Monthly Archives: October 2010

പൂനം ബാജ്വാഡബിള്‍ റോളില്‍

ഗ്ലാമര്‍ താരം പൂനം ബാജ്വാ ആദ്യമായി മലയാളസിനിമയില്‍ ഡബിള്‍ റോളില്‍ എത്തന്നു. മമ്മൂട്ടിയുടെ ശിക്കാരിയിലുടെ മലയാളത്തിലെ രംഗപ്രവേശം ചെയ്യുന്നത്. മമ്മൂട്ടിയും ഈ സിനിമയില്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ നായികയാണ് പൂനം ബാജ്വാ. മലയാളത്തിന്റെ എബിസിഡി ഇത്തിരി കട്ടിയായിട്ടാണ് നായികയ്ക്ക് അനുഭവപ്പെടുന്നത്. എന്നിരുന്നാലും മമ്മൂട്ടി തന്റെ എല്ലാ സഹകരണവും മലയാളഭാഷ വശത്താക്കുന്നതിന് നായികയായ പൂനത്തിന് നല്‍കുന്നു. അണിയറയില്‍ കേള്‍ക്കുന്നത് സിനിമയുടെ ശിക്കാരി പ്രയോഗം മാറ്റി നായാട്ട് എന്നാക്കി മാറ്റാനുളള സാധ്യതയാണ്. മോഹന്‍ലാലിന്റെ ബിഗ് ഹിറ്റായി ഓടുന്ന ശിക്കാര്‍ ആണ് ഇതിനുകാരണം. പേരിലുള്ള സാമ്യത ഒഴിവാക്കുന്നത് തന്നെയല്ലേ നല്ലത്.

കാര്യസ്ഥന്‍ ദിലീപിന്റെ സെഞ്ച്വറി സിനിമ

ദിലീപിന്റെ നൂറാമത്തെ സിനിമയാണ് കാര്യസ്ഥന്‍. നവംബര്‍ 5ന് തിയേറ്ററില്‍ എത്തുന്ന ഈ സിനിമ ദിലീപിന്റെ വേറിട്ടൊരു അഭിനയശൈലി കാഴ്ചവയ്ക്കുന്നതാണ്. ദിലീപ് 1992ല്‍ കമലിന്റെ അസിസ്റ്റന്റായിരിക്കുമ്പോഴാണ് ദിലീപ് ആദ്യമായി ക്യാമറയ്ക്കുമുമ്പില്‍ എത്തുന്നത്. എന്നോടിഷ്ടം കൂടാമോ ആണ് ആദ്യസിനിമ. ദിലീപിന് സിനിമയില്‍ ഒരു വഴുത്തിരിവായത് സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. ദിലീപിനെ നായകനാക്കി നവാഗതനായ തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നൂറാമത് സിനിമയായ ‘കാര്യസ്ഥന്‍’. ആന്‍ മെഗാ മീഡിയായുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഉദയ കൃഷ്ണ സിബി കെ. തോമസ് എഴുതുന്നു. മധു, ജഗതി, സുരാജ്, ഹരിശ്രീ അശോകന്‍, സലീംകുമാര്‍, ജി. കെ. പിള്ള, അനൂപ് ചന്ദ്രന്‍, രാമു, മനോജ്, ബിജു മോനോന്‍, സന്തോഷ്, സാദിഖ്, രാജീവ് റോഷന്‍, സിദ്ധിക്ക്, നിഷാന്ത് സാഗര്‍, കലാഭവന്‍ ഷാജോണ്‍, ഗണേശ് കുമാര്‍, കലാശാല ബാബു, ബാബുരാജ്, പുതുമുഖ നായിക അഖില ശശീധരന്‍, വന്ദന, ചാരുത, മഞ്ജു തോമസ്, ഗായത്രി, പ്രിയ, രശ്മി സോമന്‍, ഗീതാ നായര്‍, റോസ്ലിന്‍, ജിന്‍ഷ, മിനി അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍

ഹോളിഡേയ്‌സ് തിയേറ്ററിലേക്ക്

സിനിമാ ഫാക്ടറിയുടെ ബാനറില്‍ ഡോ. എം.എം. രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹോളിഡേയ്‌സ്’ തിയേറ്ററില്‍ എത്തുന്നു. യുവതാരങ്ങളായ വിനുമോഹന്‍, സുധീഷ്, രജിത്ത് മേനോന്‍, ബിയോണ്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കലാഭവന്‍ മണിയും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, മോഹന്‍ തോമസ് എഴുതുന്നു. ഹരിശ്രീ അശോകന്‍, അനില്‍ മുരളി, ദേവന്‍, കിരണ്‍ രാജ്, കരാട്ടേ രാജ, മുക്ത, ശ്രുതി ലക്ഷ്മി, പ്രിയലാല്‍, രൂപശ്രീ, നിമിഷ, ഊര്‍മ്മിള ഉണ്ണി, അംബികാ മോഹന്‍, മിനി അരൂണ്‍, ജോമി ഈശോ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍, ഗാനരചന കൈതപ്രം, സംഗീതം അലക്‌സ് പോള്‍, സിനിമാ ഫാക്ടറി റിലീസ്.

ബോംബെ മിഠായി നവംബര്‍ 5ന്

ഐഎംഎ. ഫിലീംസിന്റെ ബാനറില്‍ നവാഗതനായ ഉമ്മര്‍ കരിക്കാട്ട് സംവിധാനം ചെയ്യുന്ന ബോംബെ മിഠായി നവംബര്‍ അഞ്ചിന് ശ്രീ ഗോഗുലം മൂവീസ് റിലീസ് തിയേറ്ററിലെത്തിക്കുന്നു. വിനു മോഹന്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, ജഗതി, സൂരാജ്, കോട്ടയം നസീര്‍, ഭീമന്‍ രഘു, സലീംകുമാര്‍, കലാശാല ബാബു, കൊച്ചുപ്രേമന്‍, ശിവജി, ഗുരുവായൂര്‍, കലാരഞ്ജിനി, ശര്‍മിള, ദര്‍ശന തുടങ്ങിയവര്‍ക്കൊപ്പം ഡിംപിള്‍ കപാഡിയയും അമീര്‍ സിങ്ങും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ നിസാം റാവുത്തര്‍, ഛായാഗ്രഹണം ലാല്‍ കണ്ണന്‍, ഗാനരചന റഫീക് അഹമ്മദ്, സംഗീതം പാരീസ് ചന്ദ്രന്‍, നിര്‍മ്മാണം യു. പ്രദീപ് രാജേഷ് മലാക്ക.

ഡബിള്‍സ് ചിത്രീകരണം നവംബര്‍ അവസാനം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡബിള്‍സ് എന്ന പുതിയ സിനിമയുടെ ചിത്രീകരണം നവംബര്‍ അവസാനത്തോടെ ആരംഭിക്കും. ഗിരി എന്ന പേരില്‍ വേഷമിടുന്ന മമ്മൂട്ടിയോടൊപ്പം മലയാളത്തിലെ പ്രിയനായികയായിരുന്ന നാദിയ മൊയ്തു തിരിച്ചുവരവ് നടത്തുകയും ചെയ്യുന്നു. മമ്മൂട്ടിയുടെ ഇരട്ട സഹോദരിയുടെ വേഷത്തിലാണ് നാദിയ എത്തുന്നത്. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നാദിയ മൊയ്തുവും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. സച്ചി-സേതു എന്നിവര്‍ അണിയിച്ചൊരുക്കുന്ന രസകരമായ സിനിമയുടെ ഷൂട്ടിംഗ് ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് നടക്കുക. പുതുമുഖസംവിധായകനായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മുബൈ മോഡല്‍ തപ്‌സി ആയിരിക്കും മമ്മൂട്ടിയുടെ നായിക. സുബ്രമണ്യപുരം ഫെയിം ജയിംസ് വസന്തന്‍ സംഗീതസംവിധാനത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. പി. സുകുമാരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഡ്രീംസ് ഓഫ് വീല്‍സിന്റെ ബാനറില്‍ കെ.കെ. നാരായണദാസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത ജനുവരിയോടെ തീയേറ്ററിലെത്തും.

മോഹന്‍ലാല്‍ കാസനോവയുടെ സെറ്റില്‍ ദുബായായില്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പലപ്പോഴായി മാറ്റി വയ്ക്കപ്പെട്ട കാസനോവ എന്ന സൂപ്പര്‍ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുബായില്‍ തിരക്കിലാണ്. സിനിമയിലെ കഥാപാത്രത്തെ മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാവും എന്നുതന്നെയാണ് കരുതുന്നത്. ശ്രീയ സരണ്‍, പ്രിയങ്ക, റോമ, ഡിംപിള്‍ റോസ്, ലക്ഷ്മി റായ് തുടങ്ങി സാധാരണ സൂപ്പര്‍സ്റ്റാറിന് താങ്ങാനാവുന്നതിലും കൂടുതല്‍ നായികമാരുടെ പട തന്നെയാണ് മോഹന്‍ലാലിനെ അനുഗമിക്കുന്നത്. സിനിമയുടെ കഥ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും നിരവധി നിഗൂഢത നിറഞ്ഞ സസ്‌പെന്‍സ് രംഗങ്ങളാല്‍ സമൃദ്ധമായിരിക്കും. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സിനിമയുടെ മുഴുവന്‍ രംഗങ്ങളുടെ ചീത്രീകരണം ദുബായില്‍ വച്ച് തന്നെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു വിദേശരാജ്യങ്ങളിലെ ചിത്രീകരണം നിര്‍മ്മാണചിലവിന്റെ വര്‍ദ്ധനവ് കാരണം ഒഴിവാക്കാനാണ് സാധ്യത. സിനിമയുടെ സംവിധായകന്‍ ഗാനരംഗങ്ങളുടെ ചിത്രീകണത്തിനുമാത്രമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നുണ്ട്. എന്തായാലും കാസനോവ മലയാളക്കരയില്‍ ആഘോഷമാവുമെന്നുറപ്പാണ്.

പൃിഥിരാജ് സീസണ്‍ പുന:നിര്‍മ്മിക്കുന്നു

മോഹന്‍ലാലിന്റെ പത്മരാജന്‍ ഫിലീം സീസണ്‍ വീണ്ടും മെത്തുന്നു. പൃിഥിരാജാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്. 1989ലാണ് കോവളം ബീച്ചിലെ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട പ്രമേയം പി. പത്മരാജന്‍ സിനിമയാക്കുന്നത്. ബീച്ചില്‍ ഫോറിന്‍ സാധനങ്ങള്‍ വില്പന നടത്തിവരുന്ന മോഹന്‍ലാലിനെ അപ്രതക്ഷീതമായി മൂന്ന് കൊലപാതകങ്ങളുടെ കുറ്റം ഏറ്റെടുക്കേണ്ടി വരുന്നു. അതില്‍ രണ്ടുപേര്‍ മോഹന്‍ലാലിന്റെ ഉറ്റ മിത്രങ്ങളും. സത്യത്തില്‍ ഡ്രഗ് മാഫിയയുടെ കൈയാല്‍ മരണപ്പെടുന്നവരാണ് ഈ മൂന്ന് പേരും. ബോക്‌സ് ഓഫീസ് ഹിറ്റല്ലെങ്കിലും പത്മരാജന്റെ വശ്യസുന്ദരമായ കഥ പറച്ചില്‍ ചിത്രത്തെ മലയാള പ്രേക്ഷകരുടെ മനസ്സില്‍ മായാത്ത ഒരു ഇടം കണ്ടെത്തി. ഒരിക്കലും മറക്കാത്ത വിങ്ങുന്ന ഒരു ഓര്‍മ്മപോലെ. ഈ മാറിയ സാഹചര്യത്തില്‍ സീസണ്‍ ക്ലച്ച് പിടിക്കുമോ എന്നേ അറിയാനുള്ളൂ.

സത്യന്‍ അവാര്‍ഡ് മമ്മൂട്ടിക്ക്

മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് കേരള കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ സത്യന്‍ സ്മാരക അവാര്‍ഡിന് അര്‍ഹമായി. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ മമ്മൂട്ടിയുടെ അഭിനയതികവിനും മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ അവനരതമായ സംഭാവനയും പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും നടനും സംവിധായകനുമായ മധുപാലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് മമ്മൂട്ടിയ്ക്ക് നല്‍കും. അവാര്‍ഡ് നല്‍കല്‍ ചടങ്ങ് നവംബര്‍ 9ന് സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് നടത്താണ് തീരുമാനിച്ചിരിക്കുന്നത്. അന്നു തന്നെയാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരിലൊരാളായ സത്യന്റെ 99ാം ജന്മദിനവും വന്നുചേരുന്നത്.

ഫാസിലിന്റെ ലിവിംഗ് ടുഗെദര്‍

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഫാസില്‍ ഇത്തവണ ലിവിംഗ് ടുഗെദര്‍ എന്ന പ്രണയ ചിത്രം ഒരുക്കുന്നത്. ജിനൂപ്, ശ്രീജിത്ത് എന്നിവരാണ് ഫാസിലിന്റെ പുതുമുഖ നായകന്‍മാര്‍. ചിത്രത്തിന്റെ രചനയും ഫാസിലാണ് നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്നസെന്റ്, ലക്ഷമിപ്രിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ആനന്ദക്കുട്ടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേക്കപ്പ് – പി.എന്‍.മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബാബു ഷാഹിര്‍, പിലാക്കണ്ടി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദാലി നിര്‍മ്മിക്കുന്ന ഈചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചങ്ങനാശേരി, മുണ്ടക്കയം, കുട്ടിക്കാനം എന്നിവിടങ്ങളിലായി ചിത്രം പൂര്‍ത്തിയാക്കും. പിലാക്കണ്ടി ഫിലിംസ് ഇന്റര്‍നാഷണല്‍ ചിത്രം റിലീസിനെത്തിക്കും.

റഹ്മാന്‍ നായകനാകുന്ന ലാവെണ്ടര്‍

പ്രണയം മുഖ്യവിഷയമായി ഒരു സിനിമ മലയാളത്തില്‍ വരികയാണ്. ലാവെണ്ടര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സിനിമ അസ്പൃശമായ പ്രണയത്തിന്റെ സുഗന്ധത്തെ അനാവരണം ചെയ്യുന്നു. റഹ്മാനോടൊപ്പം റിതു എന്ന സിനിമയിലൂടെ പ്രശസ്തനായ നിഷാനും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു. അറ്റ്‌ലസ് ടി. അലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്നു. മറ്റു അഭിനേതാക്കള്‍, ജനാര്‍ദ്ദനന്‍, തലൈവാസല്‍ വിജയ്, അനൂപ് ചന്ദ്രന്‍, കല്‍പ്പന തുടങ്ങിയവരാണ്. നായിക കഥാപാത്രത്തെ നിശ്ചയിച്ചിട്ടില്ല. ജിമ്മി മാത്യു, കൗണ്‍സില്‍ ഫിലീംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo