ഷാഫി സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയുടെ ഷൂട്ടിംങ്ങ് സെപ്തംബര്‍ 10ന് തുടങ്ങും. ഹാരി പോര്‍ട്ടര്‍ എന്ന് പേരിട്ടിരുന്ന സിനിമയുടെ പേര് മിക്കവാറും മാറ്റി കുറച്ചുകൂടി ജനപ്രിയമാകുന്ന ഒരു പേരിടാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹാസ്യാത്മക കുടുംബകഥയാണ് ചിത്രത്തിന്. വൈശാഖ് ഫിലീംസ് ചിത്രം നിര്‍മ്മിക്കുന്നു.
ഷാഫി ജയറാമിന്റെ ‘മേക്കപ്പ് മാന്‍’ എന്ന സിനിമയുടെ തിരക്കിലാണിപ്പോള്‍. പൃഥ്വിരാജ്, ഷീലാ കൗള്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിക്കുന്നവര്‍. കല്യാണരാമന്‍ എന്ന സിനിമയാണ് ഷാഫിയും ദിലീപും ഒന്നിച്ച് ചെയ്ത അവസാന ചിത്രം.


മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തീയേറ്ററുകളില്‍ എത്താന്‍ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവേ അടുത്ത മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി ലാല്‍ കരാറിലേര്‍പ്പെട്ടു. ‘ചൈന ടൗണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാം, ദിലീപ് എന്നീ സൂപ്പര്‍ സ്റ്റാറുകളും നിര്‍ണ്ണായക റോളില്‍ എത്തുന്നു. റാഫി – മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈന ടൗണില്‍ കാവ്യ മാധവനാണ് ഒരു നായിക. മറ്റു രണ്ടു നായികമാരെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നു. ‘മഴവില്ലിനറ്റം വരെ’ എന്നു പേരിട്ട ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും അദ്ദേഹത്തിന്‍േറതുതന്നെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാക് ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ആസിഫാണ്. വള്ളുവന്‍ കടവ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാര്‍ജയിലെ വ്യവസായി എ. മുകുന്ദനാണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കേരള കഫേ ജര്‍മ്മനിയിലെ ഫിലീം ഫെസ്റ്റ് വെല്‍ ‘ബോളിവുഡ് ആന്റ് ബിയൗണ്ട്’ ല്‍ തെരെഞ്ഞെടുക്കപ്പെട്ടു. 10 ചെറിയ സിനിമകളുടെ ഒരു സമാഹാരമായി വിവിധ സംവിധായകര്‍ അണിയിച്ചൊരുക്കിയതാണ് കേരള കഫേ എന്ന സിനിമ. ജര്‍മ്മന്‍ അവാര്‍ഡ് ഫോര്‍ ഇന്ത്യന്‍ സിനിമ, ബെസ്റ്റ്്് ഓഡിയന്‍സ് അവാര്‍ഡ്, ബെസ്റ്റ്്് ഡയറക്ടേര്‍സ് വിഷന്‍ അവാര്‍ഡ് എന്നീ മത്സരങ്ങളിലും കേരള കഫേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംവിധാകരിലൊരാളായ അഞ്ജലി മേനോന്‍ ഫെസ്റ്റിവെലില്‍ മുഖ്യഅതിഥിയായി പങ്കെടുത്തിരുന്നു.
സംഗീതത്തിനു പ്രാധാന്യം നല്‍കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘പാട്ടിന്റെ പാലാഴി’ എന്ന ചിത്രം ജൂലായ് അവസാനം പ്രദര്‍ശനത്തിന് തയ്യാറാകുന്നു. മീരാജാസ്മിന്‍, മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കൃഷ്ണകുമാര്‍, പ്രേംകുമാര്‍,രേവതി എന്നിവരാണ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം രാജേന്ദ്രബാബു. ഛായാഗ്രഹണം അഴകപ്പന്‍. ഒഎന്‍വിയുടെ വരികള്‍ക്ക് സുരേഷ് മണിമല ഈണം പകര്‍ന്നിരിക്കുന്നു.
ധനുഷ് ഫിലീംസിന്റെ ബാനറില്‍ മോഹന്‍ നിര്‍മ്മിച്ച് പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന ‘അഡ്വ. ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി’ തിയേറ്ററിലെത്തുന്നു. മുകേഷ്, ജഗദീഷ്, അശോകന്‍, പ്രേംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, നാരായണന്‍കുട്ടി, കൊച്ചുപ്രേമന്‍, രൂപശ്രീ, പൊന്നമ്മ ബാബു, ഗീതാ വിജയന്‍, ഉഷാ, മഹിമ, ബിന്ദു മുരളി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മല്ലികാ കപൂറാണ് നായിക. അനില്‍ പനച്ചുരാന്റെ ഗാനങ്ങള്‍ക്ക് േേമാഹന്‍ സിതാര ഈണം നല്‍കുന്നു. കെ.വി. സുരേഷ് ബാബു ഛാ.യാഗ്രഹണം നിര്‍വ്വഹിച്ചു
വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ സുബൈര്‍ നിര്‍മ്മിച്ച് വി.എം. വിനു സംവിധാനം ചെയ്ത ‘പെണ്‍പട്ടണം’ തിയേറ്ററിലേക്ക്. രേവതി, ശ്വേതാ മേനോന്‍, കെപിഎസി ലളിത, ലക്ഷ്മിപ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലേഷ്, നെടുമുടി വേണു, ലാല്‍, ശിവജി ഗുരുവായൂര്‍, അഗസ്റ്റിന്‍, അബുസലീം, സാദിഖ്, വിജയ് വി. നായര്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണുപ്രിയ, എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. രഞ്ജിത്തിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ടി.എ. റസാഖാണ്. കൈതപ്രം, അനില്‍ പനച്ചുരാന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജി. ശ്രീകുമാര്‍ പാടിയിരിക്കുന്നു. സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണം.
ഷാജി എന്‍. കരുണിന്റെ സിനിമയില്‍ സംഗീതത്തിന് ഇടം കണ്ടതിലുള്ള സന്തോഷത്തിലാണ് ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഐസക് തോമസ്. ഷാജിയുടെ പടത്തില്‍ ആദ്യമായാണ് പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നത്. ഷാജി എന്‍ കരുണിന്റെ ഹിന്ദി സിനിമയായ നിഷാദില്‍ ടിബറ്റന്‍ പശ്ചാത്തലമുള്ള ഒരു ഇംഗ്ലീഷ് ഗാനത്തിന് ഐസക് തോമസ് മുമ്പ് ഈണമിട്ടിട്ടുണ്ട്. സ്വമ്മിലും പശ്ചാത്തലസംഗീതം ഒരുക്കിയത് ഇദ്ദേഹം തന്നെയാണ്. പൂന്നെ ഫിലീം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും ഒന്നാം റാങ്കോടെയാണ് പാസായത്. മനോരമ മ്യൂസിക്കാണ് കുട്ടിസ്രാങ്കിന്റെ ഓഡിയോ സിഡി പുറത്തിറക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ്, ദേവാനന്ദ്, പ്രദീപ് പള്ളിരുത്തി, രാജലക്ഷ്മി, ബഷീര്‍, രമേഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.