‘ബോംബെ മിട്ടായി’
നാവാഗതനായ ഉമ്മര്‍ കരിക്കാട് സംവിധാനം ചെയ്യുന്ന ‘ബോംബെ മിട്ടായി’ ഗുരുവായൂരില്‍ ചിത്രീകരണം ആരംഭിച്ചു. ഈ ചിത്രത്തില്‍ വിനു മോഹനും, ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത ഹിന്ദി നടി, ദിമ്പില്‍ കപാഡിയ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീലങ്കന്‍ പെണ്‍കൊടി നീലാംബരി പെരുമാള്‍ ആണ് ഈ ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാരമൂട്, സലിം കുമാര്‍, കോട്ടയം നസീര്‍, ഭീമന്‍ രഘു, കലാശാല ബാബു, മാമൂക്കോയ, കൊച്ചു പ്രേമന്‍, ശിവജി ഗുരുവായൂര്‍, നാരായന്കുട്ടി, കലാരഞ്ഞിനി, ഷര്‍മിള, ദാര്‍ശന, എന്നിവരും ഈ ചിത്രത്തിലെ അഭിനെതാകലാണ്. ചായാഗ്രഹണം ലോക നാഥന്‍, തിരക്കഥ നിസാം റാവുത്തര്‍, ഗാനരചന റഫീക്ക് അഹമ്മദ്, മുകേഷ് ലാല്‍, സംഗീതം പാരിസ് ചന്ദ്രന്‍.

