‘പുള്ളിമാന്‍’ പ്രദര്‍ശനത്തിനു
കലാഭവന്‍ മണി, മീര നന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുള്ളിമാന്‍ എന്ന ചിത്രം മാര്ച് ഇരുപത്തി ആറിനു പ്രദര്‍ശനത്തിനു എത്തുന്നു. നെടുമുടി വേണു, സുധീഷ്, വിജയ രാഘവന്‍, ശ്രീജിത്ത് രവി, മുകുന്ദന്‍, മന്‍രാജ്, മണികണ്ടന്‍, ചാലി പാല, ഗീതാ സാലം, കൊച്ചു പ്രേമന്‍, ടി.എസ.രാജു, പൊന്‍ വര്ണന്‍, ഗംഗാജി, ശിവജി ഗുരുവായൂര്‍, സെന്തില്‍, അയിരൂര്‍ മോഹന്‍, ഹനീഫ് കുമാരനല്ലൂര്‍, ശരന്ന്യ, സീമ ജി. നായര്‍, കലാരഞ്ഞിനി, ഊര്‍മിള ഉണ്ണി, മാസ്റ്റര്‍ അശ്വിന്‍, മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, ബേബി അവനന്തിക, എന്നിവരാണ് മറ്റു താരങ്ങള്‍. നാവഗതാനായ അനില്‍ കെ. നായര്‍ ഈ ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചായാഗ്രഹണം രാജ രത്നം. ഗാന രചന കൈത്രപ്രം, വയലാര്‍ ശരത് ചന്ദ്ര വര്‍മ, വിജേഷ്, സംഗീതം ശരത്.