Monthly Archives: January 2011

ആര്യ മലയാളത്തിലേക്ക്

മലയാളിയായ തമിഴ് നടന്‍ ആര്യയുടെ ആദ്യചിത്രം റിലീസിനൊരുങ്ങുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഉറുമിയിലാണ് ആര്യയ്ക്ക് പ്രതീക്ഷിക്കാതെ ഒരു വേഷം ഒത്തുവന്നിരിക്കുന്നത്. തമിഴ് നടന്‍ വിക്രമിന് വച്ച വേഷമാണ് ആര്യ കൊത്തിയെടുത്തത്. ആര്യ മോഹന്‍ലാലിന്റെ കാസനോവയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനുമുമ്പ് ഉറുമിയുടെ റിലീസ് നടക്കും. പൃഥ്വിരാജിന്റെ മുബൈ പോലീസിലും ആര്യ അഭിനയിക്കുന്നുണ്ട്. 2011 മദ്ധ്യത്തോടുകൂടി മാത്രമേ ഈ ചിത്രവും പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ആര്യ ഉറുമിയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് എത്തുന്നത്. മൂന്ന് ദിവസത്തെ ഷൂട്ടിംഗില്‍ ആര്യ പങ്കെടുക്കും. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ബിഗ് ബഡ്ജറ്റ് സിനിമയായ ഉറുമിയില്‍ പൃഥ്വിരാജിന് പുറമെ പ്രഭുദേവ, ജനീല ഡിസൂസ, വിദ്യബാലന്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ നമ്മുക്ക് മുന്നിലെത്തും.

ഷെബി ചാവക്കാട് പുതിയ തമിഴ്-മലയാളം ചിത്രവുമായി

പ്ലസ് ടു എന്ന തന്റെ ആദ്യ സിനിമയുടെ മികച്ച വിജയത്തിനുശേഷം ഷെബി ചാവക്കാട് പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ്. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പുതുമുഖങ്ങളെ തേടിയിറങ്ങിയിരിക്കുകയാണ്. 18നും 25നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കളെയും 40നും 45നും ഇടയില്‍ പ്രായമുള്ള മധ്യവര്‍ഗക്കാരെയുമാണ് തെരെയുന്നത്.

പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പിന്നെ ഞാനും

ബോളിഫുഡ് ഡയരക്ടര്‍ മലയാളത്തിന്റെ പ്രിയനായ പ്രിയദര്‍ശന്‍ വീണ്ടും ഒരു മലയാളചിത്രത്തിന്റെ ഒരുക്കത്തിലാണ്. യുഎഈ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ നായകന്‍. ചിത്രത്തിന്റെ പേര് അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും’. അബുദാബി ഫിലീം കമ്മീഷന്റെ പിന്തുണയും ഈ ചിത്രത്തിന് നിര്‍മ്മാണത്തിന് സഹായകമാവുന്നുണ്ട്. പ്രവാസികളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മിഡില്‍ ഈസ്‌ററിന്റെ ആരും കാണാത്ത സമ്പന്നതയും മായികമായ ലോകത്തെയും അനാവരണം ചെയ്യുന്ന ഈ ചിത്രത്തില്‍. മോഹന്‍ലാലിന് പുറമെ ലക്ഷ്മി റായ്, ഭാവന, മുകേഷ് എന്നിവരാണ് മുഖ്യമായ വേഷങ്ങളില്‍ എത്തുന്നത്. പ്രിയദര്‍ശന്‍ ചിത്രത്തിന്റെ കഥാരചന നിര്‍വ്വഹിക്കുന്നു. ജന്‍കോസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്ന ഈ സംരംഭത്തില്‍ ഒരു അറബിയും പാര്‍ട്ണറാണ്. സെവന്‍ വിതരണം ചെയ്യുന്ന ആദ്യമായി ഒരു അറബി നിര്‍മ്മിക്കുന്ന ചിത്രം എന്ന ഖ്യാതി കൂടി ഈ സിനിമയ്ക്ക് സ്വന്തമായിരിക്കും.

മഹാരാജാ ടാക്കീസ് പൂര്‍ത്തിയായി

മുകേഷ്, ഊര്‍വ്വശി എന്നിവരെ പ്രധാന കഥാപാത്രമങ്ങളാക്കി ദേവിദാസ് ചേലനാട്ട് സംവിധാനം ചെയ്യുന്ന മഹാരാജ ടാക്കീസ് ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. മോഹന്‍ നെടുമങ്ങാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സജി ദാമോദരന്‍ എഴുതുന്നു. ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, പുതുമുഖം മാനവ്, വിജയരാഘവന്‍, മനുമോഹിത്, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, നാരായണന്‍കുട്ടി, രാഖി രവീന്ദ്രന്‍, വിദ്യ, ഉണ്ണിമായ സീമാ ജി. നായര്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ക്യാമറ കെ.വി. സുരേഷ്, ഉത്പല്‍ വി. നായനാര്‍, ഗാനരചന പ്രകാശ് മാരാര്‍, സംഗീതം തേജ് മെര്‍വിന്‍

ലക്കി ജോക്കേഴ്‌സ്

ആസ്‌ക്കാര്‍ ഫിലീം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ലക്കി ജോക്കേഴ്‌സ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. മധു, അജ്മല്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, അനൂപ് മേനോന്‍, ജയന്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍, കലാഭവന്‍ ഷാജോണ്‍, ഗീഥാ സലാം, ശ്രീലത, സീനത്ത്, സുബി, കുളപ്പുള്ളി ലീല, നിമിഷ, മീനാക്ഷി എന്നിവര്‍ക്കൊപ്പം തമിഴിലെ വടിവേലു അതിഥിതാരമായും അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം സാജു കൊടുയന്‍, ഛായാഗ്രഹണം ഭരണി കെ. ധരന്‍, ഗാനരചന ശ്രീകുമാരന്‍ തമ്പി, രാജീവ് ആലുങ്കല്‍, പുതിയങ്കം മുരളി, പഴനി ഭാരതി, സംഗീതം എം. ജയചന്ദ്രന്‍. ആസ്‌ക്കാര്‍ ഫിലീം റിലീസ്. നിര്‍മ്മാണം വി. രവി ചന്ദ്രന്‍.

ഡബിള്‍സ് പോണ്ടിച്ചേരിയില്‍

റീല്‍ ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ.നാരായണദാസ് നിര്‍മ്മിച്ച് നവാഗതനായ സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സിന്റെ ചിത്രീകരണം പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. മമ്മൂട്ടിയും നാദിയ മൊയ്തുവും ഇരട്ടകളായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രശസ്ത നടി തപസി നായികാവേഷത്തിലുണ്ട്. ഇരട്ടകളുടെ സ്‌നേഹം പങ്കിട്ടുപോകരുതെന്നാഗ്രഹിച്ച ഇവരുടെ ജീവിതത്തിലേക്ക് മൂന്നാമതൊരു പെണ്‍കുട്ടി എത്തിച്ചേരുന്നതോടെയുണ്ടാകുന്ന മാറ്റങ്ങളാണ് ഡബിള്‍സ് പറയുന്നത്. ബിജുമേനോന്‍, സലീംകുമാര്‍, സുരാജ് തുടങ്ങിയവരും ചിത്രത്തിലണിനിരക്കുന്നു. രചന സച്ചി സേതു, സംഗീതം ജെയിംസ് വസന്ത്, ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഛായാഗ്രഹണം പി. സുകുമാരന്‍.

പൃഥ്വിരാജ് വില്യന്റെ റോളില്‍

മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ റോളില്‍ എത്തുന്നു. അടുത്ത വാരം റിലീസ് ചെയ്യുന്ന അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്റെ തിരക്കൊഴിഞ്ഞാല്‍ പുതിയ ചിത്രത്തിന്റെ സെറ്റില്‍ എത്തും. എക്‌സ് ഗള്‍ഫുകാരന്റെ റോളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ജീവിതം ഏതെങ്കിലും തരത്തില്‍ കരുപിടിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മൈസൂരില്‍ എത്തുകയും അവിടെ വച്ച് സംഭവിക്കുന്ന വഴിത്തിരിവാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരേഷ് ബാബുവാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ജനപ്രിയന്‍ കൊച്ചിയില്‍ തുടങ്ങി

ഹാപ്പി ഹസ്ബന്റ്‌സ്, സകുടുംബം ശ്യാമള എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം കൃഷ്ണ പൂജപ്പുര തിരക്കഥാകൃത്തിന്റെ പുതിയ ചിത്രമായ ജനപ്രിയന്റെ ഷൂട്ടിംഗ്് കൊച്ചിയില്‍ ആരംഭിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് ജനപ്രിയ ടെലിവിഷന്‍ സീരിയല്‍ സംവിധായകനായ ബോബന്‍ സാമുവല്‍ ആണ്. ഹാസ്യരസപ്രധാനമായ ഈ ചിത്രത്തില്‍ ജയസൂര്യയാണ് ഭാമയോടൊപ്പം നായകവേഷം ചെയ്യുന്നത്. മറ്റ് അഭിനേതാക്കള്‍ മനോജ് കെ. ജയന്‍, ലാലു അലക്‌സ്, ദേവന്‍, സലീംകുമാര്‍, സുരാജ്, സരയു, ശ്രീലത. മാമ്മന്‍ ജോണും റിതാ ജോണും ഡിസ്‌പോട്ട് വിഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. സംഗീതം പകരുന്നത് ഗൗതം, പ്രദീപ് ക്യാമറ.

യുവാക്കളെ ത്രസിപ്പിക്കാന്‍ ശ്വേതാമേനോന്‍ വരുന്നു

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവായ ശ്വേതാ മേനോന്‍, കയം എന്ന സിനിമയുടെ പോസ്റ്ററില്‍ തന്റെ നഗ്നത പ്രദര്‍ശിച്ചു എന്നു പറഞ്ഞ് കേസ് വഴക്കും ഒരു ഭാഗത്ത് നടക്കു മ്പോള്‍ അതിലും വലി യ കോളിളക്കം സൃഷ്ടി ക്കുന്ന സി നിമ യ്ക്കുവേണ്ടി യാണ് ഒ രു ങ്ങുന്നത്. 80കളില്‍  ചല ച്ചിത്ര ലോ കത്ത് ചര്‍ച്ചാ വിഷയമായ രതി നിര്‍വ്വേദം എന്ന ചിത്ര ത്തിന്റെ രണ്ടാം പതിപ്പിലാണ് ശ്വേതാ മേ നോന്‍ അരങ്ങു കൊഴു പ്പി ക്കാന്‍ തുനിയുന്നത്. ഭര തന്‍ പത്മരാജന്‍ കൂട്ടുകെട്ട് അണി യിച്ചൊരുക്കിയ ഒറി ജിനല്‍ സിനിമയില്‍ ജയഭാര തിയാ ണ് നായികാ റോളില്‍ തിളങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിക്ക് യൗവനം തികഞ്ഞ അയല്‍വാസിയായ സ്ത്രീയോട് തോന്നുന്ന കാമനയാണ് ചിത്രം അനാവരണം ചെയ്തത്. ശ്വേതാ മേനോന്‍ രതിചേച്ചി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ ചിത്രം എത്രമേല്‍ യുവാക്കളില്‍ പുളകം ചാര്‍ത്തും എന്നതാണ് കാണേണ്ടത്. തന്റെ അവസാന ചിത്രമായ ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പരാജയത്തിനുശേഷം ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രതിനിര്‍വ്വേദം രണ്ടാം ഭാഗം. നീലത്താമരയുടെ റീമേക്ക് ചെയ്ത രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 25 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് സംവിധായകന്‍ ഒരുങ്ങുന്നത്. മാവേലിക്കര, കായംകുളം എന്നീ സ്ഥലങ്ങളില്‍ വച്ച് ചിത്രീകരണം നടക്കും.

നവാഗതര്‍ക്ക് സ്വാഗതം ചിത്രീകരണം പൂര്‍ത്തിയാവുന്നു

മുകേഷ്, രജിത് മേനോന്‍, ജ്യോതിര്‍മയി, ഷഫ്‌ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയകൃഷ്ണകാരണവര്‍ സംവിധാനം ചെയ്യുന്ന നവാഗതര്‍ക്ക് സ്വാഗതം ചിത്രീകരണം പൂര്‍ത്തിയായി. ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ.ജി. നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കലവൂര്‍ രവികുമാര്‍ എഴുതുന്നു. ദിലീപ് രാമനാണ് ക്യാമറാമാന്‍. അശോക്, വിനയ്, അനൂപ് ചന്ദ്രന്‍, നിര്‍മ്മല്‍, ഷിഹാബ്, ലാലു അലക്‌സ്, ചെമ്പില്‍ അശോകന്‍ സാദിക്, പ്രേംവിനായക്, അര്‍ജുന്‍, അജയ്‌നടേശ്, വിജീഷ്, ദീപക്, ജിനി, ശോഭാ മോഹന്‍, അംബിക മോഹന്‍, പൊന്നമ്മ ബാബു, വട്ടാഡ കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഗാനരചന അനില്‍ പനച്ചുരാമന്‍, സംഗീതം ജോണ്‍സണ്‍.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo