Monthly Archives: June 2010

കുഞ്ചന്‍ മന്മദ അമ്പു’വില്‍



പ്രശസ്ത മലയാള ഹാസ്യതാരം കുഞ്ചന്‍, കമലഹാസന്റെ ‘മന്മദ അമ്പു’ വില്‍ അഭിനയിക്കുന്നതിന് പാരീസിലേക്ക് പറന്നു. കമലഹാസന്റെ പഴയകാല സഹപ്രവര്‍ത്തകനും സ്‌നേഹിതനുമാണ് കുഞ്ചന്‍. കമലഹാസന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കുഞ്ചനെ ചിത്രത്തില്‍ ചേര്‍ത്തത്. കുഞ്ചുക്കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിക്കുക.

മലയാളത്തിലെ മറ്റൊരു ഹാസ്യതാരമായ മഞ്ജുപിള്ളയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലുള്ള തങ്ങളുടെതായ പ്രത്യേകതയാണ് ഇവര്‍ക്ക് അവസരം ഒരുക്കിയത്. ഈ സിനിമ ഇവരുടെ സിനിമകരിയറില്‍ ഒരു മാറ്റത്തിന് നാഴിക കല്ലാകും.

ഹാസ്യ സിനിമാ സംവിധായക മന്നന്‍ കെ. എസ്. രവികുമാറാണ് ഈ സിനിമ ഒരുക്കുന്നത്. കമലഹാസനുപുറമെ മാധവന്‍, തൃഷ, സംഗീത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ അധികഭാഗവും ചിത്രീകരിക്കുന്നത്, മെഡിറ്ററേനിയന്‍ പ്രദേശത്തും, റോമിലും വെനീസിലുമായിട്ടാണ്. റെഡ് ജൈയിന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാസനോവ ആഗസ്തില്‍



മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു സിനിമയ്ക്ക് വേണ്ടി സമയം ചെലവഴിച്ചു എന്ന ഖ്യാതിയായിരിക്കും കാസനോവ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്. മൂന്ന് വര്‍ഷം മുമ്പാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ മൂന്ന് പ്രാവശ്യം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂല്‍ ചിത്രീകരണം മാറ്റിവെയ്ക്കപ്പെട്ടു.

ഈ സിനിമയില്‍ പ്രവര്‍ത്തിച്ചവരുടെയും അഭിനയിച്ചവരുടെ പല സിനിമകളും ഇതിനിടയില്‍ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. അതേ റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ ബിഗ് ബഡ്ജറ്റ് സിനിമയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ രണ്ടുമുന്ന് വര്‍ഷങ്ങളായി ഈ സിനിമയുടെ പേര് പറഞ്ഞ് കേള്‍ക്കാത്തവരായി സിനിമപ്രേക്ഷരില്‍ ആരും ഉണ്ടാവില്ല.

അവസാനമായി വന്ന വാര്‍ത്ത കാസനോവയുടെ ഷൂട്ടിംഗ് ഈ ആഗസ്തില്‍ ആരംഭിക്കുമെന്നാണ്. അഭിനയപ്രതിഭകളായ മോഹന്‍ലാല്‍ മുതല്‍ സമീറ റെഡി, ലക്ഷ്മി റായ് തുടങ്ങിയവര്‍ ഇതില്‍ വേഷമിടുന്നുണ്ട്. സിനിമ മുഴുവനായും വിദേശത്ത് ചിത്രീകരിക്കും. ദുബൈ, ബാങ്കോക്ക്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍പ്പെടും. തിരക്കഥ സഞ്ജയ് ബോബിയുടെതാണ്. ആഷിര്‍വാദ് റിലീസ് വിതരണം ചെയ്യുന്നു. ഷൂട്ടിംഗിന്റെ കാര്യത്തില്‍ ഇനിയൊരു മാറ്റം ഉണ്ടായില്ലെങ്കില്‍ കാസനോവ മോഹന്‍ലാലിന്റെ ക്രിസ്തുമസ് റീലീസായിരിക്കും.

ജ്യോതിര്‍മയിയുടെ പാര്‍വ്വണം



ജ്യോതിര്‍മയി വീണ്ടും നായികയാവുന്നു. ചിത്രം പാര്‍വ്വണം. സിനിമയില്‍ പുതുമുഖങ്ങളായിരിക്കും കൂടുതല്‍. മനോജ് ആലുങ്കല്‍, ഡേവിഡ് മൂലന്‍, ജയന്‍ സന്നിധി, നിധിന്‍ നാഥന്‍, എം. കിരണ്‍, സന്ദീപ് രാജ്, ലിങ്കിഷ്, ഹബീബ് എന്നിവ മുന്‍നിര കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുന്നു.

പാര്‍വ്വണത്തില്‍ ഇവരെ കൂടാതെ നെടുമുടി വേണു, ഗോപകുമാര്‍, മാമ്മുക്കോയ, ബിജുക്കുട്ടന്‍, ശോഭ മോഹന്‍, കൃഷ്ണ, കല്പന എന്നിവരും മുഖ്യ വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ലൈവ് നൈന്‍ ക്രിയേഷന്റെ ബാനറില്‍ ജിന്നി കോട്ടക്കല്‍ സിനിമ നിര്‍മ്മിക്കുന്നു. നവാഗതരാണ് മറ്റ് അണിയറ പ്രവര്‍ത്തകരും.


‘നല്ല പാട്ടുകാരെ’ പ്രദര്‍ശനത്തിന്


  റിയാല്‍റ്റി ഷോ താരങ്ങളെ അണിനിരത്തി നിര്‍മ്മിച്ച ‘നല്ല പാട്ടുകാരെ’ എന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു. ഗിരീഷ് പുത്തന്‍ചേരി എഴുതിയ ഗാനങ്ങള്‍ക്ക് റിയാല്‍റ്റി ഷോ ജഡ്ജി ശരത് സംഗീതം നല്‍കുന്നു. ശിവചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്നു. ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ഭീമന്‍ രഘു എന്നിവരും സ്റ്റാര്‍ സിംഗേര്‍സുമായി ചേരുന്നു. നല്ല പാട്ടുകാരെ നിര്‍മ്മിക്കുന്നത് ശ്രീ ശക്തി മൂവി ഇന്റര്‍നാഷണല്‍ ആണ്.

റൂം നമ്പര്‍ 9 ബിറൂം നമ്പര്‍ 9 ബി

വീണ്ടും ഒരു നോവല്‍ കൂടി സിനിമയാകുന്നു. ഒരു പെണ്ണും പറയാത്തത് എന്ന നോവലാണ് മീഡിയ ജേര്‍ണലിസ്റ്റ് വി. ആര്‍. ശങ്കര്‍ ‘ റൂം നമ്പര്‍ 9 ബി’ എന്ന പേരില്‍ സിനിമയാക്കുന്നത്. വിനീത്-മുക്ത എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാണി വിശ്വനാഥ്, സീമാ ജി. നായര്‍, ശോഭാ മോഹന്‍, അരുണ്‍, ബിജുക്കുട്ടന്‍, എം. ആര്‍. ഗോപകുമാര്‍, കൃഷ്ണന്‍, അനീഷ് ജി. മേനോന്‍, ബേബി ഗൗരി, ബേബി മാളവിക തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ, സംഭാഷണം, സംവിധാനം വി. ആര്‍. ശങ്കര്‍.


മലര്‍വാടി ആര്‍ട്‌സ് ക്ലബ് പൂര്‍ത്തിയായി



പാട്ടിനും അഭിനയത്തിനും തത്ക്കാലം വിരാമമിട്ട വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ് പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ നിര്‍വ്വഹിച്ചതും വിനീത് ശ്രീനിവാസന്‍ തന്നെയാണ്. ഛായാഗ്രഹണം പി സുകുമാറും, സംഗീതം ഷാന്‍ റഹ്മാന്‍. ജൂലായ് ഒമ്പതിന് തിയേറ്ററുകളിലെത്തുന്ന മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ചിരിക്കുന്നത് നടന്‍ ദിലീപ് ആണ്.



വി. കെ. പ്രകാശിന്റെ കര്‍മ്മയോഗി



ഗുലുമാലിനുശേഷം വി. കരുണാപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കര്‍മയാഗി’. ഷേക്‌സ്പിയറിന്റെ ഹാംലറ്റ് എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. തിരക്കഥ ബല്‍റാം മട്ടന്നൂര്‍, കലാഭവന്‍ മണി, സിദ്ദിഖ്, നിത്യാ മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷിജു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രവി വര്‍മ്മന്‍.

‘കോക്‌ടെയ് ല്‍’ ചിത്രീകരണം ആരംഭിച്ചു

പ്രിയദര്‍ശന്‍ സിനിമകളുടെ എഡിറ്ററായ അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കോക്‌ടെയ്ല്‍’ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. ഗാലക്‌സ് ഫിലീംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഫഹദ് ഫാസില്‍, സാദിഖ്, ബേബി എസ്താര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കഥ, തിരക്കഥ ശ്യാം മോനോന്‍, സംഭാഷണം അനൂപ് മേനോന്‍, ഛായാഗ്രാഹണം പ്രദീപ് നായര്‍, ഗാനരചന സന്തോഷ് വര്‍മ്മ, സംഗീതം അല്‍ഫോന്‍സ്, ഗാലക്‌സി റീലിസ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നു.


ബോംബേ മിഠായി വരുന്നു



വിനു മോഹന്‍, ഹരിശ്രീ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ഉമ്മര്‍ കരിക്കാട് സംവിധാനം ചെയ്യുന്ന ബോംബെ മിഠായി’ ചിത്രീകരണം പൂര്‍ത്തിയാവുന്നു. ഐഎംഎം ഫിലീംസിന്റെ ബാനറില്‍ യു. പ്രദീപ്, രാജേഷ്, മലാക്കാ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമര്‍ സിങ്ങ്, ഡിംപിള്‍ കപാഡിയ എന്നിവരും അഭിനയിക്കുന്നു.

ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, ജയന്‍, കലാശാല ബാബൂ, ഭീമന്‍ രഘു, കൊച്ചു പ്രേമന്‍, നാരായണന്‍കുട്ടി, മാമുക്കോയ, ശിവജി ഗുരുവായൂര്‍, മച്ചാന്‍ വര്‍ഗീസ്, പ്രീതം, നീലാംബരി പെരുമാള്‍, കലാരഞ്ജിനി, ശര്‍മിള, ദര്‍ശന, കന്യ, ഉഷൈദ, മാസ്റ്റര്‍ കണ്ണന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്ന മറ്റുള്ളവര്‍.

നിസ്സാം റാവുത്തര്‍ തിരക്കഥ, ലാല്‍ കണ്ണന്‍ ഛായാഗ്രാഹണം, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, മുകേഷ് ലാല്‍, സംഗീതം പാരീസ് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് പൊഡ്യൂസര്‍ റഷീദ് എരുമപ്പെട്ടി, ശ്രീകോകിലം മൂവീസ് റിലീസ്.

4 ഇഡിയറ്റ്‌സ്



ഹരിശ്രീ മാര്‍ട്ടിനും സാജു കൊടുയനും ആദ്യമായി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുന്നു. സിനിമയുടെ പേര് 4 ഇഡിയറ്റ്‌സ്. ഫെ.സിക് ഫിലീംസ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രം എം. കെ. പ്രദീഷ് സംവിധാനം ചെയ്യുന്നു. വിപിന്‍ദാസാണ് ഛായാഗ്രഹണം.

സാജു കൊടുയന്‍, ഹരിശ്രീ മാര്‍ട്ടിന്‍, ഹരിശ്രീ രാധാകൃഷ്ണന്‍, വിനോദ് കോവൂര്‍ എന്നിവരാണ് 4 ഇഡിയറ്റ്‌സിനെ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, സാമ്രാജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
4 ഇഡിയറ്റ്‌സ്

ഹരിശ്രീ മാര്‍ട്ടിനും സാജു കൊടുയനും ആദ്യമായി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുന്നു. സിനിമയുടെ പേര് 4 ഇഡിയറ്റ്‌സ്. ഫെ.സിക് ഫിലീംസ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രം എം. കെ. പ്രദീഷ് സംവിധാനം ചെയ്യുന്നു. വിപിന്‍ദാസാണ് ഛായാഗ്രഹണം.

സാജു കൊടുയന്‍, ഹരിശ്രീ മാര്‍ട്ടിന്‍, ഹരിശ്രീ രാധാകൃഷ്ണന്‍, വിനോദ് കോവൂര്‍ എന്നിവരാണ് 4 ഇഡിയറ്റ്‌സിനെ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, സാമ്രാജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo