Monthly Archives: August 2010

കൂട്ടുകാര്‍ ഒരുങ്ങി

കോളേജ് ക്യാംപസിലെ രാഷ്ട്രീയ ഗുണ്ടായിസത്തിന്റെയും അതില്‍ ബലിയാടാകേണ്ടിവന്ന ഒരു ചെറുപ്പക്കാരന്റെ കഥ കൂടിയാണ് പ്രസാദ് വാളാച്ചേരില്‍ സംവിധാനം ചെയ്യുന്ന കൂട്ടുകാര്‍എന്ന ചിത്രം. പോള്‍കോ ഫിലിംസിന്റെ ബാനറില്‍ അന്നമ്മ പൗലോസ് പാണ്ടിക്കാട് നിര്‍മിക്കുന്ന ചിത്രത്തിന് സതീഷ് ബാബു മഞ്ചേരി കഥ എഴുതുന്നു. വിനുമോഹന്‍, ശങ്കര്‍, സൈജു കുറുപ്പ്,ദേവന്‍,സുരാജ്, കലാശാല ബാബു, വിമല്‍രാജ്,ശരണ്‍,മാമുക്കോയ,നാരായണന്‍കുട്ടി, സാഗര്‍ ഷിയാസ്, സെഹിയോന്‍,ഭാമ, ഊര്‍മിള, ശ്രീലത, അംബികാ മോഹന്‍,പാര്‍വ്വതി,മാസ്റ്റര്‍ പ്രിന്‍സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ബിച്ചു തിരുമലയും വാസു അരീക്കോടും ഗാനരചന നിര്‍വ്വഹിക്കുന്നു.എസ്.പി.വെങ്കിടേഷ് ആണ് സംഗീത സംവിധായകന്‍.എം.ജി.ശ്രീകുമാര്‍,മധു ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. സി.മുത്തു ഛായാഗ്രഹണവും പി.സി.മോഹനന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

കരയിലേക്ക് ഒരു കടല്‍ ദൂരം

ഐടിഎല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കരയിലേക്ക് ഒരു കടല്‍ ദൂരം പാലക്കാട്ട് ആരംഭിച്ചു.ഇന്ദ്രജിത്ത്,ജഗദീഷ്,ബിജുക്കുട്ടന്‍,അനൂപ് ചന്ദ്രന്‍,ശ്രീരാമന്‍, ടി.പി.മാധവന്‍, കൊച്ചുപ്രേമന്‍,ഒറ്റപ്പാലം പപ്പന്‍, നാരായണന്‍കുട്ടി, കോഴികോട് നാരായണന്‍ നായര്, മംമ്ത മോഹന്‍ദാസ്, ലക്ഷ്മി ശര്‍മ, ധന്യാ മേരി വര്‍ഗീസ്, സരയൂ, ഗീതാ വിജയന്‍, അംബിക മോഹന്‍, നിഷ സാരംഗ്, വല്‍സല മേനോന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഛായാഗ്രഹണം കണ്ണന്‍, ഗാനരചന ഒഎന്‍വി. സച്ചിദാനന്ദന്‍, വിനോദ് മങ്കര, സംഗീതം എം.ജയചന്ദ്രന്‍.

എന്തിരന്‍ സെവന്‍ ആര്‍ട്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു

ശങ്കര്‍ മൂവി എന്തിരന്‍ സെവന്‍ ആര്‍ട്‌സ് ഫിലീംസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. അവിശ്വസനീയമായ ഒരു വിലയ്ക്കാണ് കേരളത്തിലെ അവകാശം കൈപറ്റിയത്. സെപ്തംബര്‍ 24ന് കേരളത്തിലെ നൂറു തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ രജനീകാന്തും ഐശ്വര്യറായിയുമാണ് മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സൗത്തിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ മുടക്കുമുതല്‍ ചെയ്ത് നിര്‍മ്മിച്ച സിനിമ എന്ന ഖ്യാതിയും എന്തിരന് അവകാശപ്പെട്ടതാണ്. എ.ആര്‍. റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച സിനിമയിലെ പാട്ടുകള്‍ ഒന്നാം സ്ഥാനത്താണ്.

മോഹന്‍ലാല്‍ ഡെബിള്‍ റോളില്‍

സുപ്പര്‍ സ്‌ററാര്‍ മോഹന്‍ ലാല്‍ വീണ്ടും ഇരട്ടറോളില്‍ വെള്ളിത്തിരയിലെത്തുന്നു. ഇതിനുമുമ്പ് മോഹന്‍ലാല്‍ അഭിനയിച്ച വിജയിച്ച ചിത്രങ്ങള്‍ രാവണപ്രഭു, ഉടയോന്‍ എന്നിവയാണ്. പുതിയ ചിത്രത്തിലും അച്ഛനും മകനുമായിത്തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്. ഷാജൂന്‍ കരിയാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ടാല്‍ക്കീസ് എന്നാണ്. രാമന്‍തുരുത്തു എന്ന ഗ്രാമത്തില്‍ സിനിമ ടാക്കീസ് നടത്തി ഒരു പരുവത്തിലായ രവീന്ദ്രന്‍ നായര്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ജീവന്‍ നല്‍കുന്നത്. രവീന്ദ്രന്‍ നായരുടെ അച്ഛന്‍ സിങ്കപ്പൂര്‍കാരനായും മോഹന്‍ലാല്‍ വേഷമിടുന്നു. യഥാര്‍ത്ഥത്തില്‍ സിങ്കപ്പൂരിലായിരുന്ന അച്ഛന്‍ കെട്ടിപ്പടുത്തതാണ് ഒരു കാലത്ത് ഗ്രാമത്തിന്റെ ആശയും ആവേശവുമായിരുന്ന ഈ തിയേറ്റര്‍. ഈ കൊട്ടകമാണ് ഇന്ന് ഗതിയില്ലാതെ നിരാശാജനകമായ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. എസ്. സുരേഷ് ബാബു തിരക്കഥ രചിച്ച സിനിമയുടെ ചിത്രീകരണം അടുത്തമാസം അവസാനത്തോടെ ആരംഭിക്കും.

പൃഥ്വിരാജിന്റെ തേജഭായ് ആന്റ് ഫാമിലി

പൃഥ്വിരാജിന്റെ മുഴുനീള ഹാസ്യചിത്രം വരുന്നു. തേജ്ഭായ് ആന്റ് ഫാമിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്, ക്രേസി ഗോപാലന്‍ ഫെയിം ദീപു കരുണാകരനാണ്. ആനന്ദവിഷന്‍ ചിത്രം നിര്‍മ്മിക്കുന്നു. ഗൗരവവേഷങ്ങള്‍ മാത്രം ചെയ്യുന്ന പൃഥ്വീരാജിന്റെ മുഖം ഒന്നുമിനുക്കി കുടുംബപ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കിടയിലും സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമകൂടി ഈ സിനിമയിലൂടെ നോട്ടമിടുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ പൃഥ്വീരാജിന്റെ ആന്റിഹീറോ സ്‌റ്റെല്‍ നായകവേഷം നല്ലനിലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൃഥ്വിരാജ് അടുത്തിടെ അപൂര്‍വ്വമായി മാത്രമെ കോമഡി രംഗത്ത് അഭിനയിച്ചിട്ടുള്ളൂ. എല്ലാ നായകവേഷങ്ങളും സീരിയസുകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നവയായിരുന്നു.

മമ്മൂട്ടിയുടെ അരക്കള്ളന്‍ മൂക്കാക്കള്ളന്‍

2011 ല്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് ബാനറില്‍ സുപ്പര്‍സ്‌ററാറുകളെ അണിനിരത്തി പുതിയ സിനിമയുടെ അണിയറ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മറ്റൊരു ഹിറ്റ് സിനിമയായിരിക്കും ഇത്. Twetny20 എന്ന സിനിമയുടെ വിജയശില്പികളായ തിരക്കഥാക്കൃത്തുക്കല്‍ സിബി കെ. തോമസ്-ഉദയ് കൃഷ്ണ കൂട്ടുക്കെട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നാണ്. സിബി കെ. തോമസ്-ഉദയ് കൃഷ്ണ തിരക്കഥയെഴുതിയ പോക്കിരി രാജ 2010ലെ ഹിറ്റ്‌ലിറ്റില്‍ സ്ഥാനം നേടിയ സിനിമയാണ്. അതുകൊണ്ടുതന്നെ 2011ലും ഹിറ്റുകള്‍ ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

ഉറുമി ഷൂട്ടിംഗ് മുബൈയില്‍ തുടങ്ങി

ചരിത്രകഥയെ ആസ്പദമാക്കി ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പൃത്വിരാജ് ചിത്രത്തിന്റെ മുബൈയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. മുബൈയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. പൃഥ്വിരാജ് കേളുനമ്പ്യാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1498ല്‍ കാപ്പാട് കപ്പല്‍ ഇറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌ക്കോഡ ഗാമയെ വധിക്കാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ നേതാവായാണ് കേളുനായര്‍ പ്രത്യക്ഷപ്പെടുന്നത്. ജനീല ഡിസൂസ, വിദ്യാബാലന്‍, പ്രഭുദേവ തുടങ്ങി തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ നടീനടന്മാര്‍ ചിത്രത്തിന്റെ ഭാഗഭാക്കാവുന്നുണ്ട്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ ഹിന്ദി ഫിലീമില്‍

ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിന് താത്പര്യമില്ലെങ്കില്‍ തന്റെ പ്രിയ സുഹൃത്ത് പ്രിയദര്‍ശന്റെ ഹിന്ദി സിനിമ ചെയ്യുന്നതിന് ലാല്‍ സമ്മതിച്ചു. ഈയിടെ വിശാല്‍ ഭരദ്വാജ് തന്റെ ഹിന്ദി സിനിമയിലേക്ക് പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവിന്റെ റോളില്‍ അഭിനയിക്കുന്നതിന് ക്ഷണിച്ചെങ്കിലും അദ്ദേഹം ആ ഓഫര്‍ നിരസിക്കുകയായിരുന്നു. ഇതുവരെ പേരിട്ടില്ലാത്ത പ്രിയദര്‍ശന്റെ സിനിമയില്‍ അനില്‍ കപൂര്‍, അജയ് ദേവഗണ്‍, സമീറ റെഡി, കുനാല്‍ കപൂര്‍ എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വളരെയധികം സങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തെയാണ് വെള്ളിത്തിരയില്‍ എത്തിക്കുന്നത്. മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ച ഹിന്ദി ചിത്രങ്ങള്‍ കമ്പനിയും ആഗ് എന്ന ചിത്രവുമാണ്.

വിജീഷ്‌ മണിയുടെ ഭൂലോക രക്ഷകന്‍

മത സൌഹാര്‍ദ്ദ ത്തിന്‍റെയും ലോക സമാധാന ത്തിന്‍റെയും സന്ദേശവുമായി ‘ഭൂലോക രക്ഷകന്‍’ വരുന്നു. വിജീഷ്‌ മണി  എന്ന യുവ സംവിധായകന്‍ 35 ലോക ഭാഷകളിലായി നിര്‍മ്മിക്കുന്ന  സിനിമ യാണ്  ഭൂലോക രക്ഷകന്‍. യുഗങ്ങള്‍ക്കു മുന്‍പേ അയ്യപ്പനും  വാവരും തുടങ്ങി വെച്ച മത സൌഹാര്‍ദ്ദ സന്ദേശം ഇന്നത്തെ സമൂഹം മറന്നു പോകുന്നു.  ശ്രീ അയ്യപ്പനും  വാവരും മുഖ്യ കഥാപാത്ര ങ്ങളായി വരുന്ന ഈ സിനിമ യില്‍ വാവരുടെ വേഷം കൈകാര്യം ചെയ്യുന്നത് അറബ് വംശജനായ ഒരു അഭിനേതാവായിരിക്കും ഭാരത സംസ്കാരം ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനു കൂടിയാണ്  35  ഭാഷകളില്‍ ചിത്രം ഒരുക്കുന്നത്. മലയ, കൊറിയ, ചൈനീസ്‌ ഇംഗ്ലീഷ്‌ അടക്കം 17 വിദേശ ഭാഷകളും, മലയാളം, തമിഴ്‌, കന്നഡ, ഹിന്ദി, തെലുങ്ക് അടക്കം 18  ഇന്ത്യന്‍ ഭാഷ കളിലും ആയിരിക്കും ചിത്രം ഒരുങ്ങുക. നിരവധി സവിശേഷത കള്‍ ഉള്ള ഒരു സിനിമ യായിരിക്കും ഇത്. ഗ്രാഫിക്സും, ഗിമ്മിക്സുകളും ഒഴിവാക്കി യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ഒന്നര വര്‍ഷം കൊണ്ട് 10 ഷെഡ്യൂളില്‍ ചിത്രീകരി ക്കാനാണ് പദ്ധതി.  മാനസരോവര്‍, കൈലാസം, ജെയ്പൂര്‍, മൈസൂര്‍, ലക്ഷദ്വീപ്‌, കപ്പാട്‌ ബീച്ച്, ശബരിമല  എന്നിവിട ങ്ങളിലൊക്കെ ചിത്രീകരണം ഉണ്ടായിരിക്കും. മോഹന്‍ലാലിനെ നായകനാക്കി പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്ത ഭഗവാന്‍ എന്ന സിനിമ യുടെ നിര്‍മ്മാതാവ്‌ കൂടിയാണ് ഗുരുവായൂര്‍ സ്വദേശിയായ വിജീഷ്‌ മണി.

 

മോഹന്‍ലാല്‍ രാജീവ്‌നാഥ് ഫിലീമില്‍

പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയ്ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ സംവിധായകന്‍ രാജീവ്‌നാഥുമായി വീണ്ടും ഒന്നിക്കുന്നു. ഒന്നാം സാര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പൊതിച്ചോറ് എന്ന കാരൂരിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചെയ്യുന്നത്. കെ.ബി. വേണു തിരക്കഥ രചിക്കുന്നു. മോഹന്‍ലാല്‍ ഒരു സ്‌ക്കൂള്‍ മാസ്റ്റരുടെ വേഷത്തിലാണ് ചിത്രത്തില്‍. ഛായാഫിലീംസ് ചിത്രം നിര്‍മ്മിക്കുന്നു. സിനിമയുടെ ചിത്രീകരണം സെപ്തംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കും.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo