മലയാളം സിനിമയുടെ ചരിത്രത്തില്‍ അപൂര്‍വ്വം മാത്രം സംഭവിക്കുന്നതാണ് നാലു സിനിമകള്‍ ഒരു ദിവസം തന്നെ റിലീസ് ചെയ്യുക എന്നുള്ളത്. അതാണ് ജൂലൈ 30ന് സംഭവിച്ചത്. അവന്‍, ലേഡീസ് ഓണ്‍ലി, രാമരാവണന്‍, തസ്‌ക്കരലഹള എന്നീ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസിനെ തകര്‍ക്കാന്‍ എത്തിയ പടങ്ങള്‍.
ഈ നാലുപടങ്ങളില്‍ അവന്‍ ഏറ്റവും കൂടുതല്‍ റീലീസുമായി മുന്നിലാണ്. 40 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസായത്. മ്യൂസിക്കല്‍ ത്രില്ലറായ അവന്‍ വിജയ് യേശുദാസിന്റെ ആദ്യചിത്രമെന്ന ഖ്യാതിയുമായാണ് വെള്ളിത്തിരയിലെത്തുന്നത്. നന്ദകുമാര്‍ കാവില്‍ ആണ് സംവിധാനം. രാമരാവണന്‍ സുരേഷ് ഗോപിയുടെ വൈകി എത്തിയ പടമാണ്. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള തര്‍ക്കം മൂലം പടത്തിന്റെ റിലീസിങ്ങ് വൈകുകയായിരുന്നു. മാധവിക്കുട്ടിയുടെ കഥയായ മനോമിയാണ് സിനിമയായി രൂപാന്തരപ്പെട്ടത്. കഥയില്‍ സിംഹള പെണ്‍കുട്ടിയെ സ്‌നേഹിക്കുന്ന തമിഴ് തീവ്രവാദിയുടെ കഥയാണ് പ്രശ്മമായത്. ബിജു വട്ടപ്പാറയാണ് സംവിധാനം. മിത്രാകുര്യന്‍ നായികയുടെ വേഷത്തിലും. മലയാളത്തിലെ മറ്റുപ്രമുഖതാരങ്ങള്‍ സിനിമയില്‍ എത്തുന്നുണ്ട്. ഏറ്റവും കുറഞ്ഞ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയത് രാമരാവണനാണ്. ലേഡീസ് ഓണ്‍ലി സംവിധാനം ചെയ്തത് പപ്പന്‍ പയ്യറ്റുവിളയാണ്. മുകേഷ് അവതരിപ്പിക്കുന്ന വക്കീല്‍ കഥാപാത്രത്തിനുചുറ്റുമാണ് കഥ തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യന്തം കോമഡിയില്‍ വിരിയുന്ന ചിത്രത്തില്‍ മുകേഷിനുപുറമെ ലക്ഷ്മി ശര്‍മ്മ, മല്ലിക കപൂര്‍, ജഗതീഷ്, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ എന്നിവരും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. തസ്‌ക്കര ലഹളയും സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഹാസ്യസിനിമതന്നെയാണ്. രമേഷ് ദാസാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.




നല്ലവനുശേഷം ജയസൂര്യ-അലി ജോണ്‍ ഒന്നിക്കുന്ന ചിത്രമാണ് കിംഗ്ഫിഷര്‍. ജയസൂര്യയ്ക്കുപുറമെ ഒരു കൂട്ടം പുതുമുഖങ്ങള്‍ ഈ ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്. അനൂപ് മേനോന്റെ തിരക്കഥയില്‍ വിരിയുന്ന ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയെന്ന് വരും ദിവസങ്ങളില്‍ അറിവാകും. മധുമേനോന്‍ ഈ ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. ജയസൂര്യയുടെ സമയവും തെളിഞ്ഞു.
സ്റ്റാര്‍ മന്നന്‍ കമലഹാസന്‍ മലയാളസിനിമയില്‍ വീണ്ടും എത്തുന്നു. മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിച്ച കമലഹാസന്‍ 23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍ ചാണക്യനും ഡെയ്‌സിയുമാണ്. ഇപ്പോള്‍ മലയാളപ്രേക്ഷകര്‍ക്കുമുമ്പില്‍ എത്തുന്നത് ‘ഫോര്‍ ഫ്രണ്ട്‌സ്’ എന്ന സിനിമയിലൂടെയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് സജി സൂരേന്ദ്രന്‍.
പിന്നണി ഗാനരംഗത്ത് തിളങ്ങിയ വിജയ് യേശുദാസ് അഭിനയകളരിയിലും തിളങ്ങുന്നു. അവന്‍ എന്ന സിനിമയിലാണ് വിജയ് ആദ്യമായി തന്റെ അഭിനയപാടവം വെള്ളിത്തിരയില്‍ കാഴ്ചവയ്ക്കുന്നത്. ബാല മറ്റൊരു മുഖ്യവേഷം ചെയ്യുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിയാണ് പ്രമേയം ഒരുക്കിയിരിക്കുന്നത്. നന്ദകുമാര്‍ കാവില്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിജയ് യേശുദാസ് ഒരു ചാനലിലെ റിയാലിറ്റി ഗാനരംഗത്തില്‍ പങ്കെടുക്കുന്നു. ഈ ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്ന കുറ്റവാളികളുമായി വിജയ് യേശുദാസിന്റെ കഥാപാത്രം ബന്ധസ്ഥാപിക്കുന്നു. ബാലയാണ് കുറ്റവാളിയായ പാട്ടുകാരനായി എത്തുന്നത്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത മൂഹുര്‍ത്തങ്ങളാണ് സിനിമയുടെ നടവഴിയാകുന്നത്.
ജനപ്രിയ സംവിധായകന്‍ ഷാജി കൈലാസ് ചിത്രമായ രഘുപതി രാഘവ രാജാറാം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് തീരുമാനിച്ചതായി അറിയുന്നു. രണ്ടുവര്‍ഷമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്‍നിര അഭിനേതാക്കളുടെ കാള്‍ഷീറ്റ് പ്രശ്‌നവും നിര്‍മ്മാണചിലവില്‍ വന്ന അപാകതയുമൊക്കെയാണ് ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കിയതെന്നാണ് സംസാരം. എ.കെ. സാജന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ പൃഥ്വിരാജ് ട്രിപ്പിള്‍ റോളാണ് ചെയ്യാനിരുന്നത്. ചിത്രം ഉപേക്ഷിക്കുകയാണെങ്കിലും പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് തന്നെ മറ്റൊരു ചിത്രം നിര്‍മ്മിക്കാനാണ് നിര്‍മ്മാതാവ് പി.കെ. മുരളീധരന്‍ ഒരുങ്ങുന്നത്. ഇതുരെ നാമകരണം ചെയ്തിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ എം. സിന്ധുരാജിന്റെതാണ്.
ഇന്ത്യയിലെ തന്നെ തിരക്കുപിടിച്ചതും പ്രശസ്തനുമായ സിനിമാട്ടോഗ്രാഫര്‍ രവി. കെ. മേനോന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നു. മതിലുകള്‍ക്കപ്പുറം’ എന്ന മമ്മൂട്ടി ചിത്രത്തിനുവേണ്ടിയാണ് ക്യാമറ ചലിപ്പിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മതിലുകള്‍’ എന്ന സിനിനിമയുടെ രണ്ടാം ഭാഗമാണ് ‘മതിലുകള്‍പ്പുറം’. പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഓണ്‍ ഷൂട്ട്്് ശബ്ദസങ്കലനമാണ് ഉപയോഗിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാനിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസ്്് ചിത്രം നിര്‍മ്മിക്കും. ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
യിക കഥാപാത്രമായാണ് സിനിമയില്‍. സുരാജ് വെഞ്ഞാറമൂട്, കൈലാഷ് തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളുടെ വേഷം ചെയ്യുന്നുണ്ട്. സീത അവസാനമായി മലയാളത്തില്‍ അവതരിച്ചത് ‘കറന്‍സി’, വിനോദയാത്ര’ തുടങ്ങിയ സിനിമകളിലായിരുന്നു.
ഉറുമി എന്ന ആയുധത്തിന്റെ നീളം പോലെ തന്നെ കഥാപാത്രങ്ങളുടെ എണ്ണവും തിളക്കവും കൊണ്ട് ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രം വീണ്ടും വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു. പ്രഭുദേവയ്ക്കുശേഷം പുതിയതായി ഉറുമിയിലേക്ക് എത്തുകയാണ് ചന്ദന്‍ സന്യാല്‍ എന്ന ഹിന്ദി നടന്‍. കൂടെ അമോല്‍ ഗുപ്തയും. പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌ക്കോഡ ഗാമയെ വധിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഉറുമി.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘അന്‍വര്‍’ ഒക്ടോബര്‍ മാസം തിയേറ്ററില്‍ എത്തും. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ചമയ്ക്കുന്നത് ആര്‍. ഉണ്ണി, ഡി. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഇതില്‍ പൃഥ്വിരാജ് വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സാഹചര്യങ്ങള്‍ ഈ ചെറുപ്പക്കാരനെ തീവ്രവാദകളരിയിലേക്ക് തള്ളിവിടുന്നതും പിന്നീട് ആ സംഘത്തിന്‍ നിന്നുള്ള മോചനം നേടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജിനെ കൂടാതെ ലാല്‍, പ്രകാശ് രാജ്, മംമ്താ മോഹന്‍ദാസ് തുടങ്ങിയവരും നിര്‍ണ്ണായകവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.
തമിഴ് നടന്‍ ശ്രീകാന്ത് മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. തമിഴില്‍ അത്ര കണ്ട് ശോഭിക്കാത്തതാണ് മലയാളത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുന്നത്. ഉപ്പുകണ്ടം ബ്രദേഴ്‌സ് എന്ന ഹിറ്റ് ഹാസ്യസിനിമയുടെ രണ്ടാം ഭാഗത്തിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ടി എസ് സുരേഷ് ബാബു ആണ്. രാജാക്കൂട്ടം, പാര്‍ത്ഥിപന്‍ കനവ്, ഒരു നാള്‍ ഒരു കനവ്, പൂ, രസിക്കും സീമനേ തുടങ്ങി നിരവധി നല്ല കുറെ സിനിമകളില്‍ ശ്രീകാന്ത് തിളങ്ങിയിരുന്നു. ഔദ്യോഗികമായ അറിയിപ്പ് മലയാളസിനിമാ വൃത്തങ്ങളില്‍ നിന്നും ഇതുവരെ അറിവായിട്ടില്ല.