
പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന സിനിമ മഴവില്ലിനറ്റംവരെ ഏപ്രില്‍ ആദ്യവാരം തിയറ്ററുകളില്‍ എത്തുമെന്ന് കൈതപ്രം പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്രിക്കറ്റിനു പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു പാക്കിസ്ഥാന്‍ പൗരനും അഭിനയിക്കുന്നു.വടക്കേ മലബാറിലെ ഒരു മുത്തപ്പന്‍ ഗ്രാമത്തിലെ ക്രിക്കറ്റ് ക്യാമ്പിലേക്ക് ഒരു പാക്കിസ്ഥാനി ക്രിക്കറ്റര്‍ വരുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ലോക കപ്പിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഗാനം ഉള്‍പ്പെടെ ചിത്രത്തില്‍ ആറു ഗാനങ്ങളാണുള്ളത്. സംഗീത സംവിധാനം ദീപാങ്കുരന്‍ നിര്‍വഹിച്ചിരിക്കുന്നു. കഥയും ഗാനവും കൈതപ്രത്തിന്റേതാണ്. തിരക്കഥ ടി.എ. റസാക്കിന്റേതാണ്. നിര്‍മാണം എ. മുകുന്ദന്‍. അര്‍ച്ചന കവി, മധു, സായികുമാര്‍, സലിംകുമാര്‍ കവിയൂര്‍ പൊന്നമ്മ, മാമുക്കോയ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിന യിക്കുന്നു.



ഇര്‍ഷാദ്, ലക്ഷ്മി ഗോപാല സ്വാമി, മീരാ നന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ ശിവന്‍പുരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യാത്ര തുടരുന്നു’ പാലക്കാട് ആരംഭിച്ചു. ജഗതി, നെടുമുടി വേണു, ബിജുകുട്ടന്‍, ഇന്ദ്രന്‍സ്, തമ്പി ആന്റണി, ഷിബു ടുലീപ്‌സ്, ശശി കലിംഗ, കിരണ്‍ രാജ്, ജയരാജ് വാര്യര്‍, ഹരീന്ദ്രനാഥ്, ദേവീ ചന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മൂവര്‍ണ്ണതല സക്കീയമ്മന്‍ മൂവീസിന്റെ ബാനറില്‍ എം.സി. ഷാലി, പി. വേലായുധന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃശഷ്ണന്‍ നിര്‍വ്വഹിക്കുന്നു. കഥ ഷിബു ടൂലീപ്‌സ്, ഗാനരചന എ.കെ. അനില്‍കൃഷ്ണ, സംഗീതം മോഹന്‍ സിതാര.
മമ്മി ആന്റ് മീ, സകുടുംബം ശ്യാമള, മഹാരാജ ടാക്കീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഊര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കഥയിലെ നായിക. വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ദിലീപ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റോമയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രമോദ്, സുരാജ്, സായ്കുമാര്‍, കോട്ടയം നസീര്‍, കെ.പി.എ.സി. ലളിത, സുകുമാരി, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ സിനോജ് നെടുമങ്ങലം, ഛായാഗ്രഹണം സാദത്ത്, ഗാനരചന ഷിബു ചക്രവര്‍ത്തി, സംഗീതം തേജ് മെര്‍വിന്‍. മുന്‍സിപ്പാലിറ്റിയില്‍ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സീയറായ നന്ദിനി തന്റെ കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ നടത്തുന്ന നെട്ടോട്ടമാണ് ഇതില്‍ ചിത്രീകരിക്കുന്നത്. ഊര്‍വ്വശിയാണ് നന്ദിനിയാവുന്നത്.
വഴിപിരിഞ്ഞുപോകുന്ന മൂന്ന് കഥകളുടെ സംഗമമാണ് സിറ്റി ഓഫ് ദി ഗോഡ്. സിനിമയില്‍ രണ്ടു നായകന്മാരും മൂന്ന് നായികമാരുമാണ് ഉള്ളത്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്വേതാമേനോന്‍, റീമ കല്ലിങ്കല്‍, പാര്‍വ്വതി എന്നീ മൂന്ന് പേര്‍ ചേര്‍ന്ന് ശക്തമായ മൂന്ന് നായികകഥാപാത്രങ്ങളെ കാഴ്ചവയ്ക്കുന്നു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിറ്റി ഓഫ് ഗോഡിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്റേതാണ്. ജോസ് പല്ലിശ്ശേരി എന്ന നാടകസിനിമാനടന്റെ മകനാണ് ലിജോ പല്ലിശ്ശേരി. ആദ്യ ചിത്രം നായകന്‍. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ സുജിത് വാസുദേവ്.



