, സിദ്ധാര്‍ഥ, അരുണ്‍ ശങ്കര്‍, എല്‍. കെ. ലീനസ്, വിഷ്ണു പ്രസാദ്, ശോഭ, കണ്ണൂര്‍ ശ്രീലത, വസന്ത, വിജി മോള്‍, മാസ്റ്റര്‍ ഷോണ്‍, മാസ്റ്റര്‍ മനു വിജയന്‍ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. ക്യാമറ: അശ്വനി കൗള്‍, സംഗീതം: ഭൂപന്‍ ഹസരിക, എഡിറ്റിങ്: വിനോദ് സുകുമാരന്‍, നിര്‍മാണം: മറിയം ചെറിയാന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: വി. അനൂപ്.
ഗ്രീന്‍ മൂവീസിന്റെ ബാനറില്‍ കാസിം എം. റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഞങ്ങള്‍ ഇവിടെയാണ്. എം. ഷിജു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ മണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നന്ദനം ഫെയിം ഉണ്ണി, കലാഭവന്‍ നവാസ്, വിജയരാഘവന്‍, ചെമ്പില്‍ അശോകന്‍, കലിംഗ ശശി, ജാഫര്‍ ഇടുക്കി, ഭാമ, ബിന്ദു പണിക്കര്‍, സോന തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. തിരക്കഥ- രവി സി. കുറുപ്പ്, ഛായാഗ്രഹണം – റാണാ പ്രതാപ്, ഗാനരചന- ശരത്, സംഗീതം – നടേശ് ശങ്കര്‍. മേയ് ആദ്യം പുനലൂര്‍, തെന്‍മല എന്നിവിടങ്ങളിലായി ‘ഞങ്ങള്‍ ഇവിടെയാണ് ചിത്രീകരണം ആരംഭിക്കും.
നവാഗതനായ അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ‘ഈ തിരക്കിനിടയില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയില്‍ പുരോഗമിക്കുന്നു. സ്വരപൂജ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു തോമസ് ആലുക്കല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനന്തപദ്മനാഭന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനു മോഹനാണ്. നിലവിലുള്ള ഇമേജിനെ മറികടന്ന് ഉടനീളം കോമഡി കഥാപാത്രത്തെയാണ് വിനു മോഹന്‍ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ഹാസ്യകഥാപാത്രത്തെ വിനു മോഹന്‍ അവതരിപ്പിക്കുന്നത്. മുക്തയാണ് സാവിത്രി അന്തര്‍ജനമാകുന്നത്. സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, ഷാജു, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, വിദ്യ, അഞ്ജന, ജ്യോതി, കെപിഎസി ലളിത, ഗീതാ വിജയന്‍, ശ്രീലത നമ്പൂതിരി എന്നിവരാണ് ഈ തിരക്കിനിടയില്‍ വന്നുപെടുന്ന മറ്റു താരങ്ങള്‍. ഇന്നത്തെ കാലഘട്ടത്തില്‍ പണമുണ്ടാക്കാനുള്ള ആര്‍ത്തിയില്‍ ചെന്നുപെടുന്ന യുവതലമുറയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സരസമായി, ഹൃദയസ്പര്‍ശിയായി അനില്‍ കാരക്കുളം ദൃശ്യവല്‍കരിക്കുന്നത്. തിരക്കഥ, സംഭാഷണം -പി.ആര്‍. അജിത്കുമാര്‍. ഛായാഗ്രഹണം – അന്‍പ്മണി, പി.ാര്‍. അജിത്കുമാറിന്റെ വരികള്‍ക്ക് ഈണം പകരുന്നത് രവീന്ദ്രന്‍ പൈങ്ങോട്ട് ആണ്.