സറീന വഹാബ്, സുമലത, രോഹിണി തുടങ്ങി ഇന്നലെകളിലെ നായികമാരായി വിലസിയിരുന്ന നടിമാര്‍ വീണ്ടും മലയാളസിനിമാ രംഗം കൊഴുപ്പിക്കാന്‍ തിരിച്ചെത്തുന്നു. അവസാനമായി മേനകയാണ് രംഗത്തെത്തിയിരിക്കുന്നത്. 24വര്‍ഷത്തിനുശേഷമാണ് ഈ മടങ്ങിവരവ്. ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന അഭിനയശൈലിയുടെ ഉടമയായിരുന്നു ഇവര്‍. നിഷ്‌ക്കളങ്കമായ മുഖസൗന്ദര്യവും മലയാളി പെണ്‍കുട്ടിയുടെ രൂപലാവണ്യവും ഒത്തിണങ്ങിയ പ്രകൃതമായിരുന്നു മേനകയെ പ്രേക്ഷകരെ കൂടുതല്‍ അടുപ്പിച്ചത്. ഫാസില്‍ സംവിധാനം ചെയ്യുന്ന ലിവിങ്ങ് ടുഗെതര്‍ എന്ന സിനിമയിലാണ് മേനക അഭിനയിക്കുന്നത്. നായികയുടെ അമ്മയുടെ റോളിലാണ് അവര്‍ എത്തുന്നത്. മേനക അഭിനയിക്കുന്ന മറ്റൊരു ചിത്രം ഓര്‍ക്കൂട്ട് ഒരു ഓര്‍മമ കൂട്ട് ആണ്. ലാലു അലക്‌സ്, സിബി മലയില്‍, ലാല്‍ എന്നിവരുടെ മക്കള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മേനക അവസാനമായി മലയാളത്തില്‍ അഭിനയിച്ചത് മമ്മൂട്ടിയുടെ കൊട്ടും കുരവയും എന്ന ചിത്രത്തിലാണ്. ചിത്രശലഭം തുടങ്ങിയ ടിവി സീരിയലുകളിലും മേനക ഈയിടെ അഭിനയിക്കുകയുണ്ടായി
Archives
- May 2012
- April 2012
- March 2012
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Ads


മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയ്ക്ക് ജീവന്‍ നല്‍കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത സംവിധായകന്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ശബ്ദങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വിണ്ടും ബഷീര്‍ കഥാപാത്രമായി എത്തുന്നത്. പുലിജന്മത്തിന്റെ തിരക്കഥാകൃത്ത് ശശീധരനുമായി ചേര്‍ന്നാണ് സംവിധായകന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മതിലുകള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മതിലുകളിലെ തന്റെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും ഏറെ ലഭിച്ചിട്ടുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായ മതിലുകള്‍ക്കപ്പുറത്തിനും തന്റെ അഭിനയപാടവത്തിലൂടെ മികച്ച അവതരണം കാഴ്ച വയ്ക്കാന്‍ മമ്മൂട്ടിയ്ക്ക് ആവും. അസിന്‍ ആണ് ഇതിലെ നായികാകഥാപാത്രം.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നവാഗത സംവിധായകനായി ലോഹിതദാസ് പുരസ്‌ക്കാരം നേടിയ രഞ്ജിത്ത് ശങ്കര്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ചിത്രത്തിന്റെ പൂജ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നവംബര്‍ ആദ്യവാരം നടക്കും. പൃഥ്വാരാജ് നായകനാകുന്ന ചിത്രത്തില്‍ ഒരു ആര്‍കിടെക്റ്റിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ കൊച്ചിയില്‍ തിരിച്ചെത്തുന്ന എഞ്ചിനിയറാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പെണ്‍കുട്ടി ആന്‍ അഗസ്റ്റിന്‍ നായികവേഷത്തിലും എത്തുന്നു. ബിജു മേനോന്‍, ജഗതി, സലീം കുമാര്‍, സുരാജ്, നെടുമുടി വേണു, വിജയരാഘവന്‍, വിജീഷ് തുടങ്ങിയവരും മുഖ്യവേഷങ്ങളില്‍ അണിനിരക്കുന്നു. എസ്ആര്‍ടി ഫിലീംസിന്റെ ബാനറില്‍ സുന്ദരരാജന്‍ ചിത്രം നിര്‍മ്മിക്കുന്നു. തിരക്കഥ രചിക്കുന്ന രഞ്ജിത്ത് ആണ്.
കൂഞ്ചാക്കോയും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ച എല്‍സമ്മ എന്ന പെണ്‍കുട്ടി വമ്പിച്ച ഹിറ്റായതോടെ ഇവര്‍ രണ്ടു പേര്‍ ഒന്നിക്കുന്ന ജോഡി സിനിമ ഫീല്‍ഡില്‍ ഒരു കോമ്പിനേഷന്‍ ഉണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവര്‍ രണ്ടുപേരും ഒന്നിക്കുന്ന മറ്റൊരു സിനിമ കൂടി രംഗത്തെത്തുന്നു. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ എത്തുന്നത്. മമ്താ മോഹന്‍ദാസും ഗൗരിയും നായികമാരാകുന്നു. രാജീവ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. പെന്റോ വിഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ആഴ്ച ആരംഭിക്കും. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. ഒരാള്‍, വിരാളിപ്പട്ട് എന്നിവയാണ് കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
യുവനടന്‍ ആസിഫ് അലി റിതുവിലെ തന്റെ മികച്ച അഭിനയപ്രകടനത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന സെന്‍സില്‍ അഭിനയിക്കുന്നു. ഏഴ് യുവനടന്മാരെ വച്ച് ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി മുഖ്യവേഷത്തിലാണ് എത്തുന്നത്. അറബിക്കഥ, ഫോര്‍ ദി പിപ്പിള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു, സിബി മലയിലിന്റെ അപൂര്‍വ്വരാഗം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇതു നമ്മുടെ കഥ, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങി ആസിഫ് അലി അഭിനയിച്ച പുതിയ ചിത്രങ്ങള്‍ ഇറങ്ങാന്‍ പോകുന്നവയാണ്.
യുവസംവിധായകന്‍ ലിജോ ജോസ് പെല്ലിസ്സേരി തന്റെ പുതിയ ചിത്രത്തിന്റെ പേര് മാറ്റി ജംഗ്ഷന്‍ എന്നാക്കി മാറ്റി. ആദ്യ പേര് സിറ്റി ഓഫ് ഗോഡ് എന്നായിരുന്നു. നായക സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. പാര്‍വ്വതിയായിരിക്കും നായിക. നോട്ടുബുക്ക്, മോഹന്‍ലാലിന്റെ സിബിമലയില്‍ ചിത്രമായ ഫഌഷ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. അതിനുശേഷം ജംഗ്ഷനിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
പ്രശസ്ത മലയാള സിനിമാ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയായ ഷൂട്ട് ഉടന്‍ വരുന്നു. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. മമ്മൂട്ടിയേയോ ദിലീപിനേയോ നായകനാക്കാന്‍ ആഗ്രഹിക്കുന്ന ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ ആന്റോ ജോസഫും ബെന്നി പി. നായരമ്പലവുമാണ്. ഈ സിനിമയിലൂടെ പ്രശസ്ത ഛായാഗ്രാഹകനായ വിപിന്‍ മോഹന്‍ തിരിച്ചുവരവ് നടത്തുന്നു. സത്യന്‍ അന്തിക്കാടിന്റെ അവസാനസിനിമയായ കഥ തുടരുന്നു ബോക്‌സോഫീസില്‍ വിജയിച്ചതായിരുന്നു.
പെരുമഴക്കാലത്തെ ഗംഗയ്ക്കുശേഷം കാവ്യയ്ക്കു ലഭിക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് ഗദ്ദാമയില്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഈയില്‍ പുരോഗമിക്കുകയാണ്. ഗദ്ദാമ (വീട്ടു വേലക്കാരി) എന്നാണ് അറബികള്‍ വീട്ടുവേലക്കാരികളെ വിളിക്കുക. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വീട്ടുവേലക്കാരികളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ഈ ചിത്രം. സൗദിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ. യു. ഇഖ്ബാലിന്റെ ഒരു വീട്ടുവേലക്കാരിയുടെ അനുഭവക്കുറിപ്പാണ് ഗദ്ദാമയ്ക്കാദാരം. കെ. ഗീരിഷ്‌കുമാറാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ശ്രീനിവാസനാണ് ഗദ്ദാമയിലെ നായകന്‍. റസാഖ് കൊട്ടേക്കാട് എന്ന സാമൂഹ്യ പ്രവര്‍ത്തനവുമായി നടക്കുന്ന പ്രവാസിയെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. അശ്വതിയെന്ന കഥാപാത്രത്തെ കാവ്യയും അവതരിപ്പിക്കുന്നു.
മമ്മൂട്ടിയുടെ പ്ലേഹൗസ് വിതരണം ചെയ്യുന്ന ദിലീപിന്റെ കാര്യസ്ഥന്‍ ഈ വരുന്ന ദീപാവലിക്ക് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. തോംസണ്‍ സംവിധാനവും ആന്റോ ജോസഫ് നിര്‍മ്മിക്കുകയും ചെയ്ത സിനിമ നവംബര്‍ 5ന് നൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. സിബി കെ. തോമസ്-ഉദയ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ നര്‍മ്മരസപ്രധാനമായ ഈ ചിത്രത്തില്‍ ദിലീപ് കാര്യസ്ഥന്റെ റോളിലാണ് എത്തുന്നത്. അയല്‍പക്കവുമായി വര്‍ഷത്തോളമുള്ള വൈര്യം നിലനില്ക്കുന്നതാണ് ഈ കുടുംബം. ജി. കെ. പിള്ളയും മധുവുമാണ് ഈ രണ്ടു കുടുംബങ്ങളിലേയും കുടുംബനാഥന്‍മാര്‍. അഖില ആദ്യമായി ദിലീപിന്റെ നായികയാകുന്ന ചിത്രമാണിത്. സലീം കുമാര്‍, ഹരിശ്രീ അശോകന്‍, സിദ്ദിക് എന്നിവരും പ്രധാന റോളുകളില്‍ എത്തുന്നുണ്ട്.
ഹാസ്യതാരം സലീം കുമാര്‍ നായകവേഷത്തില്‍ എത്തുന്നു. ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായകവേഷത്തിനുശേഷം സലീംകുമാര്‍ തന്റെ അഭിനയതികവ് മലയാള പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. ആദാമിന്റെ മകന്‍ അബു എന്നാണ് സലീം നായകവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര്. സലീം അഹമ്മദ് സംവിധാനവും തിരക്കഥയും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ മുകേഷ്, കലാഭവന്‍ മണി, ജഗതി, സുരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നവംബര്‍ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.