k5

വാഴ് വേ മായത്തിന് റീമേക്ക് വരുന്നു

മലയാളത്തില്‍ ഇത് റീമേക്കുകളുടെ കാലമാണ്. രതിനിര്‍വ്വേദം, ഇണ, ചട്ടക്കാരി, എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ റീമേക്ക് ചെയ്യപ്പെടുന്നു. ഇപ്പോള്‍ വാഴ് വേ മായം എന്ന ചിത്രത്തിനും റീമേക്ക് ഒരുങ്ങുന്നു. അറുപതുകളില്‍ കമലഹാസന്‍-ശ്രീദേവി ജോഡികള്‍ അഭിനയിച്ച് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇത് മലയാളത്തിലാണ് ആദ്യമായി More »

s3

കൊച്ചടിയാനില്‍ ശോഭന

പ്രശസ്ത നടിയും, ഡാന്‍സറുമായ ശോഭന രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനില്‍ അഭിനയിക്കുന്നു. ഒരു പ്രധാന വേഷമാണ് ശോഭന ചെയ്യുന്നത് എന്നാണ് വാര്‍ത്ത. രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയ ശോഭന അടുത്തകാലത്തായി നൃത്തരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തിടെ ‘പോടാ..പോടി’ എന്നൊരു തമിഴ് ചിത്രത്തില്‍ ശോഭന More »

m4

മല്ലുസിങ്

പ്രിഥ്വിരാജിനെ നായകനാക്കി എഴുതപ്പെട്ട ചിത്രമാണ് മല്ലുസിങ്ങ്.എന്നാല്‍ പിന്നീട് പ്രിഥ്വിരാജ് ഒഴിവാകുകയും, ഉണ്ണി മുകുന്ദന്‍ നായകനാവുകയും ചെയ്തു. സീതന്‍, ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. സീനിയേഴ്‌സ് എന്ന ഹിറ്റ് ചെയ്ത വൈശാഖാണ് സംവിധാനം. More »

d2

ദിലീപിന്റെ നാടോടിമാമന്‍

ദിലീപ് പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് നാടോടിമാമന്‍. വിജി തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേയറുടെ വേഷമാണ് ദിലീപിന്. കോമഡി സബ്ജക്ടാണ് ഈ ചിത്രത്തിന്റേത്. ജഗതി, സുരാജ്, സിദ്ദിഖ്, സലിം കുമാര്‍, ജഗദീഷ്, സുകുമാരിഎന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. കൃഷ്ണ പൂജപ്പുരയാണ് സ്‌ക്രിപ്റ്റ്. സംഗീതം വിദ്യാസാഗര്‍. More »

gallery background copy

കാസനോവ ഹിന്ദിയിലേക്ക്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസനോവ തീയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. വൈഡ് റിലീസിങ്ങും മികച്ച പബ്ലിസിറ്റിയും വഴി റിലീസ് ദിവസം തന്നെ മൂന്ന് കോടിയിലേറെ രൂപ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. എന്നാല്‍ ചിത്രം വിവാദങ്ങളും ഉയര്‍ത്തുന്നുണ്ട്. ബഡ്ജറ്റും, ചിത്രത്തിന്റെ More »

ചെറുക്കനും പെണ്ണും പൂജ.


പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചെറുക്കനും പെണ്ണും എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. രതിനിര്‍വേദം ഫെയിം ശ്രീജിത്താണ് ചിത്രത്തിലെ നായകന്‍. എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ നായിക ദീപ്തി നമ്പ്യാരാണ് നായിക. രാജേഷ് വര്‍മ്മയും, പ്രദിപ് നായരും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. അരുണ്‍ സിദ്ധാര്‍ത്ഥാണ് സംഗീതം.
ഒരിടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രദീപ്.

ബ്യൂട്ടിഫുള്‍ റീമേക്ക് ചെയ്യുന്നു


സമീപകാലത്തെ ഹിറ്റ് ചലച്ചിത്രം ബ്യൂട്ടിഫുള്‍ തമിഴ്,തെലുഗ്, കന്നട ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു. ഹൈദരാബാദിലെ ഒരു സിനിമ നിര്‍മ്മാണ കമ്പനി ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലും റീമേക്കിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ലോ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വി.കെ പ്രകാശാണ്. നിര്‍മ്മാണം ആനന്ദ് കുമാര്‍. ചിത്രം ഇപ്പോള്‍ എഴുപത്തഞ്ച് ദിനങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.

സെക്കന്‍ഡ് ഷോ റിലീസ് ഇന്ന്


ഏറെക്കാലമായി മാധ്യമ ശ്രദ്ധനേടിയ ചിത്രം സെക്കന്‍ഡ് ഷോ ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടിയുടെ മകന്‍ ദുള്‍ഖര്‍ സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണിത്. 66 കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഏറെ പുതുമുഖങ്ങള്‍ രംഗപ്രവേശം ചെയ്യുന്ന ഈ ചിത്രം ഒരു ലോ ബഡ്ജറ്റ് ചിത്രം കൂടിയാണ്. ദുല്‍ഖര്‍ ഇപ്പോള്‍ അന്‍വര്‍റഷീദിന്റെ ഉസ്താദ് ഹോട്ടലിന്റെ ഷൂട്ടിംഗിലാണ്.

ശ്യാമപ്രസാദ് സംഗീത സംവിധായകനാകുന്നു


രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയില്‍ ശ്യാമപ്രസാദ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. തന്റെ ചിത്രങ്ങളില്‍ സംഗീതത്തിന് വളരെ പ്രാധാന്യം നല്കുന്ന ശ്യാമപ്രസാദ് സംഗീതത്തില്‍ മികച്ച അവബോധമുള്ള വ്യക്തിയാണ്. രഞ്ജിതും ശ്യാമപ്രസാദും ഡ്രാമസ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്.
തന്റെ പുതിയ ചിത്രത്തിന് സംഗിതം നിര്‍വ്വഹിക്കാന്‍ ശ്യാമപ്രസാദിനെ രഞ്ജിത് ക്ഷണിക്കുകയായിരുന്നു.
ശ്യാമപ്രസാദിന്റെ പുതിയ ചിത്രം അരികെ പൂര്‍ത്തിയായിക്കഴിഞ്ഞു. ദിലീപാണ് ഇതില്‍ നായകന്‍.

ഷങ്കര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍


തമിഴ് ചലച്ചിത്രലോകത്തെ ഏററവും വാല്യുവുള്ള സംവിധായകന്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നു. താരങ്ങള്‍ക്കെന്ന പോലെ ആരാധന ലഭിക്കുന്ന സംവിധായകനാണ് ഷങ്കര്‍. മലയാളസിനിമാലോകത്ത് വളരെ പ്രാധാന്യമുള്ള ഒരു വാര്‍ത്തയാണിത്.
ആസ്‌കാര്‍ ഫിലിംസിന്റെ രവിചന്ദ്രനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലും, തമിഴിലും, തെലുഗിലും ഈ ചിത്രം പുറത്തിറങ്ങും. തമിഴ് വേര്‍ഷനില്‍ കമലഹാസനാണ് നായകന്‍. തലൈവന്‍ ഇരിക്കിന്‍ട്രാന്‍ എന്നാണ് തമിഴ് പടത്തിന്റെ പേര്. തെലുഗില്‍ പ്രഭയാണ് നായകന്‍. കത്രീന കൈഫാവും മൂന്ന് വേര്‍ഷനിലും നായികയെന്നാണ് വാര്‍ത്ത.
ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കിച്ചാന്‍ ഈ ചിത്രത്തില്‍ സഹകരിക്കുന്നു എന്നതാണ്. സംഗീത സംവിധാനം എ.ആര്‍ റഹ്മാന്‍.

മോഹന്‍ലാല്‍-രഞ്ജിത് വീണ്ടും


നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ട് വീണ്ടും. ദേവാസുരം, നരസിംഹം, മായാമയൂരം, ആറാം തമ്പുരാന്‍, രാവണ പ്രഭു, റോക്ക് എന്‍ റോള്‍, ചന്ദ്രോത്സവം എന്നിങ്ങനെ നിരവധി സിനമകളില്‍ ഒന്നിച്ച ഇവര്‍ കുറച്ച് കാലമായി ചെറിയ അകല്‍ച്ചയിലായിരുന്നു.
റോക്ക് എന്‍ റോളാണ് ഇവരൊരുമിച്ച അവസാന ചിത്രം. ഇപ്പോള്‍ ഇവര്‍ക്കിടയിലെ അകല്‍ച്ച മാറുകയും പുതിയ ചിത്രത്തിനായി ഒരുമിക്കുകയുമാണ്. ലീലക്ക് ശേഷം രഞ്ജിത് ഈ ചിത്രമാവും സംവിധാനം ചെയ്യുക.

മോഹന്‍ലാല്‍ വൈശാഖ് രാജന്റെ ചിത്രത്തില്‍


സരോജ് കുമാറിന്റെ വിവാദങ്ങള്‍ തുടരവേ മോഹന്‍ലാല്‍ വൈശാഖ് രാജന്റെ ചിത്രത്തിലഭിനയിക്കുന്നതായി വാര്‍ത്ത. ഇത് സത്യമാണെങ്കില്‍ ശ്രീനിവാസനുള്ള മറുപടിയായി കാണാവുന്നതാണ്. വൈശാഖ് രാജന്‍ തനിക്ക് വ്യക്തിപരമായി ചിത്രത്തിന്റെ സീനുകളില്‍ പങ്കില്ലെന്നും സംവിധായകനും, തിരക്കഥാകൃത്തുമാണ് ഇതില്‍ ഭാഗഭാക്കായതെന്നും അറിയിച്ചതായി പറയപ്പെടുന്നു. ചിത്രത്തിന്റെ ഇരുപത്തഞ്ചാം ദിനത്തില്‍ സംവിധായകന്റെയും, കാമറാമാന്റെയും പേര് നീക്കിയ പോസ്റ്റര്‍ പുറത്തിറക്കിയത് ഏറെ വിവാദമായിരുന്നു. സംവിധായകന്‍ സജിത്ത് രാഘവന്‍ ഇത് സംബന്ധിച്ച് സിനിമ സംഘടനകള്‍ക്ക് പരാതി നല്കിയതായി വാര്‍ത്തയുണ്ട്.

നയന്‍താര-അജിത്ത് വീണ്ടും


സിനിമയിലേക്ക് മടങ്ങി വരുന്ന നയന്‍താര അജിത്തിന്റെ നായികയാകുന്നു.പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞ് നയന്‍താര സിനിമയിലേക്ക് മടങ്ങുന്നു എന്ന് വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. വിഷ്ണു വര്‍ധനാണ് സംവിധായകന്‍. നിര്‍മ്മാണം എ.എം രത്‌നം.
നാഗാര്‍ജുനക്കൊപ്പം തെലുഗ് ചിത്രത്തിന് നയന്‍താര കരാറിലായിരുന്നു. 1.25 കോടിയാണ് നയന്‍താരയുടെ പ്രതിഫലം എന്നാണ് വാര്‍ത്ത.

ലാല്‍ ജോസ് -ബോബി സഞ്ജയ് ഒന്നിക്കുന്നു


ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലുടെ തിരക്കഥാ രചനയില്‍ സജീവമായി നില്ക്കുന്ന ബോബി സഞ്ജയ് ലാല്‍ ജോസിന് വേണ്ടി തിരക്കഥയെഴുതുന്നു. കാസനോവക്ക് ശേഷം അതിന്റെ ഹിന്ദി പതിപ്പിനും, തുടര്‍ന്ന് മുംബൈപോലീസിനും വര്‍ക്ക് ചെയ്ത ശേഷമാവും ഈ സിനിമ.
പ്രിഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റീമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. ലാല്‍ ജോസ് ഇപ്പോള്‍ സ്പാനിഷ് മസാലക്ക് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ഡയമണ്ട് നെക്ലേസിന്റെ പ്രവൃത്തികളിലാണ്.

കംപ്യൂട്ടറൈസ്ഡ് ടിക്കറ്റിങ്ങുമായി ഗണേഷ് കുമാര്‍


ഏപ്രില്‍ മുതല്‍ എ ക്ലാസ് തീയേറ്ററുകളില്‍ കംപ്യൂട്ടറൈസ്ഡ് ടിക്കറ്റിങ്ങ് വേണമെന്ന് ഗണേഷ് കുമാര്‍. തീയേറ്ററുകളുടെ ആധുനിക വത്കരണത്തിന് വേണ്ടി ഏറെനാളായി ഗണേഷ് കുമാര്‍ ശബ്ദമുയര്‍ത്തുകയും നടപടികളെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ടിക്കറ്റിങ്ങ് വഴി എത്രപേര്‍ സിനിമ കണ്ടു എന്നതിനെ സംബന്ധിച്ച് വ്യക്തമായ കണക്ക് ലഭിക്കും.
ഈ സംഗതി നിലവില്‍ വന്നാല്‍ ഗവണ്‍മെന്റിന് കൃത്യമായ ടാക്‌സ് ലഭിക്കും. എന്നാല്‍ ഫാന്‍സുകളുടെയും, സ്ഥാപിത താല്പര്യക്കാരുടെയും പെരുപ്പിച്ച കണക്കുകള്‍ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി പറയുന്നത് അവസാനിപ്പിക്കേണ്ടിയും വരും.
കംപ്യൂട്ടര്‍ ടിക്കറ്റിങ്ങ് വഴി പ്രൊഡ്യൂസര്‍ക്ക് ഓരോദിവസത്തെയും കൃത്യമായ കളക്ഷന്‍ മൊബൈലില്‍ ലഭിക്കും. തന്റെ പേരും, നമ്പറും രജിസ്റ്റര്‍ ചെയ്ത് ചെറിയൊരു ഫീസ് അടക്കുകയേ വേണ്ടു.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo