
ചോക്ലേറ്റ് നായിക എന്ന ഇമേജില്‍ നിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷത്തില്‍ എത്തിനില്‍ക്കുകയാണ് റോമ. അഞ്ചു നായികമാരുള്ള മോഹന്‍ലാലിന്റെ കാസനോവ എന്ന ചിത്രത്തിലും ഒരു നായിക റോമയാണ്.വായാടിയും തന്റേടിയും പക്വതയില്ലാത്തതുമായ നായികാവേഷങ്ങളാണ് ഇതുവരെ റോമയ്ക്കു ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ റോമയ്ക്ക് തന്റെ കരിയറില്‍ ഒരു സ്ഥാനക്കയറ്റം ലഭിക്കുമെന്നുറപ്പാണ്. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന 1993 ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലാണു മമ്മൂട്ടിയുടെ നായികയായി റോമ അഭിനയിക്കുന്നത്. രണ്ടു കഥാപാത്രങ്ങളെയാണു മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാരനായ സമീറാണ് ഒരു വേഷം. സമീറിന്റെ ഭാര്യയായ ആബിദയുടെ വേഷമാണു റോമയ്ക്ക്. സാരിയുടുത്തു തട്ടമിട്ടാണു റോമ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.




നീണ്ട ഇടവേളയ്ക്കുശേഷം ജ്യോതിര്‍മയി നായികാവേഷത്തില്‍ എത്തുന്നു. മനോജ് കാനാ സംവിധാനം ചെയ്യുന്ന സിനിമയാണ് ജ്യോതിര്‍മയിയുടെ അടുത്ത പടം. ഒരു പാവപ്പെട്ട വീട്ടമ്മയുടെ റോളില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു സ്ത്രീയുടെ വേഷമാണ് ചെയ്യുന്നത്. മലയാളത്തിന്റെ നാടകലാരൂപമായ തെയ്യമാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ജഗതി, ഇന്ദ്രന്‍സ്, മധുപാല്‍ പ്രകാശ് ബരേ എന്നിവരും പ്രധാനപ്പെട്ട റോളില്‍ വേഷമണിയുന്നു.
പൃഥ്വിരാജിന്റെ പുതിയ സിനിമ തേജാഭായ് ആന്റ് ഫാമിലി ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ദീപു കരുണാകരനാണ് സംവിധായകന്‍. അനന്തവിഷന്റെ ബാനറില്‍ ശാന്ത മുരളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
2010ലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയജീവിതത്തിന് ഭാവപകര്‍ച്ച നല്‍കിയ ജയസൂര്യ പുതിയ ചിത്രമായ പിഗ്മാനില്‍ ഒരു സാധാരണ പച്ചയായ മനുഷ്യന്റെ വേഷമാണ് ചെയ്യുന്നത്. തകരചെണ്ട എന്ന സിനിമയിലൂടെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കി അവീര റെബേക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പഠനത്തില്‍ മികവുകാട്ടി ഡോക്ടറേറ്റും നേടി നല്ല ജോലിക്കുവേണ്ടി ശ്രമിക്കുന്ന യുവാവ് അവസാനം ഒരു പന്നിഫാമില്‍ എത്തിപ്പെടുത്തതാണ് ചിത്രത്തിന്റെ കഥ. എന്‍. പ്രഭാകരന്റേതാണ് തിരക്കഥ. പുലിജന്മം തുടങ്ങി നിരവധി കഥകളെഴുതിയ എഴുത്തുകാരനാണ് എന്‍. പ്രഭാകരന്‍. പ്രദീപ് നായര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ടി. ആര്‍. ശ്രീരാജ്, ശ്രീരാജ് ഫിലീംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് സിനിമയായ ശിക്കാറിന്റെ നിര്‍മ്മാതാക്കളാണ് ഇവര്‍.



മലയാളത്തിലെ എക്കാലത്തേയും ബിഗ് ബഡ്ജറ്റ് ചിത്രം ഉറുമി മാര്‍ച്ച് 31ന് തിയേറ്ററില്‍ എത്തുന്നു. 70 സെന്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മെട്രോ സിറ്റികളായ തിരുവനന്തപുരം, ഏറണാകുളം, കോഴിക്കോട് എന്നിവടങ്ങളില്‍ രണ്ടുവീതം തിയേറ്ററുകളില്‍ ഉറുമി പ്രദര്‍ശിപ്പിക്കും. കുടാതെ ഗവണ്‍മെന്റ് അണ്ടറിലുള്ള തിയേറ്ററുകളിലും ഉറുമി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷാജി നടേശന്‍, പൃഥ്വിരാജ്, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം രാജശ്രീ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് റിലീസ് ചെയ്യുന്നത്. 15 കോടി ചിലവിട്ട ചിത്രത്തില്‍ പാട്ടിനും ഡാന്‍സിനും പ്രണയത്തിനും കൂടാതെ കിടിലന്‍ സ്റ്റണ്ട് രംഗങ്ങളും സമൃദ്ധമായി ഒരുക്കിയിട്ടുണ്ട്. ചരിത്രപശ്ചാത്തലമായ സിനിമയാണെങ്കിലും ഉറുമിയില്‍ ഒരു കമേര്‍സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ആഗസ്ത് ഫിലീംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനീല, പ്രഭുദേവ, ആര്യ കൂടാതെ ഒരു പറ്റം ബോളിവുഡ് നടന്മാരും മലയാളസിനിമയില്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നു. ദീപക് ദേവ് സംഗീതം നല്‍കിയ എട്ട് പാട്ടുകള്‍ സിനിമയുടെ ഹൈലൈറ്റാണ്.