പ്രണയ കഥകള്‍ എന്നും മനോഹരമായി പറഞ്ഞ ചിത്രങ്ങളാണ് ഫാസിലിന്റേത്. ഇപ്പോഴിതാ യുവത്വത്തിന്റെ പ്രണയകഥയുമായി വീണ്ടും ഫാസിലെത്തുന്നു. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ മുന്നാംഷെഡ്യൂള്‍ തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. പ്രണയത്തിനൊപ്പം വയലന്‍സിനും അല്പം പ്രധാന്യമുള്ള ചിത്രമാണിത്. മലയാളത്തിലെ മുന്‍കാല നായിക മേനക വീണ്ടും ഈസിനിമയിലൂടെ ഒരു തിരിച്ചുവരവ് നടത്തുന്നു. ഇന്നസെന്റ്, നെടുമുടിവേണു, അനൂപ് ചന്ദ്രന്‍, ബിന്ദുപണിക്കര്‍, ലക്ഷ്മിപ്രിയ എന്നിവരാണ് മറ്റു താരങ്ങള്‍. തമിഴ് നടന്‍; ആനന്ദ് സ്വാമിയാണ് ചിത്രത്തിലെ നെഗറ്റീവ് കാരക്ടര്‍ അഭിനയിക്കുന്നത്. ുതുമുഖങ്ങളായ ഹേമന്ത് മേനോന്‍ ഹേമന്തിനെയും, ശ്രീലേഖ ശ്യാമയെയും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ഫാസില്‍തന്നെയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. ആനന്ദക്കുട്ടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Archives
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Advertisement




വി.കെ. പ്രകാശ് സംവിധാനംചെയ്യുന്ന ത്രീ കിംഗ്‌സ് എന്ന ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങളാണ് ശങ്കരന്‍, ഉണ്ണിരാജാ, ഭാസ്‌കരന്‍ എന്നിവര്‍. ഇവര്‍ മൂന്നുപേരും മൂന്നു സഹോദരന്മാരുടെ മക്കള്‍. ഒരേ ദിവസം ഒരേ ആശുപത്രിയില്‍ ജനിച്ചവര്‍. സാമൂതിരി വംശത്തില്‍ പിറന്നവര്‍. ഇവിടെ ശങ്കരന്‍, ഭാസ്‌കരന്‍, രാമനുണ്ണി എന്നിവരെ യഥാക്രമം ജയസൂര്യ, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു.അഞ്ജു, മഞ്ജു, രഞ്ജു എന്നിവരെ സംവൃതാ സുനില്‍, സന്ധ്യ, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. ജഗതി, സലിംകുമാര്‍, സുരാജ്, അശോകന്‍, കുഞ്ചന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലിഷോയി, അംബികാ മോഹന്‍, ഗീതാ നായര്‍, വി.കെ. അനില്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. രചന- വൈ.വി. രാജേഷ്. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു.
ഏറെ പ്രതീക്ഷയോടെ മറ്റൊരു ചിത്രംകൂടി അണിയറയില്‍ ഒരുങ്ങുന്നു. ട്രാഫിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് ആര്‍ പിള്ളയാണ്. പലതും തിരിച്ചറിവുകളിലേക്ക് നയിക്കപ്പെടുകയും, നേരില്‍ കാണുന്ന പലതും മിഥ്യകളാണെന്ന സത്യം വിളിച്ചുപറയുകയും ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി, സഞ്ചയ് ടീമാണ്. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണുകയോ, കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ഏതാനും കഥാപാത്രങ്ങള്‍ ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, അനൂപ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, കൃഷ്ണ, റോമ, കാതല്‍ സന്ധ്യ, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് മെജോജോസഫ്, സാംസണ്‍ കോട്ടൂര്‍ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിന്‍സ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മാജിക് ഫ്രെയിം പ്രദര്‍ശനത്തിനെത്തിക്കുന്നു.
കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്്ഷന്‍ ഹീറോ ജയന്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വീണ്ടും വെള്ളിത്തിരയിലെ നായകനാവുന്നു. ഗ്രാഫിക്‌സിന്റെയും അനിമേഷന്റെയും മോര്‍ഫിംഗിന്റെയും മറ്റും വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തയാറാക്കുന്ന അവതാരം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ വീണ്ടും ചലച്ചിത്രത്തിലെത്തുന്നത്. ജയന്റെ സമകാലികരും ഇപ്പോള്‍ സജീവമായി നില്‍ക്കുന്ന നടീനടന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണെ്ടന്നു ചിത്രത്തിന്റെ സംവിധായകന്‍ വിജീഷ്മണി പറഞ്ഞു. ചിത്രത്തിലുടനീളം ജയന്‍ ഉണ്ടായിരിക്കും. വിജീഷ്മണിയുടെ തന്നെ കഥയ്ക്കു ടി.എ. ഷാഹിദാണു തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണു ലക്ഷ്യമിടുന്നത്. കോഴിക്കോട്, എറണാകുളം, മൈസൂര്‍ എന്നിവിടങ്ങളാണു പ്രധാന ലൊക്കേഷനുകള്‍. . കുറേവര്‍ഷങ്ങളായി മിമിക്രിക്കാര്‍ അവഹേളിക്കുന്ന ജയന്റെ യഥാര്‍ഥ ചിത്രം കേരളത്തിലെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താന്‍ ചിത്രം സഹായകമാവുമെന്നു ജയന്റെ ബന്ധുവായ കണ്ണന്‍ നായര്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനായ ഭഗവാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണു വിജീഷ്മണി.
തൃശൂര്‍ ഗ്രാഫിക്‌സ് ഏര്‍പ്പെടുത്തിയ മികച്ച തിരക്കഥയ്ക്കുള്ള പ്രഥമ ലോഹിതദാസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.വി. മുരളീധരന്റെ ഇന്നു ഞാന്‍ എന്ന തിരക്കഥയ്ക്കും വി.എന്‍. ജയപ്രസാദിന്റെ ഷാ എന്ന തിരക്കഥയ്ക്കുമാണ് പുരസ്‌കാരങ്ങള്‍. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഇരുകൂട്ടര്‍ക്കും വീതിച്ചുനല്‍കും.തൃശൂര്‍ സ്വദേശി പി. സുജിത്തിന്റെ നൂറാം ദിവസം, കോട്ടയം സ്വദേശി ജോഷി തോമസിന്റെ നമ്മളിലൊരാള്‍, തൃശൂര്‍ സ്വദേശി ബിബിന്‍ പോലൂക്കരയുടെ കനലാട്ടം എന്നീ രചനകള്‍ രണ്ടാംസ്ഥാനം നേടി. തിരക്കഥാകൃത്ത് ജോണ്‍പോള്‍ അധ്യക്ഷനും സംവിധായകന്‍ ജോര്‍ജ് കിത്തു, എഡിറ്റര്‍ വി. വേണുഗോപാല്‍, കഥാകൃത്ത് സന്തോഷ് എച്ചിക്കാനം, കെ.കെ. യതീന്ദ്രന്‍, എം.എന്‍. വിനയകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി 12ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നു ഭാരവാഹികളായ ജയരാജ് വാര്യര്‍, സിന്ധു ലോഹിതദാസ്, ബിജു ലാസര്‍, സുനില്‍ കാര്യാട്ടുകര, ടോം ഇമ്മട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഭരതന്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത നിദ്ര, കാലത്തിന്റെ മാറ്റങ്ങളുമായി മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ റീമേക്ക് ചെയ്യുന്നു. കുട്ടമത്ത് ഫിലിംസിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന് സുഹൃത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. ജയേഷ് കുട്ടമത്ത് നിര്‍മിക്കുന്ന സുഹൃത്ത് എന്ന ചിത്രത്തിന്റെ പൂജാകര്‍മം എറണാകുളം സരോവരം ഹോട്ടലില്‍ നടന്നു.പ്രശസ്ത നടന്‍ ദിലീപ് നിലവിളക്കിലെ ആദ്യതിരി തെളിയിച്ച് ചടങ്ങിന് തുടക്കംകുറിച്ചു. ചടങ്ങില്‍ ലാല്‍, ജയരാജ്, കമല്‍, മന്ത്രി ജോസ് തെറ്റയില്‍, കെ.ജി. ജോര്‍ജ്, റിമ കല്ലുങ്കല്‍ എന്നിവരോടൊപ്പം ചലച്ചിത്രരംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. ആകെ ഏഴു കഥാപാത്രങ്ങളേ ഈ ചിത്രത്തിലുള്ളു. വിജയരാഘവനും കെ.പി.എ.സി ലളിതയും സുഹൃത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആകെ ഏഴു കഥാപാത്രങ്ങളേ ഈ ചിത്രത്തിലുള്ളു. വിജയരാഘവനും കെ.പി.എ.സി ലളിതയും സുഹൃത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഹൃത്തിന്റെ തിരക്കഥാ പുനരാവിഷ്‌കാരം വിനു കിരിയത്ത് നിര്‍വഹിക്കുന്നു. വേണുഗോപാലാണ് കാമറാമാന്‍. ബിച്ചു തിരുമല, ലിയോ തുണ്ടിയൂര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ജാസി ഗിഫ്റ്റാണ്.
രാജന്‍ ശങ്കരാടി സംവിധാനം ചെയ്യുന്ന ക്ലിയോപാട്രയിലെ ഗാനരംഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രീകരിച്ചു. അശ്വതിയും വിനീതുമായിരുന്ന അഭിനേതാക്കള്‍. ഫാസിലിന്റെ മോസ് ആന്‍ഡ് ക്യാറ്റാണ് അശ്വതിയുടെ ആദ്യ ചിത്രം. അതിനു ശേഷം ക്ലിയോപാട്രയിലാണ് അശ്വതി നായികയാവുന്നത്. ഈ ചിത്രത്തില്‍ വിനീതിന്റെ ജോഡിയായിട്ടാണ് അശ്വതി അഭിനയിക്കുന്നത്. രാധ എന്ന മറുനാടന്‍ പെണ്‍കുട്ടിയെയാണ് ഈ ചിത്രത്തില്‍ അശ്വതി അവതരിപ്പിക്കുന്നത്. മറുനാടന്‍ പെണ്‍കുട്ടിയാണെങ്കിലും അശ്വസിക്ക് നാടിനോട് ഏറെ സ്‌നേഹമാണ്. മനോജ്.കെ.ജയന്‍ അവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ രാംദാസാണ് മറ്റൊരു പ്രധാന കഥാപാത്രം. പൂജാവര്‍മ്മ എന്ന ബോളിവുഡ് മോഡലും ഈചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇവര്‍ക്കൊപ്പം സുധീഷ്, സുകുമാരി, വിനയപ്രസാദ്, ശാന്താകുമാരി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ടി.കെ.ആര്‍ നായരുടെ കഥക്ക് സതീഷ് കുമാര്‍ ഈണം പകരുന്നു. മുരളികൃഷ്ണനാണ് ഛായാഗ്രാഹകന്‍. പയനിയര്‍ വേള്‍ഡ് വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുന്നു.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ പിന്തുടര്‍ന്ന് ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയും സൈന്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ടെറിറ്റോറിയല്‍ ആര്‍മിയുടെ കണ്ണൂരിലുള്ള 122ാം ബറ്റാലിയന്റെ ആസ്ഥാനത്തു നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ സുരേഷ് ഗോപി ആദ്യാവസാനം നിറഞ്ഞുനിന്നത് ഇതിന്റെ മുന്നോടിയായാണ് അനുമാനിക്കപ്പെടുന്നത്.
