Monthly Archives: March 2010

‘കാക്കി ചട്ടൈ’ യുടെ മലയാളം പതിപ്പ്

‘കാക്കി ചട്ടൈ’ യുടെ മലയാളം പതിപ്പ്


രാജ ശേഖറിന്റെ സംവിധാനത്തില്‍ ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘കാക്കി ചട്ടൈ’ മലയാളത്തില്‍ റീ മേക്  ചെയ്യുന്നു.  കമല്‍ ഹാസന്‍ നായകനായിരുന്ന ഈ ചിത്രം തമിഴിലും തെന്നിന്ദ്യയിലും തന്നെ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു.   പ്രിത്വി രാജ് ആണ് കമല്‍ ഹാസന്‍ അഭിനയിച്ച പോലീസ് ഓഫീസറുടെ  വേഷത്തില്‍ എത്തുന്നത്‌. കിച്ചു ഫിലിംസിന്റെ ജഗദീഷ് ചന്ദ്രന്‍ ആണ് ഈ ചിത്രം മലയാളത്തിലേക്ക് മാറ്റുന്നത്.

‘ത്രീ ചാര്‍ സൌ ബീസ്’

‘ത്രീ ചാര്‍ സൌ ബീസ്’


ഗോവിന്ദന്‍കുട്ടി അടൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്  ’ത്രീ ചാര്‍ സൌ ബീസ്’.  വിശേഷതകള്‍ ഏറെ ഉള്ള ചിത്രമാണിത്.  രചയിതാവ് തന്നെ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഹാസ്യ നടന്മാരുടെ ഒരു വന്‍ നിര തന്നെയുണ്ട്‌ ഈ ചിത്രത്തില്‍.  കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, സുരാജ് വെഞാരമൂട്, തുടങ്ങിയവര്‍ക്ക് പുറമേ പുതുമുഖങ്ങളായ ഹാസ്യ താരങ്ങളുമുണ്ട്.  ധന്ന്യ മേരി, സുകുമാരി,  എന്നിവരോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഇതില്‍ ആനി നിരക്കുന്നു.  കള്ളന്മാരുടെയും കവര്ച്ചകാരുടെയും കേന്ദ്രമായ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തിലെ ആള്‍കാരുടെ ജീവിതത്തിന്റെ അണിയറ രഹസ്യങ്ങളും ആ നാടിന്‍റെ സവിശേഷതകളും ആണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. പോലീസും രാഷ്ട്രീയക്കാരും കള്ളന്മാരും കൈ കോര്‍ത്ത്‌ ജീവിക്കുന്നതിന്റെ പ്രമേയം കൂടിയാണിത്.

ദിലീപിന്‍റെ ‘ഫിലിം സ്റാര്‍’

ദിലീപിന്‍റെ ‘ഫിലിം സ്റാര്‍’


സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് ‘ഫിലിം സ്റാര്‍’.  ദിലീപ് ഈ ചിത്രത്തില്‍   നന്ദഗോപന്‍ എന്ന തിരക്കഥ ക്രുത്തിന്റെ വേഷം ചെയ്യുന്നു.  കലാഭവന്‍ മണി, അശോകന്‍, സലിംകുമാര്‍, ജഗതി, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ബാബു നമ്പൂതിരി, ദേവന്‍, തലൈവാസല്‍ വിജയ്‌, വത്സലാ മേനോന്‍, രമാദേവി , എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. രംഭയും  മുക്തയും  ആണ് ഈ ചിത്രത്തിലെ നായികമാര്‍. സഞ്ജീവ് രാജ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നു.  രചന എസ്. സുരേഷ് ബാബു. ക്യാമറ സാല് ജോര്‍ജ്.  അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് ബെന്നി ജോന്സനും വിജയന്‍ പൂഞ്ഞാറും സംഗീതം നല്‍കുന്നു.

മമ്മൂട്ടിയുടെ ‘മതിലുകള്‍ക്കപ്പുറം’

മമ്മൂട്ടിയുടെ ’മതിലുകള്‍ക്കപ്പുറം’


നവാഗതാനായ പ്രസാദ് മംമൂടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മതിലുകള്‍ക്കപ്പുറം’.  ഇതിന്‍റെ തിരക്കഥയും പ്രസാദ്  തന്നെ രചിച്ചതാണ്.  ഈ ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് രവി കെ. ചന്ദ്രന്‍ ആണ്.  മമ്മൂട്ടിയുടെ ത്വന്തം നിര്‍മാണ കമ്പനി ആയ പ്ലേ ഹൌസ് ആണ് ചിത്രം നിര്‍മിക്കുന്നത്.  റസൂല്‍ പൂക്കുട്ടി ഈ ചിത്രത്തിന്‍റെ ശബ്ദ മിശ്രണം നിര്‍വഹിക്കുന്നു.

‘താന്തോന്നി’

‘താന്തോന്നി’



പ്രിത്വിരാജിനെ പ്രധാന  കഥാപാത്രമാക്കി നവാഗതനായ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘താന്തോന്നി’ പതിനെട്ടിന് പ്രദര്‍ശനത്തിന് എത്തും.  ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സായികുമാര്‍, സുരേഷ് കൃഷ്ണ, വിജയ രാഘവന്‍, ക്യാപ്റ്റന്‍ രാജു, അനില്‍ മുരളി, സാദിക്ക്, അബു സലിം, രാമു, ടോണി, ആദിത്യ, ബാബുരാജ്, ഷീല, ലക്ഷ്മിപ്രിയ, അംബിക, നിമിഷ, എന്നിവരാണ് പ്രധാന താരങ്ങള്‍.  ഷാഹുല്‍ ഹമീദ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മാതാവ്.  തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ടി.എ. ഷാഹിദ്.  ചായാഗ്രഹണം സജിത്ത് മേനോന്‍.  ഗാന രചന ഗിരീഷ്‌  പുതെന്ചെരി.  സംഗീതം തേജ് മെര്‍വിന്‍.

സൂപ്പര്‍ താരങ്ങളുടെ ‘ക്രിസ്ത്യന്‍ ബ്രതെര്‍സ്’

സൂപ്പര്‍ താരങ്ങളുടെ ‘ക്രിസ്ത്യന്‍ ബ്രതെര്‍സ്’


ട്വെന്റി ട്വെന്റി ക്ക് ശേഷം സൂപ്പര്‍ താരങ്ങളെ അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്ത്യന്‍ ബ്രതെര്‍സ്’.  മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, തമിഴ് നടന്‍ ശരത് കുമാര്‍, ആനന്ദ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, കിരണ്‍ രാജ്, ദേവന്‍, നിയാസ്, ശിവജി ഗുരുവായൂര്‍, കുഞ്ഞന്‍, കാവ്യ മാധവന്‍, കനിഹ, ലക്ഷ്മി ഗോപാല സ്വാമി, ലക്ഷ്മി റായി, ശോഭ മോഹന്‍, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  മഹാ സുബൈറും അനൂപും ആണ് ഈ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.  ചായാഗ്രഹണം ഷാജി നിര്‍വഹിക്കുന്നു.  തിരക്കഥ ഉദയ് കൃഷ്ണ.

‘പ്രമാണി’ 26 നു

‘പ്രമാണി’ 26 നു


കുട്ടനാട്ടിലെ താഴെ കീഴ്പ്പാടം പഞ്ചായത്ത്‌ പ്രസിഡന്റും അഴിമതിക്കാരനുമായ വിശ്വനാഥ  പണിക്കര്‍ എന്ന വ്യത്യസ്തമായ കഥാപാത്രത്തെ മമ്മൂട്ടി അവാതരിപ്പിക്കുന്ന ’പ്രമാണി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി വരുന്നു.  മാര്‍ച് ഇരുപത്തിയാറിനു  പ്രദര്‍ശനത്തിന് എത്തുന്ന ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും ബി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു.  സ്നേഹയാണ് ഈ ചിത്രത്തിലെ നായിക. തമിഴ് നടന്‍ പ്രഭു ശ്രദ്ധേയമായ വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്.  സിദ്ദിക്ക്, സുരേഷ് കൃഷ്ണ, ഫഹദ് ഫാസില്‍, ബാബുരാജ്, ബിജു പപ്പന്‍, ബൈജു, സുരാജ് വെഞ്ഞാറമൂട്, പി. ശ്രീകുമാര്‍, സലിം കുമാര്‍, ജനാര്‍ദ്ദനന്‍, നാരായണന്‍ കുട്ടി, ലക്ഷ്മി, കെ.പി.എ.സി. ലളിത, ലക്ഷ്മി പ്രിയ, ശ്രീലത, പാര്‍വതി, തസ്മിന നസീം, ശിയങ്ക, എന്നിവരും ഈ ചിത്രത്തിലെ താരങ്ങള്‍ ആണ്.

‘ജനകന്‍’ പ്രദര്‍ശനത്തിന്.

‘ജനകന്‍’ പ്രദര്‍ശനത്തിന്.


മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലെര്‍ ചിത്രമായ ‘ജനകന്‍’ പ്രദര്‍ശനത്തിന് തയ്യാറാകുന്നു.  എന്‍.ആര്‍. സഞ്ജീവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ ആദ്യം പ്രദര്‍ശനത്തിന് എത്തും.  അരുണ്‍, സജീവ്‌ മാധവന്‍, എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.  ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, വിജയ രാഘവന്‍, രഞ്ജിത്ത് മേനോന്‍, ശിവജി ഗുരുവായൂര്‍, വിജയ കുമാര്‍, ദിനേശ് പണിക്കര്‍, ചാലി പാല, ജ്യോതിര്‍മയി, കൃഷ്ണ, കാവേരി, പ്രിയലാല്‍, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഗിരീഷ്‌ പുതെന്ചെരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നുന്‍.  ജനകന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് സഞ്ജീവ് ശങ്കര്‍.

‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ പ്രദര്‍ശനത്തിന്

‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ പ്രദര്‍ശനത്തിന്


02  ഹരിഹര്‍ നഗറിന്  ശേഷം ലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ മാര്ച് ഇരുപത്തി അഞ്ചിന് ലാല്‍ റിലീസ് പ്രദര്‍ശനത്തിന് എത്തിക്കുന്നു.  ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം പി.എന്‍ വേണു ഗോപാലും ലാലും ചേര്‍ന്ന് നിര്‍വഹിക്കുന്നു.  മുകേഷ്, ജഗദീഷ്, സിദ്ദിക്ക്, അശോകന്‍, രോഹിണി, ലെന, റീന ബഷീര്‍, റാഖി, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, കൊച്ചു പ്രേമന്‍, തമ്പി ആന്റണി, രാജേഷ്‌ ഹെബ്ബാര്‍, മജീദ്‌, തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. രാധിക ആണ് ഈ ചിത്രത്തിലെ നായിക.  ചായ ഗ്രഹണം വേണു.  ഓ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് അലക്സ്‌ പോള്‍ സംഗീതം പകരുന്നു.

ലാലിനെതിരെ അഴീക്കോട് വീണ്ടും

ലാലിനെതിരെ അഴീക്കോട് വീണ്ടും


നടന്‍ മോഹന്‍ലാലിനെതിരെ സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോട്  വീണ്ടും ആരോപനങ്ങലുമായി രംഗത്തെത്തി.   ഏതാനും ആഴ്ചകളായി ലാലും അഴീക്കോടും തുറന്ന വാക്ക് പോരാട്ടത്തിലാണ്.  മോഹന്‍ലാല്‍ തന്റെ ആര്‍മി യുണിഫോം  ഖാദിയും സ്വര്‍ണവും മറ്റും വിപണനം ചെയ്യുന്നതിലാണ് താല്‍പ്പര്യം കാണിക്കുന്നത്. ഇക്കാര്യത്തില്‍ സുകുമാര്‍ അഴീക്കോട് പ്രതിരോധ മന്ത്രി എ.കെ. ആന്റണിയോട് വിശദീകരണം ആവശ്യപ്പെട്ടു.  ഏതാനും ചിത്രങ്ങളില്‍ സൈനിക വേഷത്തില്‍ അഭിനയിച്ചത് കൊണ്ടാണ് മോഹന്‍ലാലിനു സൈനിക പദവി നല്‍കിയത്. പക്ഷെ ലാല്‍ സ്വര്‍ണക്കടയുടെ പരസ്യത്തിനായി ആ സൈനിക വേഷം ദുരുപയോഗം ചെയ്യുന്നു.  താര സംഘടനയില്‍ നിന്ന് നടന്‍ തിലകനെ സസ്പെന്റ് ചെയ്തതിനെ തുടര്‍ന്നാണ്‌ ലാലും അഴീക്കോടും പരസ്പരം ആരോപണങ്ങളില്‍ ഏര്‍പ്പെട്ടത്. ‘അമ്മ’ എന്ന സംഘടനയില്‍ സുഖകരമാല്ലാത്തതും പുറത്തു പറയാന്‍ മടിക്കുന്നതുമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം’, സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo