ജയറാമിന്‍റെ ‘മേയ്ക്ക് അപ്പ് മാന്‍’
സിനിമക്കുള്ളിലെ സിനിമാകഥ പറയുന്ന ‘മേയ്ക്ക് അപ്പ് മാന്‍’ എന്ന ചിത്രത്തില്‍ മേയ്ക്ക് അപ്പ് മാന്‍ ബാലു എന്ന കേന്ദ്ര കഥാപാത്രത്തെ ജയറാം അവതരിപ്പിക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സച്ചി സേതു രചിച്ചിരിക്കുന്നു. ചായാഗ്രഹണം അഴകപ്പന്‍. നിര്‍മാണം എം. രഞ്ജിത്ത്. സിദ്ദിക്ക്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജനാര്ദ്ധനന്‍, വിജയരാഘവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചാലി പാല, ഷീല കൌള്‍, കല്‍പ്പന, എന്നിവരക്കൊപ്പം പ്രിത്വിരാജ്, കുഞ്ചാക്കോ ബോബന്‍, ലക്ഷ്മി റായി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാന രചന കൈതപ്രം, സംഗീതം വിദ്യാസാഗര്‍.



