തെന്നിന്ത്യയിലെ മികച്ച താരങ്ങളെ ഒന്നിച്ചണിനിരത്തുന്നു ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍. മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്‌ഗോപി, ദിലീപ് എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, കാവ്യാ മാധവന്‍ എന്നിവരാണ് നായികമാര്‍. ഇടയ്ക്ക് ചിത്രീകരണം മുടങ്ങിയെങ്കിലും ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 300 പ്രിന്റുകളുമായാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പ്രദര്‍ശന സജ്ജമാകുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ സംരംഭം എന്ന നിലയിലും ഈ പ്രദര്‍ശനവരവ് ശ്രദ്ധേയമാകും. ലോകമാകെയുള്ള തിയേറ്ററുകളിലായിട്ടാകും ചിത്രം പ്രദര്‍ശന ത്തി നെത്തുക. കേരളത്തിനു പുറമെ നിരവധി വിദേശ രാജ്യങ്ങളിലായി പൂര്‍ത്തിയാക്കുന്ന ചിത്രം ആക്ഷനും പ്രണയത്തിനും നര്‍മ ത്തിനും വൈ കാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ജോഷി ഒരുക്കുന്നത്. സിബി-ഉദയന്‍ ടീമിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം – അനില്‍ നായര്‍.
Archives
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Advertisement




എലൈറ്റ്, സിനി കമ്പയിന്‍സിന്റെ ബാനറില്‍, നവാഗതനായ കുമാര്‍ നന്ദ ബഷീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൊട്ടാരത്തില്‍ കുട്ടിഭൂതം ചിത്രീകരണം പൂര്‍ത്തിയായി. മുകേഷ്, ജഗദീഷ്, അശോകന്‍, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ്, കോട്ടയം നസീര്‍, പൂജപ്പുര രവി, ടോണി, ജയന്‍, ഷീല, ഗീതാവിജയന്‍, മായാ മൗഷ്മി, മാസ്റ്റര്‍ നവനീത് എന്നിവരാണ് പ്രധാന താരങ്ങള്‍. സമദ് നാലകത്ത്, ലെത്തീഫ് മന്ദലാംകുന്ന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശിവകുമാര്‍ നിര്‍വഹിക്കുന്നു. ഗാനരചന – രാജീവ് ആലുങ്കല്‍, സംഗീതം – ഷമേജ് സമദ്.
മുകേഷ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഹരി അമരവിള സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ദര്‍ബാര്‍’. ചേറായി ഫിലീംസിന്റെ ബാനറില്‍ ചേറായി ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം റിദയ് റാസില്‍ എഴുതുന്നു. ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, മോഹന്‍രാജ്, ടോണി, രാജാ സാഹിബ് തുടങ്ങിയവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം – വിനോദ് ജി. മധു, ഗാനരചന – സുഭാഷ് ചേര്‍ത്തല, സംഗീതം – സൂര്യനാരായണന്‍.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ പടപൊരുതിയ ഇന്ദുലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ കഥ പറയുകയാണ് കനല്‍ക്കണ്ണാടി എന്ന ചിത്രം. ഹരേകൃഷ്ണ പ്രൊഡക്ഷന്‍സിനു വേണ്ടി ജയന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. സമൂഹത്തിലെ അനീതികള്‍ക്കെതിരെ ഒരു സ്ത്രീയുടെ ഒറ്റയാള്‍പോരാട്ടത്തിന്റെ കഥ പറയുകയാണ് കനല്‍ക്കണ്ണാടി. ജ്യോതി ലക്ഷ്മിയെ കാര്‍ത്തിക അവതരിപ്പിക്കുന്നു. ഹരേകൃഷ്ണ പ്രൊഡക്ഷന്‍സിനു വേണ്ടി കെ.മധു കല്ലായം നിര്‍മ്മിക്കുന്ന കനല്‍ കണ്ണാടി ജയന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്നു. രചന – കെ.നന്ദകുമാര്‍, കാമറ – അന്‍പു മണി, ഗാനങ്ങള്‍ – ഒ.എന്‍.വി, സംഗീതം – എഡ്വിന്‍ ഏബ്രഹാം. ഇന്ദ്രജിത്ത്, കാര്‍ത്തിക, മധുവാര്യര്‍, വിജയരാഘവന്‍, മന്യ എന്നിവര്‍ അഭിനയിക്കുന്നു.
പ്രിയാമണി വീണ്ടും യുവപ്രേക്ഷകരുടെ സ്വപ്നനായികയായി എത്തുന്നു. നാഗന്‍ പിക്‌ചേഴ്‌സിനു വേണ്ടി മഹാദേവ് സംവിധാനം ചെയ്യുന്ന എക്‌സ്‌ക്യൂസ് മീ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി വീണ്ടും ഗ്ലാമര്‍ പ്രകടനം നടത്തുന്നത്. മലേഷ്യയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ഈ ചിത്രത്തില്‍ നായകന്‍ ബാലകൃഷ്ണയാണ്. വലിയൊരു കോടീശ്വരന്റെ സഹോദരിയാണ് ഇന്ദു. മലേഷ്യയില്‍ പഠനത്തിനായി ഇന്ദു എത്തുന്നു. നാഗന്‍ പിക്‌ചേഴ്‌സിനു വേണ്ടി നാഗന്‍പിള്ള നിര്‍മ്മിക്കുന്ന എക്‌സ്‌ക്യൂസ്മിയുടെ തിരക്കഥ – സംവിധാനം – മഹാദേവ്, കഥ – വിജയേന്ദ്രപ്രസാദ്, കാമറ – ബാല മുരുകന്‍. വിതരണം – ശ്രീപത്മം ഫിലിംസ് കോഴിക്കോട്. പ്രിയാമണി, ബാലകൃഷ്ണ, ദീപക്, ശ്രീലത, രങ്കനാഥ്, ഹേമ, സന എന്നിവര്‍ അഭിനയിക്കുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്ത് പതിനഞ്ച് എന്ന ചിത്രത്തില്‍ മമ്മൂട്ടി പെരുമാള്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നു. നായികയായി എത്തുന്നത് കന്നഡക്കാരിയായ മേഘ്‌നാ രാജും. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിക്കുന്ന ഗൂഢ് സംഘത്തെ വലയിലാക്കാന്‍ പുറപ്പെട്ട പെരുമാളിനെ സഹായിക്കുന്ന സൈബര്‍സെല്‍ ഉദ്യേഗസ്ഥയായി ലക്ഷ്മി എന്ന കഥാപാത്രത്തെ മേഘ്‌നാ അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ തന്നെയാണ് ഷാജി കൈലാസും എസ്.എന്‍സ്വാമിയും ചേര്‍ന്ന് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. മധു, നെടുമുടി വേണു, ജഗതി, സിദ്ധിഖ്, ലാലു അലക്‌സ്, ബിജു പപ്പന്‍, ഹരീശ്രീ അശോകന്‍, തലൈവാസല്‍ വിജയ്, കിരണ്‍ രാജ്, കൃഷ്ണ, ചാലിപാല, ശ്വേതാമേനോന്‍, സീനത്ത്, കൃഷ്ണ പ്രഭ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അരോമ മൂവീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
അപൂര്‍വ്വരാഗത്തിന്റെ അപൂര്‍വ്വമായ വിജയത്തിനുശേഷം മലയാളത്തിന്റെ പ്രശസ്ത സംവിധായകന്‍ സിബിമലയിലിന്റെ പുതിയ സിനിമയായ വയലിനിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആസിഫ് അലിയും നിത്യാ മേനോനും നായികാ നായകരാകുന്ന ചിത്രം മുന്ന് സ്ത്രീകളുടെ ശിഥിലമായ ജിവിതകഥയാണ് പറയുന്നത്. സംഗീതത്തിന്റെയും പ്രണയത്തിന്റെയും അപൂര്‍വ്വസംഗമത്തിലൂടെ ജീവിതത്തിന്റെ ലായനിയെ അലിയിച്ച് സ്വന്തം ജീവിതം തന്നെ നശോന്മുഖമായി തീര്‍ന്ന പ്രേമതീരമാണ് സിനിമയുടെ കഥാതന്തു. റീനാ ബഷീറും ലക്ഷ്മി രാമകൃഷ്ണനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പരിസരം ആംഗ്ലോഇന്ത്യന്‍ പാരമ്പര്യത്തിന്റെ വൈചിത്ര്യവും നമുക്ക് കാട്ടിത്തരുന്നു. വിജു രാമകൃഷ്ണന്‍ തിരക്കഥയും മുബൈയിലെ എ.ഒ.പി.എല്‍. എന്റര്‍ടെയ്‌മെന്റ് നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. ജഗതി, വിജയരാഘവന്‍, ശ്രീജിത്ത് രവി, അഭിഷേക്, രാജി മേനോന്‍, നെടുമുടി വേണു, അനില്‍ മുരളി എന്നിവരുമാണ് മറ്റഭിനേതാക്കള്‍. അടുത്ത വേനലവധി നാളില്‍ ചിത്രം പ്രദര്‍ശത്തിനെത്തും.
മലയാളികളുടെ എക്കാലത്തേയും പ്രിയനടന്‍ അനശ്വരനായ ജയന്‍ വീണ്ടും വെള്ളിത്തിരയില്‍ കോളിളക്കം സൃഷ്ടിക്കാന്‍ എത്തുന്നു. ലക്ഷ ക്കണക്കിന് ജയന്റെ ആരാധ കര്‍ക്ക് ഒരു ശുഭവാര്‍ത്ത തന്നെയാകും ഇത്. ഹോളി ഫുഡില്‍ ബ്രൂസ്ലീയും മൈ ക്കിള്‍ ജാക്‌സനും ജാക്കിചാനും പോ ലെയാണ് 1980 കാലത്ത് ജയന്‍ കത്തി
മലയാളത്തിന് അഭിമാനമായി ജയറാമിന് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹമായിരിക്കുന്നു. അവാര്‍ഡ് നേടിയതില്‍ സംതൃപ്തിയറിച്ച ജയറാം ഈ ബഹുമതി ജയറാമിനെ സിനിമാലോകത്ത് ആദ്യ അവസരം നല്‍കിയ സംവിധായപ്രതിഭ പി. പത്മരാജന് സമര്‍പ്പിക്കുന്നതായും അറിയിച്ചു. ചൈനാടൗണ്‍ എന്ന ചിത്രത്തിന്റെ ഹൈദരാബാദ് സെറ്റില്‍ വച്ചാണ് ജയറാം പത്മശ്രീ പുരസ്‌ക്കാരവാര്‍ത്ത അറിയുന്നത്. സിനിമയിലെ മറ്റഭിനേതാക്കളായ മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ ചേര്‍ന്ന് അഭിനന്ദനാഘോഷങ്ങള്‍ കൊണ്ടാടി.
ഈ വര്‍ഷത്തെ പൃഥ്വിരാജിന്റെ ആദ്യചിത്രമായി അര്‍ജുനന്‍ സാക്ഷി തിയേറ്ററിലെത്തുകയാണ്. യു സര്‍ട്ടിഫിക്കേറ്റോടുകൂടി ഏവരും പ്രതീക്ഷിച്ചിരിക്കുന്ന പൃഥ്വീരാജ് ച്ിത്രമാണ്. അര്‍ജുനന്‍ സാക്ഷി. പാസഞ്ചര്‍ എന്ന മികച്ച ചിത്രത്തിനുശേഷം രജ്ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സിനിമയില്‍ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായി കഥയെ അവതരിപ്പിക്കുക എന്നതാണ് രഞ്ജിത്ത് ശങ്കറിനെ വേറിട്ടു നിര്‍ത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് റോയ് മാത്യു എന്ന ആര്‍ക്കിടെക്റ്റിന്റെയും നായികയായ ആന്‍ അഗസ്റ്റിന്‍ പത്രപ്രവര്‍ത്തകയുടെയും റോളിലാണ് അവതരിക്കുന്നത്.