Monthly Archives: November 2010

ബെസ്‌ററ് ആക്ടര്‍ അടുത്തമാസം തിയേറ്ററില്‍

മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന് പ്രക്കാട്ട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. സിനിമാ നടനാകണമെന്ന് അദമ്യമായ ആഗ്രഹമുള്ള ഒരു അധ്യാപകന്റെ ജീവിത ചിത്രത്തിലേക്കാണ് ബെസ്റ്റ് ആക്ടര്‍ ഫോക്കസ് ചെയ്യുന്നത്.മമ്മൂട്ടിയെക്കൂടാതെ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. നെടുമുടി വേണു, സലിം കുമാര്‍, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, സുകുമാരി എന്നിവരും ചിത്രത്തിന്റെ മുഖ്യാകര്‍ഷണങ്ങളാണ്. കന്നഡതാരം ശ്രുതി രാമകൃഷ്ണനാണ് നായിക. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും. 

മോഹന്‍ ശര്‍മ്മയുടെ ഗ്രാമം പുരോഗമിക്കുന്നു

നടന്‍ മോഹന്‍ ശര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്രാമം പാലക്കാട്ട് ചിത്രീകരണം പൂര്‍ത്തിയാവുന്നു. ഗുണചിത്ര മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നിഷാന്‍, നെടുമുടി വേണു, അനീഷ്, രവി, വൈ.ജി. മഹേന്ദ്രന്‍, സംവൃത സുനില്‍, നളിനി, രേണുക, പ്രിയ, സുകുമാരി, ഫാത്തിമ ബാബു, കലാമണ്ഡലം രാധിക തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ക്യാമറ: മധു അമ്പാട്ട് സംഗീതം ബാലമുരളീ കൃഷ്ണ.

സ്വന്തം ഭാര്യ സിന്ദാബാദ്

ഗിന്നസ് പക്രു, മുകേഷ് എന്നവരെ പ്രധാന കഥാപാത്രമാക്കി ബിജു വട്ടപ്പാറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സ്വന്തം ഭാര്യ സിന്ദാബാദ് നവംബര്‍ അവസാനം തിയേറ്ററിലെത്തും. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി ലക്ഷ്മിാണ് നായിക. സുരാജ് , സലീംകുമാര്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ശ്രീജിത്ത് രവി, സാജു കൊടിയന്‍, രാഘവന്‍, ഭാഗി, തെസ്‌നിഖാന്‍, ശ്രീക്കുട്ടി, മങ്കാ മഹേഷ്, മീനാ ഗണേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. റാഫി മതിര എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് കൈതപ്രം വിശ്വനാഥനാണ്. ജാസി ഗിഫ്റ്റ്, പ്രദീപ് പള്ളുരുത്തി എന്നിവരാണ് ഗായകര്‍. നാല്‍പ്പതു കഴിഞ്ഞിട്ടും അവിവാഹിതനായി കഴിയുന്ന രണ്ടടി ആറിഞ്ച് മാത്രം പൊക്കമുള്ള സഖാവ് വെട്ടൂര്‍ ശിവന്‍കുട്ടിയെ പാര്‍ട്ടി ഇടപെട്ട് സാധാരണക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യിക്കുന്നതും അതോടനുബന്ധിച്ചുണ്ടാക്കുന്ന സംഭവങ്ങളുമാണ് സ്വന്തം ഭാര്യ സിന്ദാബാദ്. ക്യാമറ:എസ്. ബാലസുബ്രഹ്മണ്യന്‍, വിതരണം: ബീബാ ക്രിയേഷന്‍സ്

കരയിലേക്ക് ഒരു കടല്‍ ദൂരം ഡിസംബര്‍ 3ന്

ഐടിഎല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ് മങ്കര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കരയിലേക്ക് ഒരു കടല്‍ ദൂരം ഡിസംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ പ്രണയചിത്രത്തില്‍ ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ്, ധന്യാമേരി വര്‍ഗീസ്, സരയു, ജഗദീഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒഎന്‍വി. കെ. ജയചന്ദ്രന്റെ സംഗീതം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിമല്‍ വേണു.

എഗെയ്ന്‍ കാസര്‍ഗോഡ് കാദര്‍ഭായി മൂന്നാം ഭാഗം

മിമിക്‌സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായി എന്നീവയ്ക്കുശേഷം മൂന്നാം ഭാഗമായി എഗെയ്ന്‍ കാസര്‍കോട് കാദര്‍ഭായി വരുന്നു. ഗ്യാലക്‌സി ഫിലീംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രവും തുളസിദാസ് തന്നെ സംവിധാനം ചെയ്യുന്നു. കലാദര്‍ശന മിമിക്രി ട്രൂപ്പിലെ മൂന്നംഗങ്ങള്‍ ഏറെക്കാലത്തിനുശേഷം ഫാ. തറക്കണ്ടത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിനായി എത്തുന്നതാണ് പ്രമേയം. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. ജഗദീഷ്, ഇന്നസെന്റ്, അശോകന്‍, സുരേഷ്‌കൃഷ്ണ, മനോജ് കെ. ജയന്‍, ബാബു ആന്റണി, സലിം കുമാര്‍, സുരാജ്, ബൈജു, ബിജുകുട്ടന്‍, ധര്‍മ്മജന്‍, സാദിഖ്, റാണി, ആദിത്യ, തെസ്‌നിഖാന്‍, പ്രിയങ്ക എന്നിവരാണ് അഭിനേതാക്കള്‍. രാധികാവര്‍മ്മയാണ് നായിക. കഥ അന്‍സാര്‍ കലാഭവന്‍, കലൂര്‍ഡെന്നീസ് തിരക്കഥ, സംഭാഷണം. ഗാലക്‌സി ഫിലീംസ് റിലീസ്.

പൃഥ്വിരാജിന്റെ കേളുനായര്‍ ചിത്രീകരണം തുടരുന്നു

സന്തോഷ് ശിവന്‍ സംവിധാനംചെയ്യുന്ന ഉറുമി എന്ന ചിത്രത്തിലെ കേളുനായനാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. ദുബായിയിലെ വ്യവസായിയായ ഷാജി നടേശന്‍, സംവിധായകന്‍ സന്തോഷ് ശിവന്‍, നടന്‍ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മിക്കുന്ന ഉറുമിയുടെ ആദ്യഘട്ട ചിത്രീകരണം മഹാരാഷ്ട്രയിലെ മല്‍ഷേജ് വനത്തില്‍ പൂര്‍ത്തിയായി. ജഗതി ശ്രീകുമാര്‍, പ്രഭുദേവ, അമോല്‍ ഗുപ്ത, തബു, ജെനീലിയ, വിദ്യാബാലന്‍ തുടങ്ങിയ പ്രമുഖതാരങ്ങളാണ് ഉറുമിയില്‍ അണിനിരക്കുന്നത്. ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങള്‍ ഒന്നിക്കുന്ന ആദ്യത്തെ മലയാളസിനിമയായിരിക്കും എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രമായ ഉറുമി. 

പാര്‍ച്ചുഗീസ് അധിനിവേശകാലത്തെ കേരള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ സത്യസന്ധമായ ഒരു യാത്ര, ഒപ്പം അറിയപ്പെടാതെപോയ രാജ്യസ്‌നേഹികളായ യോദ്ധാക്കളുടെ ജീവിതത്തിന്റെനേര്‍ക്ക് വെളിച്ചം വീശാനും ഉറുമിയിലൂടെ ശ്രമിക്കുന്നുണ്ട്.1948-ല്‍ വാസ്‌കോഡഗാമ കോഴിക്കോട് എത്തിയപ്പോള്‍ അന്നുണ്ടായിരുന്ന രാജവംശങ്ങള്‍, യോദ്ധാക്കള്‍, കച്ചവടക്കാര്‍, ജീവിതസാഹചര്യങ്ങള്‍ ഇവയുടെ പശ്ചാത്തലത്തിലാണ് ഉറുമി പുരോഗമിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനംചെയ്യുന്ന മൊഹബത്ത്

നോവല്‍ എന്ന ചിത്രത്തിനുശേഷം എന്ന ചിത്രത്തില്‍ മീരാ ജാസ്മിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.മീരാ ജാസ്മിന്‍ മൊഹബത്തില്‍ സജ്‌ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ മൊയ്തു പടിയത്തിന്റെ മകനും സംവിധായകനുമായ സിദ്ധിഖ് ഷമീര്‍ മൊഹബത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. ജിബു ജേക്കബാണ് കാമറാമാന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ- എസ്. ബാലകൃഷ്ണന്‍ ടീം ഒരുക്കിയ ആറ് ഗാനങ്ങള്‍ക്കൊപ്പം സന്തോഷ് വര്‍മ- കെ.എ. ലത്തീഫ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. പ്രശസ്ത ഗായകനായ ഹരിഹരനും ചലച്ചിത്രതാരവും ഗായികയുമായ മംമ്ത മോഹന്‍ദാസും ഈ ചിത്രത്തില്‍ പാടി അഭിനയിക്കുന്നു. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ശ്രേയാ ഘോഷാല്‍, മഞ്ജരി എന്നിവരാണ് മറ്റു ഗായകര്‍.

കാണ്ഡഹാര്‍ അടുത്തമാസം 16ന് തിയേറ്ററുകളിലെത്തും

ബിഗ്ബി അമിതാഭ് ബച്ചനും മോഹന്‍ലാലും ഒരുമിക്കുന്ന മേജര്‍രവി ചിത്രമായ കാണ്ഡഹാര്‍ അടുത്തമാസം 16ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. സുനില്‍ സി നായരും മോഹന്‍ലാലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗണേഷ് വെങ്കിട്ടരാമന്‍, സുമലത, പാര്‍വ്വതി ഓമനക്കുട്ടന്‍, കാവേരി ഝാ, അനന്യ, ലാല്‍, കെപിഎസി ലളിത, അനൂപ് ചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെ ത്തുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഷമീര്‍ ടണ്‍ഠന്‍ ഈണം നല്‍കിയിരിക്കുന്നു. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ കൊടിയേറി

41ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിലെ പനാജിയില്‍ കൊടിയേറി. ചലച്ചിത്രമേള കേന്ദ്ര റെയില്‍വേമന്ത്രി മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തു. ബോളിവുഡ് സംവിധായകന്‍ യാഷ് ചോപ്ര മുഖ്യാതിഥിയായിരുന്നു. അജയ് ദേവ്ഗണ്‍, ജയറാം, മണിരത്‌നം തുടങ്ങിയവര്‍ വേദിപങ്കിട്ടു.

മങ്കട രവിവര്‍മ്മ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മ്മ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടി. സ്വയംവരം, എലിപ്പത്തായം, തുടങ്ങി നിഴല്‍കൂത്ത് വരെയുള്ള അടൂര്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം മങ്കട രവിവര്‍മ്മയായിരുന്നു നിര്‍വഹിച്ചത്. ജി. അരവിന്ദന്റെ ഉത്തരായനം, പി.എന്‍. മേനോന്റെ ഓളവും തീരവും എന്നീ ചിത്രങ്ങളുടേയും ക്യാമറ രവിവര്‍മ്മയുടേതായിരുന്നു. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo