മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍ തിരക്കഥയായ മണിച്ചിത്രതാഴിന്റെ രചയിതാവ് മധുമുട്ടം 14 വര്‍ഷത്തിനുശേഷം വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തുന്നു. ഭരതന്‍ ടെച്ചുമായി ഈയിടെ ഇറങ്ങിയ നിറക്കാഴ്ച അത്രവലിയ ചലനങ്ങള്‍ മലയാളസിനിമയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം പുതിയ സിനിമയുടെ ഒരുക്കത്തിലാണ്. കാണാകൊമ്പത്ത് എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹാദേവനാണ്. ഡോ. ലീല പ്രസന്നന്‍ ചിത്രം നിര്‍മ്മിക്കും. പുതിയ താരങ്ങളെ അണിനിരത്തുന്ന ചിത്രത്തില്‍ വിനോദ് കൃഷ്ണന്‍, ദീപു ശാന്ത്, ഷങ്കര്‍ നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതില്‍ ദീപുശാന്ത് ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ സഹോദരന്‍ കൂടിയാണ്. ഇവരെ കൂടാതെ ചിത്രത്തില്‍ വേണുനാഗവള്ളി, സലീംകുമാര്‍, മാണി. സി. കാപ്പന്‍, വെട്ടുകില്‍ പ്രകാശ്, കെ.പി.എ.സി. ലളിത എന്നിവരും അഭിനയിക്കുന്നു. ആന്ദകുട്ടന്‍ ഛായാഗ്രഹണവും, വയലാര്‍ ശരത് ചന്ദ്രന്‍ ഗാനരചനയും നിര്‍വ്വഹിക്കുന്നു.
Archives
- May 2012
- April 2012
- March 2012
- February 2012
- January 2012
- December 2011
- November 2011
- October 2011
- September 2011
- August 2011
- July 2011
- June 2011
- May 2011
- April 2011
- March 2011
- February 2011
- January 2011
- December 2010
- November 2010
- October 2010
- September 2010
- August 2010
- July 2010
- June 2010
- May 2010
- April 2010
- March 2010
- February 2010
- January 2010
- December 2009
- November 2009
- October 2009
- September 2009
- August 2009
- July 2009
- June 2009
- July 2007
Ads


പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ് മെയ്ക്കര്‍ രഞ്ചിത്തും വീണ്ടും ഒന്നിക്കുന്നു. ഇപ്രവാശ്യം രഞ്ചിത്ത് സംവിധായക കുപ്പായത്തിനുപകരം തിരക്കഥ മാത്രമേ ചെയ്യുന്നുള്ളു. പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഫിലീം ഫീല്‍ഡില്‍ നിന്നും വളരെ കാലമായി മാറിനില്‍ക്കുന്ന ജി.എസ്. വിജയാണ്. കേപ്പിറ്റോള്‍ തിയേറ്റേഴ്‌സിന്റെ ബാനറില്‍ രഞ്ചിത്തും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും. സിനിമാ രംഗത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് രഞ്ചിത്ത് ഈയിടെ പുറത്തിറക്കിയ സിനിമകള്‍. പാലേരി മാണിക്യം, കേരള കഫേ, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളസിനിമയില്‍ പുതിയ ചലചിത്രസംസ്‌ക്കാരത്തിനുതന്നെ തുടക്കം കുറിച്ച സംരംഭങ്ങളായി മാറിയിരിക്കുകയാണ്. വെറും കച്ചവടസിനിമകളില്‍ നിന്നും മാറി സിനിമ എന്ന കലാമാധ്യമത്തിന്റെ ഏല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി എങ്ങനെ വ്യത്യസ്തമായ ഒരു കലാരൂപം സൃഷ്ടിക്കാം എന്ന പരീക്ഷണത്തിലാണ് രഞ്ചിത്ത്.
സംവിധായകന്‍ ലാലിന്റെ പുതിയ ചിത്രമായ ടൂര്‍ണ്ണമെന്റില്‍ തമിഴിലെ അറിയപ്പെടുന്ന താരമായ രൂപ മഞ്ചേരിയെ നായികയായി തീരുമാനിച്ചു. ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് പുതിയ നായികയെ കണ്ടെത്താന്‍ സാധിച്ചത്. ക്രിസ്തുമസിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് ലാല്‍. ചിത്രത്തില്‍ എട്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് നായികാ-നായകന്മാരായി എത്തുന്നത്. സെപ്തംബര്‍ മാസം ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ മൈസൂര്‍, ബാംങ്കഌര്‍, ഗുണ്ടല്‍പേട്ട് എന്നിവടങ്ങളായിരിക്കും ലൊക്കേഷനുകള്‍. പി.എന്‍. വേണുഗോപാല്‍ നിര്‍മ്മാണപങ്കാളിയാണ്. ദീപക് പോള്‍ സംഗീതം നിര്‍വ്വഹിക്കുന്നു. ഗാനരചന വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ.
നസ്രാണിക്കുശേഷം ഹൊറൈസണ്‍ എന്റര്‍ടൈമെന്റിന്റെ ബാനറില്‍ എം.രാജന്‍ നിര്‍മ്മിക്കുന്ന മധു കൈതപ്രം ഓര്‍മ മാത്രം എന്ന ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. രാഷ്ടീയ-സിനിമാ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മധു കൈതപ്രത്തിന്റെ ഗുരു കൂടിയായ സംവിധായകന്‍ ജയരാജ് ആദ്യ ഭദ്രദീപം തെളിയിച്ചു. ഏകാന്തം, മധ്യവേനല്‍ തുടങ്ങിയ നല്ല സിനിമകള്‍ക്ക് ശേഷം മധു ഒരുക്കുന്ന ഈ സിനിമ നഷ്ടമാകുന്ന മകനുവേണ്ടി കാത്തിരിക്കുന്ന രക്ഷകര്‍ത്താക്കളുടെ കഥ വികാരഭരിതമായി പ്രതിപാദിക്കുന്നു. ദിലീപും പ്രിയങ്കയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സിനിമയില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. റഹിംകടവത്തിന്റെ കഥയ്ക്ക് സി.വി.ബാലകൃഷ്ണന്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു. എം.ജെ.രാധാകൃഷ്ണനാണ് ഛായാഗ്രഹണം. നിര്‍മാണനിര്‍വഹണം- വിനോദ് ഷൊര്‍ണൂര്‍. നവംബറില്‍ ആരംഭിക്കുന്ന ഈ ചിത്രം കൊച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
മലയാള സിനിമയില്‍ ഫാസില്‍ വീണ്ടും പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു. മോഹന്‍ലാല്‍ മുതല്‍ തുടങ്ങുന്ന ഈ നീണ്ട നിരയില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഹേമന്ത്, ജിനൂപ്, ശ്രീജിത്ത് എന്നിവരും നായികയായി ശ്രീലേഖയുമാണ്. ലിവിംഗ് ടുഗെദര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പിലാക്കണ്ടി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദാലി ഈ ചിത്രം നിര്‍മ്മിക്കുന്നു. ചങ്ങനാശേരിയിലെ കെ.ബി എന്‍ക്ലേവില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തിരുവല്ല, തൊടുപുഴ, മുണ്ടക്കയം തുടങ്ങിയ നിരവധി ലൊക്കേഷനുകളും ഈ ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്.കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചങ്ങനാശേരി ളായിക്കാട്ടെ കെ.ബി എന്‍ക്ലേവ് ഒരു വിസ്മയം തന്നെയാണ്. അമ്പത്തിയാറ് ഏക്കറിനുള്ളില്‍ പതിനാറ് വില്ലകള്‍. വലിയ ലേക്ക്, ഗാര്‍ഡന്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇതുവരെ ചലച്ചിത്ര സംവിധായകരുടെ ശ്രദ്ധയില്‍ പെടാതെ പോയ ഒരു ലൊക്കേഷന്‍.സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ഫാസില്‍ ഈ ചിത്രത്തില്‍ എട്ട് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൈതപ്രം, എം.ജയചന്ദ്രന്‍ ടീമിന്റേതാണ് ഗാനങ്ങള്‍. ആനന്ദക്കുട്ടനാണ് ഛായാഗ്രാഹകന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍. പിലാക്കണ്ടി ഫിലിംസ് ഇന്റര്‍നാഷണല്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
ജയറാം അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സബാഷ് ശരിയാന പോട്ടി. പ്രശസ്ത സംവിധായകനായ കെ.ബാലചന്ദറിന്റെ സഹസംവിധായകനായിരുന്ന വേണു അരവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെന്നൈയിലും മധുരയിലുമായി രണ്ട് ഷെഡ്യൂളുകളിലായിട്ടാണ് ചിത്രം പൂര്‍ത്തിയായത്. തമിഴ്‌നാട്ടിലെ സിനിമാ രാഷ്ട്രീയ കൂട്ടുകെട്ടിനെ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജോയാര്‍ എന്ന സൂപ്പര്‍ താരത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ പലരും തമിഴകത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാറുണ്ട്. ഇവിടെ ജോയാറിനും രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ വലിയ നിര്‍ബന്ധം ഉണ്ടാകുന്നു. എന്നാല്‍ ജോയാര്‍ അതിന് തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മധുരയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ജോയാര്‍ എത്തുന്നത്. ഇവിടെ ആരാധകര്‍ അമ്പരപ്പിക്കും വിധമാണ് സ്വീകരണ ചടങ്ങ് ഒരുക്കിയത്. ഇതിലൊരു ആരാധകന്‍ ജോയറിനൊപ്പം കയറിപ്പറ്റി. ഈ ആരാധകന്‍ ജോയാറിന്റെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് അത്യന്തം രസാവഹമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നിള ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരിടത്തൊരു പോസ്റ്റ്മാന്‍. ഈ ചിത്രത്തില്‍ രഘുനന്ദനനായി കുഞ്ചാക്കോ ബോബനും ഗംഗാധരനായി ഇന്നസെന്റും, ഉഷയായി മീരാനന്ദനും അഭിനയിക്കുന്നു. തമിഴ് നടന്‍ശരത്കുമാര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി അഭിനയിക്കുന്നു. എസ്.ഐ ഷാഹുല്‍ ഹമീദായി കലാഭവന്‍ മണി അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, കെ.ബി ഗണേഷ്‌കുമാര്‍, ജാഫര്‍ ഇടുക്കി, ബൈജു എഴുപുന്ന, അനില്‍ മുരളി, അര്‍ച്ചന തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഷാജി.ടി, ബഷീര്‍, സില്‍സില എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം കെ.ഗിരീഷ്‌കുമാര്‍ എഴുതുന്നു. കൈതപ്രം അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് മോഹന്‍ സിത്താരയാണ്.ഛായാഗ്രഹണം – ആനന്ദ് ബാലകൃഷ്ണന് സെപ്റ്റംബര്‍ മുപ്പതിന് ഈസ്റ്റ് കോസ്റ്റ് റീല്‍ ആന്റ് റിയല്‍ എന്റര്‍ടെയിന്റ്‌മെന്റ് ഒരിടത്തൊരു പോസ്റ്റ്മാന്‍ തീയേറ്ററിലെത്തിക്കും.
മോഹന്‍ലാല്‍ നായകനായ മഹാസമുദ്രത്തിന് ശേഷം ഡോക്ടര്‍ എസ്.ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഹസ്രം. ത്രിലോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ത്രിലോക് സുരേന്ദ്രന്‍പിള്ള നിര്‍മ്മിക്കുന്ന സഹ്രസത്തില്‍ സുരേഷ് ഗോപി വിഷ്ണു സഹ്രസനാമം ഐ.പി.എസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധു, ബാല, ജഗതി ശ്രീകുമാര്‍, സുരേഷ്‌കൃഷ്ണ, കിരണ്‍രാജ്, റിസബാബ, ഇന്നസെന്റ്, സുധീഷ്, കൊച്ചു പ്രേമന്‍, കോട്ടയം നസീര്‍, നിയാസ്, രാജേഷ്, ലക്ഷ്മിഗോപാലസ്വാമി, സരയു തുടങ്ങിയവര്‍ അഭിനയിക്കുന്നു. സഹസ്രത്തില്‍ സന്ധ്യയാണ് നായിക. സിനിമക്കുള്ളിലെ സിനിമയാണ് സഹസ്രം എന്ന ചിത്രത്തിലൂടെ പറയുന്നത്. ഡോക്ടര്‍ എസ്.ജനാര്‍ദ്ദനന്‍ തന്നെ തിരക്കഥയെഴുതുന്ന ഈ ചിത്രത്തെ ഒരു ഹൊറര്‍ – ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കുകയാണ് സംവിധായകന്‍.
സെലബസ് ആന്റ് റെഡ് കാര്‍പെറ്റ് ബാനറില്‍ രാജ് സക്കറിയാസ്, റിജോ സക്കറിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന അമല്‍ നീരദിന്റെ അന്‍വര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീശ്കുറുപ്പ് നിര്‍വഹിക്കുന്നു. ആര്‍. ഉണ്ണി, ശ്രീജിത്ത് ഡി. പിള്ള എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണമെഴുതുന്നത്. തമിഴ്‌നടന്‍ പ്രകാശ്‌രാജ്, ലാല്‍, സലിംകുമാര്‍, സായ്കുമാര്‍, സമ്പത്ത്, ശ്രീജിത്ത് രവി, സുധീര്‍ കരമന, സുബീഷ് സുധി, റെജിനായര്‍, ചാലിപാല, വിജയന്‍ കാരന്തൂര്‍, ഗീത, നിത്യാമേനോന്‍, വിജയകുമാരി, കുക്കുപരമേശ്വരന്‍ തുടങ്ങിയവരാണ് അന്‍വറിലെ മറ്റു പ്രമുഖ താരങ്ങള്‍. അന്‍വര്‍ ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു. അഷറഫ് എന്ന ആളുമായി പരിചയപ്പെട്ടതോടെയാണ് അന്‍വറിന്റെ പ്രവൃത്തിയിലും ചിന്തയിലും മാറ്റങ്ങള്‍ പ്രകടമായത്. അന്‍വറിനെക്കൊണ്ട് അഷറഫിന് ചില കാര്യങ്ങള്‍ നേടാനുണ്ടായിരുന്നു. പക്ഷേ, അതു അന്‍വര്‍ അറിഞ്ഞിരുന്നില്ല. താന്‍പോലും അറിയാതെ അന്‍വര്‍ തീവ്രവാദത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ തന്ത്രങ്ങളും മാര്‍ഗങ്ങളും പ്രയോഗിച്ചുതുടങ്ങി.