Monthly Archives: February 2011

ജാക്കി ഷറോഫ് മലയാളത്തില്‍ വീണ്ടും

ബോളിവുഡ് താരം ജാക്കി ഷറോഫ് വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. നിസ്സാര്‍ സംവിധാനം ചെയ്യുന്ന പ്ലാറ്റ് ഫോം നമ്പര്‍ വണ്‍ എന്ന ചിത്രത്തിലാണ് ജാക്കി ഷെറോഫ് രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍ ഷാ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അഭിനാസ് എഴുതുന്നു. പുതുമുഖം അനീഷ് ഖനി നായകനാവുന്നു.

സീനിയേഴ്‌സ്

ജയറാം, മനോജ് കെ. ജയന്‍, ബിജു മോനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക്ി വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖാ രാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പത്മപ്രിയ, അനന്യ എന്നിവര്‍ നായികമാരാവുന്നു. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത് രവി, വിജയരാഘവന്‍, മധുപാല്‍, ലാലു അലക്‌സ്, നാരായണന്‍ കുട്ടി, ജ്യോതിര്‍മയി, രാധാവര്‍മ്മ, ഹിമ, ലക്ഷ്മിപ്രിയ തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ, സച്ചിസേതു, ഛായാഗ്രഹണം ഷാജി, ഗാനരചന വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അനില്‍ പനച്ചുരാന്‍, സന്തോഷ് വര്‍മ്മ, സംഗീതം ജാസി ഗിഫ്റ്റ്, അല്‍ഫോന്‍സ്, അലക്‌സ് പോള്‍.

നാടകമേ ഉലകം തീയേറ്ററില്‍

സൂര്യകാന്തി ക്രിയേഷന്‍സിന്റെ ബാനറില്‍ വിജി തമ്പി സംവിധാനം ചെയ്യുന്ന ‘നാടകമേ ഉലകം’ തിയേറ്ററിലെത്തി. മുമേഷ്, ജഗദീഷ്, വിനു മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ സരയു, ശരണ്യമോഹന്‍ എന്നിവരാണ് നായികമാര്. ജഗതി, സലൂംകുമാര്‍, സുരാജ്, സിദ്ദിഖ്, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജനാര്‍ദ്ദനന്‍, ജാഫര്‍ ഇടുക്കി, നന്ദു, ഷാജി, ബാബു നമ്പൂതിരി, സീമ, കെ.പി.എ.സി. ലളിത, സോന നായര്‍, ബേബി നയന്‍താര എന്നിവരാണ് മറ്റുതാരങ്ങള്‍. രവീന്ദ്രന്‍ എം. കെ. സുരേഷ് എം.കെ. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ശശീന്ദ്രന്‍ വടകരയാണ്. കഥ: സാജന്‍ ചോലയില്‍, ഛായാഗ്രഹണം അനില്‍ നായര്‍, ഗാനരചന: കൈതപ്രം. സംഗീതം ജോണ്‍സണ്‍. കല്പകാ ഫിലീംസ് റിലീസ്.

മീരാ നന്ദന്‍ ബിസിയാണ്

തമിഴിലെ അരങ്ങേറ്റത്തിനുശേഷം ചെയ്്ത വാല്‍മീകി, അയ്യനാര്‍ തുടങ്ങിയ ചിത്രങളില്‍ തിളങ്ങിയ മലയാളി താരം മീരാ നന്ദന്‍ ഇപ്പോള്‍ തമിഴിലെ സൂപ്പര്‍ നായികയായി മാറിയിരിക്കുകയാണ്. ചെല്ലമുത്തുവിന്റെ അടുത്ത് ഇറങ്ങുന്ന സൂര്യനഗരം എന്ന ചിത്രത്തിലും മീര അഭിനയിക്കുന്നു. പുതിയ ചിത്രമായ കാതലുക്ക് മരണമില്ലൈയിലും നായികയാണ് മീര. തമിഴിന് പുറമെ ഇറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രമായ ജയ് ബോലോ തെലുങ്കാനയിലും മീരയുടെ സാന്നിദ്ധ്യമുണ്ട്. കൂടാതെ മലയാളസിനിമയില്‍ യാത്ര തുടരുന്നു, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളില്‍ മീര അഭിനയിക്കുന്നു. യാത്ര തുടരുന്നു നായികാ പ്രാധാന്യമുള്ള ചിത്രമാണ്. ലക്ഷ്മിഗോപാലസ്വാമിയാണ് സിനിമയിലെ മറ്റൊരു താരം. മീരയുടെ മികച്ച പ്രകടനമായിരിക്കും ഈ ചിത്രത്തില്‍ കാഴ്ച വയ്ക്കുക. എല്ലാം കൊണ്ടും മീര തിരക്കിലാണ്.

കൊച്ചി ഐപിഎല്ലില്‍ റീമാ കല്ലിങ്കല്‍

സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊച്ചി ഐപിഎല്‍ ക്രിക്കറ്റ് ടീമായ ഇന്‍ഡി കമാന്‍ഡോസിന്റെ തീം സോങ്ങിന്റെ ചിത്രീകരണം വരാപ്പുഴ കായല്‍ പരിസരത്തും നെഹ്‌റു സ്‌റ്റേഡിയത്തിലും തുടങ്ങി. രണ്ടുമിനുട്ട് ദൈര്‍ഘ്യമുള്ള പാട്ടില്‍ കേരളത്തിന്റെ തനതു പ്രകൃതി ഭംഗിയും ആയോധനകലയായ കളരിപ്പയറ്റും ക്രിക്കറ്റ് കളിയുമായുള്ള മേളനവും ഉള്‍പ്പെടുത്തുന്നുണ്ട്. കൂടാതെ ടീമിലെ പ്രധാനപ്പെട്ട കളിക്കാര്‍ക്കുപുറമെ മലയാളസിനിമയിലെ പുതുതാരം റീമാ കല്ലിങ്കലിന്റെ സൗന്ദര്യവും ഈ പാട്ടിനെ പൊലിപ്പിക്കാന്‍ അഭിനയിക്കുന്നു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ക്യാമറാമാന്‍ തിരു എന്നിവരും സംവിധായകന്‍ പ്രിയദര്‍ശന്റെ ഈ മഹത്തരമായ സംരംഭത്തില്‍ അണിനിരക്കുന്നു. 1500 കോടി രൂപയ്ക്ക് റഡേയ്വു സ്‌പോര്‍ട്‌സ് വേള്‍ഡാണ് കൊച്ചി ഐപിഎല്ലിനെ കയ്യിലൊതുക്കിയത്.

പൃഥ്വിരാജ് ബോളിവുഡിള്‍

പൃഥ്വിരാജിന് ബോളിവുഡില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കുന്നു. മലയാളത്തിന്റെ യുവതാരം ഇന്ത്യന്‍ സിനിയുടെ ഭാഗധേയമാവുകയാണ്. സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പുതിയ സിനിമയിലേക്കാണ് പൃഥ്വിരാജ് അരങ്ങേറ്റം കുറിക്കുന്നത്. സുബ്രമണ്യംപുരം എന്ന സിനിമയിലെ അഭിനയത്തില്‍ പൃഥ്വിരാജിന്റെ അഭിനയിത്തില്‍ ആകൃഷ്ടമായാണ് അനുരാഗ് കശ്യപ് തന്റെ പുതിയ ചിത്രത്തിലേക്ക് പൃഥ്വിയെ ക്ഷണിച്ചത്. റാണി മുഖര്‍ജിയാകും പൃഥ്വിവിന്റെ ഹിന്ദിയിലെ ആദ്യനായിക. തെന്നിന്ത്യയില്‍ നിന്ന് ഹിന്ദി സിനിമയിലേക്ക് കടന്ന വിക്രത്തിനും സൂര്യയ്ക്കും പിന്നാലെ പൃഥ്വിരാജും മലയാളത്തിന് അഭിമാനമാവുകയാണ്.

ലക്കി ജോക്കേഴ്‌സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

സുനില്‍ സംവിധാനം ചെയ്യുന്ന ലക്കി ജോക്കേഴ്‌സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ മറ്റൊരു കിടിലന്‍ സിനിമയായിരിക്കും ഇത്. സുരാജ് പീതാംബരന്‍ എന്ന കഥാപാത്രത്തെയും ഇന്ദ്രന്‍സ് താമരാക്ഷന്‍ എന്ന കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍ എന്നിവര്‍ വിജയന്‍, ദാസപ്പന്‍, ആന്റപ്പന്‍ എന്നിവരെ അവതരിപ്പിക്കുന്നു.ജഗദീഷിന്റെ കൊട്ടാരം സഹായി പിഷാരടിയാണ് മറ്റൊരു നര്‍മ്മ കഥാപാത്രം. ജഗതി, കലാഭവന്‍ ഷാജോണ്‍, സുബി എന്നിവരും നര്‍മ്മ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അജ്മല്‍ അമീര്‍, മധു, സായ്കുമാര്‍, അനൂപ് മേനോന്‍, ജനാര്‍ദ്ദനന്‍, മുരളി മേനോന്‍, സീനത്ത്, കുളപ്പുള്ളി ലീല എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. രചന- സാജു കൊടിയന്‍. ശ്രീകുമാരന്‍ തമ്പി, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഭരണി കെ. ധരണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അസ്‌കര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

സോംഗ് ഓഫ് സോളമന്‍

സെവന്‍ദ് ഡോര്‍ പ്രൊഡക്ഷന്‍സിനുവേണ്ടി സുധി അന്ന രചന- സംവിധാനം നിര്‍വഹിക്കുന്ന സോംഗ് ഓഫ് സോളമന്‍ എന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാശ്മീര്‍, വാഗമണ്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.സോളമനായി സാംജീവന്‍ വേഷമിടുന്നു. സോളമന്‍ പ്രണയിച്ച ഫറവോയുടെ പുത്രിയായി ദിവ്യാദാസും വേഷമിടുന്നു.പഴയനിയമത്തിലെ ഉത്തമഗീതം ലോകത്ത് ആദ്യമായാണ് സിനിമയാകുന്നത്. സെവന്‍ദ് ഡോര്‍ പ്രൊഡക്ഷന്‍സിനുവേണ്ടി ഷീജി നിര്‍മിക്കുന്ന സോംഗ് ഓഫ് സോളമന്‍ രചന, സംവിധാനം- സുധി അന്ന, കാമറ- രാഗേഷ് നാരായണന്‍, സംഗീതം- ജോജി. സാംജീവന്‍, ദിവ്യാ ദാസ് എന്നിവരോടൊപ്പം പ്രമുഖതാരങ്ങളും വേഷമിടുന്നു. മലയാളത്തിലും ഇംഗ്ലീഷിലും നിര്‍മിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തുടരുന്നു.

വിജി തമ്പി സംവിധാനം ചെയ്ത നാടകമേ ഉലകം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും

വിജി തമ്പി സംവിധാനം ചെയ്ത നാടകമേ ഉലകം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. സിനിമാപശ്ചാത്തലത്തില്‍ നര്‍മത്തില്‍ പൊതിഞ്ഞ് കഥ പറയുന്ന ചിത്രത്തില്‍ മുകേഷും വിനുമോഹനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.സരയൂവാണ് നായിക.പോക്കരങ്ങാടി എന്ന കുഗ്രാമത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഓമനക്കുട്ടന്‍ കലയെ അതീവമായി സ്‌നേഹിക്കുന്നയാളാണ്. നാട്ടിലെ ഏറ്റവും സമ്പന്നനായ ലംബോധരപിള്ളയുടെ മകള്‍ ഉഷയാണ് ഇയാളുടെ ഭാര്യ. പാറശാല പവനന്‍ എന്ന സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഓമനക്കുട്ടന്‍ സിനിമ പിടിക്കാനിറങ്ങുന്നു. രചനയും നിര്‍മാണവും ഓമനക്കുട്ടന്‍. സിനിമാനിര്‍മാണം ഓമനക്കുട്ടന്റെ ജീവിതം മാറ്റിമറിക്കുന്നിടത്ത് നാടകമേ ഉലകം വഴിത്തിരിവിലെത്തുന്നു. ഓമനക്കുട്ടന്റെ വേഷത്തില്‍ മുകേഷും ലംബോധരപിള്ളയായി ജഗതിയും ഉഷയായി സരയൂവും വേഷമിടുന്നു. സുരാജ് വെഞ്ഞാറമ്മൂട് പാറശാല പവനനാകുന്നു. ശശീന്ദ്രന്‍ വടകരയാണ് തിരക്കഥയും സംഭാഷണവും. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകര്‍ന്നിരിക്കുന്നു. അനില്‍ നായരാണ് ക്യാമറ. ക്‌ളീന്‍ എന്റര്‍ടെയിനര്‍ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനുമോഹന്‍,ജഗതീഷ്,സലീം കുമാര്‍,ജനാര്‍ദനന്‍ എന്നിവരും കഥാപാത്രങ്ങളായുണ്ട്.

കെ.പി. സുനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആണ്‍പിറന്ന വീട്

കെ.പി. സുനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആണ്‍പിറന്ന വീട് എന്ന ചിത്രത്തില്‍ ഇന്നസെന്റ്- വിനയപ്രസാദ് എന്നിവര്‍ രാമചന്ദ്രന്‍നായര്‍- മാലതി ടീമിനെ അവതരിപ്പിക്കുന്നു. യുവനായകന്‍ കൈലേഷ് ജിത്തുവിനെ അവതരിപ്പിക്കുന്നു. സുരാജും ഹരിശ്രീ അശോകനുമാണ് ആല്‍ബി, വിനോദ് എന്നിവരെ അവതരിപ്പിക്കുന്നത്.
ദേവന്‍, അശോകന്‍, കൊച്ചുപ്രേമന്‍, മാമുക്കോയ, നാരായണന്‍കുട്ടി, ഗീതാ വിജയന്‍, അബുസലിം, ദിനേശ് പണിക്കര്‍, വരദ, നിമിഷ, നാരായണന്‍നായര്‍, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാനതാരങ്ങളാണ്. അശ്വതിയാണ് നായിക.രചന- കെ.പി. സുനില്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു. ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും പി.സി. മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo