പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിറ്റി ഓഫ് ഗോഡ് കൊച്ചിയില്‍ ആരംഭിച്ചു. മേരി മാതാ ക്രിയേഷന്‍സിന്റെ ബാനറില്‍ അനിത അനില്‍ മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്‍ എഴുതുന്നു. ജഗദീഷ്, രാജീവ് പിളള, അനില്‍ മുരളി, അരുണ്‍ നാരായണന്‍. ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, ശ്രീഹരി, കിഷോര്‍ സതി, മനോജ് പിള്ള, നന്ദുലാല്‍, സുമേഷ് തമ്പി, രാജേഷ് ഹൈബ്ബാര്‍, റീമ കല്ലിങ്ങല്‍, ശ്വേത മേനോന്‍, പാര്‍വ്വതി, രോഹിണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് ഈണം പകരുന്നത് പ്രശാന്ത് പിളളയാണ് ഛായാഗ്രഹണം സുജിത് വാസുദേവ്.
Archives
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Advertisement




മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ബസ്റ്റ് ആക്ടര്‍ ഡിസംബര്‍ 9 ന് തിയേറ്ററില്‍ എത്തുന്നു. നൗഷാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശ്രുതി രാമകൃഷ്ണനാണു നായിക. ശ്രീനിവാസന്‍, ലാല്‍, സലിം കുമാര്‍, നെടുമുടി വേണു, വിനായകന്‍, മാസ്റ്റര്‍ വിവാസ്, കെപിഎസി ലളിത, സുകുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടും ബിപിന്‍ ചന്ദ്രനും നിര്‍വ്വഹിക്കുന്നു. അജയന്‍ വിന്‍സന്റ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സന്തോഷ് വര്‍മ്മയും ബി. ശ്രീരേഖയും ചേര്‍ന്ന് ഗാനരചന നടത്തുന്നു. സംഗീതം ബിജിബാല്‍ നിര്‍വ്വഹിക്കുന്നു.
വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്ത നാടകം ഹാംലറ്റ് ആസ്പദമാക്കി പി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍മയോഗി. ഇന്ദ്രജിത്ത്, തലൈവാസല്‍ വിജയ്, അനിരുദ്ധ്, അശോകന്‍, മണിക്കുട്ടന്‍, വിനയ്, എം.ആര്‍. ഗോപകുമാര്‍, ബാബു നമ്പൂതിരി, ശ്രീജിത്ത് രവി, നിത്യാ മേനോന്‍, കനി, പത്മിനി കോലാപുരി, കെ.യു. പവിത്രന്‍, രുക്മിണിയമ്മ എന്നിവരാണ് പ്രധാന താരങ്ങള്‍. ട്രന്‍ഡ്‌സ് ആന്റ് ഫിലിംസ്, ബാംഗഌര്‍ ഇനോ സ്‌ട്രോം ഇന്റെര്‍ നാഷനല്‍ ഗ്രൂപ്പ എന്നിവയുടെ ബാനറില്‍ ക്രിയേറ്റീവ് ലാന്‍ഡ് ഏഷ്യ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ബലറാം മട്ടന്നൂര്‍ എഴുതുന്നു. ക്യാമറാമാന്‍ ആര്‍.ഡി. രാജശേഖര്‍ ആണ്. ഗാനരചന ഷിബു ചക്രവര്‍ത്തിയും സംഗീതം ഔസേപ്പച്ചനും നിര്‍വ്വഹിക്കുന്നു. ബീനാ പോള്‍ ആണ് എഡിറ്റിംഗ്.
എ ക്യൂബ് ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ അസീസ്, വി.വി. സാജന്‍ എന്നിവര്‍ നിര്‍മിച്ച് അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന കലക്ടര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. സുരേഷ് ഗോപി എര്‍ണാകുളം കലക്ടറായി എത്തുന്ന ഈ ചിത്രത്തില്‍ മോഹിനി, യാമിനി, ജനാര്‍ദനന്‍, രാജീവ്, ബാബുരാജ്, നെടുമുടി വേണു, ടി. പി. മാധവന്‍, അനില്‍ മുരളി, അബു സലാം, ആദിത്യ, ശ്രീ ഹരി, സുബൈര്‍, മുല്ലനേഴി, മങ്കാ മഹേഷ്, മിനി അരുണ, അംബികാ മോഹന്‍ എന്നിവരും പ്രധാന താരങ്ങളാണ്. ഗിരീഷ് പുത്തഞ്ചേരി, സുധാംശു എന്നിവരുടെ ഗാനങ്ങള്‍ക്ക് രാം കുമാര്‍ ഈണം പകരുന്നു. മനോജ് പരമഹംസ, ഗുണശേഖര്‍ എന്നിവരാണ് ഛായാഗ്രാഹകര്‍.
ഊര്‍വ്വശി ചട്ടമ്പിക്കല്യാണി ആയി അഭിനയിക്കുന്നു. ടി.എസ്. സജി സംവിധാനം ച്യെുന്ന ചട്ടമ്പിക്കല്യാണി എ്ന്ന ച്ിത്രത്തിലാണ് ഊര്‍വ്വശിയുടെ ഈ പുതിയ മുഖം. ഫോര്‍ എസ് ഫിലീംസിനുവേണ്ടി ആലിങ്കല്‍ പറമ്പില്‍ എ. മുഹമ്മദ് ഇക്ബാല്‍ നിര്‍മ്മിക്കുന്ന ഈ ച്ിത്രം ഡിസംബര്‍ ആദ്യം ചിത്രീകരണം തുടങ്ങും. രചന ജയന്‍ പൂജപ്പുര, ക്യാമറ സഞ്ജീവ് ശങ്കര്‍, ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം എം. ജയചന്ദ്രന്‍. മുകേഷ്, ജഗതി, ഇന്നസെന്റ്, സുരാജ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നു.
അലങ്കോലമായി കിടക്കുന്ന ഒരു നഗരത്തിന്റെ മേയറായി അപ്രതീക്ഷിതമായി അവരോധിക്കപ്പെടുന്ന പത്മനാഭന്‍ എന്ന കഥാപാത്രവുമായി ദിലീപ് വരുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടിമന്നന്‍ എന്ന കോമഡി എന്റര്‍ടെയ്‌നറിലാണ് ദിലീപിന്റെ രാഷ്ട്രീയവേഷം. ചിത്രം ഫിലീംസിനുവേണ്ടി വി.എസ്. സുരേഷ് നിര്‍മ്മിക്കുന്ന നാടോടി മന്നന്റെ കഥ വി.എസ്. സുഭാഷിന്റെതാണ്. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് കൃഷ്ണ പൂജപ്പുര, ഛായാഗ്രഹണം സഞ്ജീവ് ശങ്കറും, ചിത്രസംയോജനം ശ്രീകര്‍ പ്രസാദും നിര്‍വ്വഹിക്കുന്നു. ചിത്രത്തിലെ ആറു ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് വിദ്യാസാഗറും രചന നിര്‍വ്വഹിക്കുന്നത് കൈതപ്രവും ശരത് വയലാറുമാണ്. ജൂലൈ നാലിനാവും റിലീസ്.
നോവലിനുശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൊഹബത്ത് എന്ന ചിത്രത്തില്‍ മീരാജാസ്മിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗൗരീശങ്കരം ഫെയിം മുന്ന, തമിഴ്‌നടന്‍ ആനന്ദ് മൈക്കിള്‍ എന്നിവര്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സിദ്ദിഖ് ഷമീര്‍ എഴുതുന്നു. ജഗതി, സുരാജ്, സലീംകുമാര്‍, നെടുമുടി വേണു, അശോകന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, പി. ശ്രീകുമാര്‍, സായ്കുമാര്‍, ദേവന്‍, സീത, ലക്ഷ്മി പ്രിയ തുടങ്ങിയരാണ് മറ്റു താരങ്ങള്‍. ഗാനരചന വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, സന്തോഷ് വര്‍മ, സംഗീതം എസ്. ബാലകൃഷ്ണന്‍, കെ.എ. ലത്തീഫ്. വിതരണം ഈസ്റ്റ് കോസ്റ്റ് റീല്‍ ആന്‍ഡ് റിയല്‍ എന്റര്‍ടെയ്ന്‍മെന്റ്. സംഗീത പ്രധാനമായ ഈ ചിത്രത്തില്‍ ഹരിഹരന്‍, നടി മംമ്താ മോഹന്‍ദാസ് എന്നിവരും പാടുന്നു.
പൃഥ്വിരാജ്, കലാഭവന്‍ മണി എന്നിവരെ പ്രധാന കഥാപാത്രമാക്കി നടന്‍ അഡ്വ. ബാബുരാജ് തിരിക്കഥയെഴുതി സംവിധാനം ചെയ്യുന്ന മനുഷ്യമൃഗം ചിത്രീകരണം പുരോഗമിക്കുന്നു. വിബി ക്രിയേഷന്‍സിന്റെ ബാനറില്‍ വാണി വിശ്വനാഥ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഗാനരചനയും സയന്‍ അന്‍വര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ജഗതി, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ദേവന്‍, സ്ഫടികം ജോര്‍ജ്, മാമുക്കോയ, ശരണ്‍, ചാലി പാല, ആദിത്യ, കലാശാല ബാബു, കെ.പി.എ.സി. സജീവ്, വിമല്‍രാജ്, അബുസലീം, ശ്രീഹരി, വി.പി. രാമചന്ദ്രന്‍, കൊല്ലം അജിത്ത്, വിജയന്‍ കാലടി, ദിലീപ് കുന്നുന്മേല്‍, ജെയിംസ് പാറയ്ക്കല്‍, ജീവന്‍ പള്ളാശ്ശേരി, ഭീമന്‍ രഘു, കൊല്ലം തുളസി, മേഘനാഥന്‍, ദാസ് ഏലൂര്‍, നാരായണന്‍കുട്ടി, എം. കെ. വാര്യര്‍, ജോണ്‍സണ്‍ മഞ്ഞളി, സുശാന്ത്, അനില്‍ കമ്പിളിക്കണ്ടം, തേവര മുരളി, ഷിബു മുപ്പത്തടം, ഐശ്വര്യ, പൊന്നമമ ബാബു, കുളപ്പുള്ളി ലീല, വത്സല മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രത്തിന് അരങ്ങൊരുങ്ങുന്നു. മലയാളത്തില്‍ ഇനിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ അതു സീരിയസ് ചിത്രമായിരിക്കും എന്നു മുന്‍പ് പ്രിയന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുന:സമാഗമത്തിലും ഇരുവരും ഹാസ്യ ചിത്രമായിരിക്കും ഒരുക്കുന്നതെന്നാണ് സൂചന. മാര്‍ച്ചില്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രിയന്‍ കടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രം, കിലുക്കം, വന്ദനം, മിന്നാരം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഗാനത്തില്‍പ്പെടുത്താവുന്ന ഒരു ചിത്രമായിരിക്കും പുതിയതെന്നാണ് സൂചനകള്‍. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് കഥയും തിരക്കഥയും രചിക്കുന്നത്.
പ്രശസ്ത സംവിധായകരായ പ്രിയനന്ദന്‍, ബിജു വര്‍ക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സീന്‍ നമ്പര്‍ 001. സൈജു കുറുപ്പ്, രൂപശ്രീ എന്നിവര്‍ നായികാ നായകന്മാരാകുന്ന ഈ ചിത്രം സ്‌നേഹജിത്ത് സംവിധാനം ചെയ്യുന്നു. എ സ്‌ക്വയര്‍ ബാനറില്‍ ഷിഹാബ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സുരേഷ് കൊച്ചമ്മിണ്ണി എഴുതുന്നു. യദുകൃഷ്ണന്‍, നിയാസ്, ടി.എസ്. രാജു, നാരായണന്‍കുട്ടി, ആരാന്‍ കണ്ണനനൂര്‍, റഷീദ് കോട്ടയം, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വയലാര്‍ ശരച്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് തിലക് ആണ്.